കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരും ദിവസങ്ങൾ കഠിനമാണ്, ഒപ്പം ഉണ്ടാകണം, റായ്ബറേലിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

Google Oneindia Malayalam News

ലഖ്നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ച റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാനായി എന്തും ത്യജിക്കാൻ താൻ തയാറാണെന്ന് റായ്ബറേലിയിലെ ജനങ്ങൾക്കെഴുതിയ കത്തിൽ സോണിയാ ഗാന്ധി പറയുന്നു.

തനിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താത്തതിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനും ബിഎസ്പി നേതാവ് മായാവതിക്കും സോണിയാ ഗാന്ധി കത്തിൽ നന്ദി പറയുന്നുണ്ട്. റായ് ബറേലിയിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരോടും എസ്പി-ബിഎസ്പി സഖ്യത്തിലെ സുഹൃത്തുക്കളോടും സോണിയാ നന്ദി അറിയിക്കുന്നു.

രാഹുൽ ഗാന്ധിയുടെ രാജിക്ക് പ്രിയങ്കയുടെ പിന്തുണ! പ്രിയങ്കയെ അധ്യക്ഷയാക്കുന്നതിനെ എതിർത്ത് രാഹുൽ!രാഹുൽ ഗാന്ധിയുടെ രാജിക്ക് പ്രിയങ്കയുടെ പിന്തുണ! പ്രിയങ്കയെ അധ്യക്ഷയാക്കുന്നതിനെ എതിർത്ത് രാഹുൽ!

sonia

വരാനിരിക്കുന്നത് പ്രയാസമുള്ള ദിനങ്ങളാണെന്ന് എനിക്ക് അറിയാം, പക്ഷെ നിങ്ങളുടെ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും നേരിടാൻ കോൺഗ്രസിന് സാധിക്കും, കത്തിൽ സോണിയാ ഗാന്ധി പറയുന്നു. റായ് ബറേലി തന്റെ സ്വന്തം കുടുംബമാണെന്നും തന്റെ യഥാർത്ഥ സ്വത്തും ശക്തിയും റായ്ബറേലിയുടെ പിന്തുണയും കരുതലുമാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു. ‌‌

ബിജെപി സ്ഥാനാർത്ഥി ദിനേശ് പ്രതാപ് സിംഗായിരുന്നു റായ് ബറേലിയിൽ സോണിയാ ഗാന്ധിയുടെ എതിർ സ്ഥാനാർത്ഥി. 1.67 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയാ ഗാന്ധി വിജയിച്ചത്. എന്നാൽ അമേഠിയിൽ രാഹുൽ ഗാന്ധിക്കേറ്റ പരാജയം കോൺഗ്രസിന് കനത്ത തിരിച്ചടി ആയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റുകൾ മാത്രമാണ് ഇക്കുറി കോൺഗ്രസിന് നേടാനായത്. ബിജെപി ആകട്ടെ ഒറ്റയ്ക്ക് 304 സീറ്റുകൾ നേടി.

പുതിയ ലോക്‌സഭയില്‍ അംഗമായി ഒരു 'ഭിക്ഷക്കാരി'! രാഷ്ട്രീയക്കാരേക്കാൾ കൂടുതൽ ബിസിനസ്സുകാർ! പുതിയ ലോക്‌സഭയില്‍ അംഗമായി ഒരു 'ഭിക്ഷക്കാരി'! രാഷ്ട്രീയക്കാരേക്കാൾ കൂടുതൽ ബിസിനസ്സുകാർ!

English summary
Sonia Gandhi wrote letter to people of Rae Bareli, She thanked voters for their support.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X