വരും ദിവസങ്ങൾ കഠിനമാണ്, ഒപ്പം ഉണ്ടാകണം, റായ്ബറേലിക്ക് സോണിയാ ഗാന്ധിയുടെ കത്ത്
ലഖ്നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ച റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാനായി എന്തും ത്യജിക്കാൻ താൻ തയാറാണെന്ന് റായ്ബറേലിയിലെ ജനങ്ങൾക്കെഴുതിയ കത്തിൽ സോണിയാ ഗാന്ധി പറയുന്നു.
തനിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താത്തതിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനും ബിഎസ്പി നേതാവ് മായാവതിക്കും സോണിയാ ഗാന്ധി കത്തിൽ നന്ദി പറയുന്നുണ്ട്. റായ് ബറേലിയിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരോടും എസ്പി-ബിഎസ്പി സഖ്യത്തിലെ സുഹൃത്തുക്കളോടും സോണിയാ നന്ദി അറിയിക്കുന്നു.

വരാനിരിക്കുന്നത് പ്രയാസമുള്ള ദിനങ്ങളാണെന്ന് എനിക്ക് അറിയാം, പക്ഷെ നിങ്ങളുടെ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും നേരിടാൻ കോൺഗ്രസിന് സാധിക്കും, കത്തിൽ സോണിയാ ഗാന്ധി പറയുന്നു. റായ് ബറേലി തന്റെ സ്വന്തം കുടുംബമാണെന്നും തന്റെ യഥാർത്ഥ സ്വത്തും ശക്തിയും റായ്ബറേലിയുടെ പിന്തുണയും കരുതലുമാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
ബിജെപി സ്ഥാനാർത്ഥി ദിനേശ് പ്രതാപ് സിംഗായിരുന്നു റായ് ബറേലിയിൽ സോണിയാ ഗാന്ധിയുടെ എതിർ സ്ഥാനാർത്ഥി. 1.67 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയാ ഗാന്ധി വിജയിച്ചത്. എന്നാൽ അമേഠിയിൽ രാഹുൽ ഗാന്ധിക്കേറ്റ പരാജയം കോൺഗ്രസിന് കനത്ത തിരിച്ചടി ആയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റുകൾ മാത്രമാണ് ഇക്കുറി കോൺഗ്രസിന് നേടാനായത്. ബിജെപി ആകട്ടെ ഒറ്റയ്ക്ക് 304 സീറ്റുകൾ നേടി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications