Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയും മമതയും വീണ്ടും ഒന്നിക്കുന്നു!! കൂടെ സിപിഎം നേതാക്കളും... ഡല്‍ഹി ഒരുങ്ങുന്നു

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലും ബിജെപി അധികാരം നിലനിര്‍ത്തിയതായിരുന്നില്ല നിയമസഭാ തിരഞ്ഞടുപ്പ് ഫലം വന്നപ്പോള്‍ ആശ്ച്യര്യകരമായത്. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് എഎപി അധികാരം പിടിച്ചതായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുകയും ആ സ്ഥാനത്തേക്ക് എഎപി കയറി വരികയും ചെയ്യുന്നത് പ്രാദേശിക പാര്‍ട്ടികള്‍ക്ക് അത്ര രസകരമായിരുന്നില്ല.

കെജ്രിവാളിനെ പ്രധാന പ്രതിപക്ഷ നേതാക്കളാരും അഭിനന്ദിച്ചില്ല എന്നത് ഇതിന്റെ സൂചനയാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടയെറിയുന്നുണ്ടെങ്കിലും പലരും പല രൂപത്തില്‍ കൂട്ടായ്മ ഒരുക്കാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് സോണിയ ഗാന്ധിയും മമത ബാനര്‍ജിയും ഇടതു നേതാക്കളുമുള്‍പ്പെടെ എല്ലാ പ്രതിപക്ഷ നേതാക്കളും വീണ്ടും ഒത്തുചേരാന്‍ പോകുന്നത്...

1

കോണ്‍ഗ്രസുമായി സഹകരിച്ച് മുന്നോട്ട് പോകാനായിരുന്നു നേരത്തെ മമത ബാനര്‍ജി പദ്ധതിയിട്ടത്. ഡല്‍ഹിയിലെത്തുകയും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ളവരുമായി അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് അവര്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ സോണിയയെ കണ്ടില്ല. എപ്പോഴും കാണണമെന്നുണ്ടോ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മമതയുടെ മറുപടി.

2

രണ്ടാംവരവില്‍ സോണിയ ഗാന്ധിയെ കണ്ടില്ലെന്ന് മത്രമല്ല, മമത ബാനര്‍ജി മറ്റു പല പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ശേഷം മുംബൈയിലെത്തി എന്‍സിപിയുടെ ശരദ് പവാര്‍, ശിവസേനയുടെ ഉദ്ധവ് താക്കറെ എന്നിവരുമായി ചര്‍ച്ച നടത്തി. പിന്നീട് കോണ്‍ഗ്രസിനെ തള്ളിയാണ് മമത പ്രതികരിച്ചത്. കോണ്‍ഗ്രസിന് അവരുടെ വഴി പോകാമെന്നായിരുന്നു മമതയുടെ പ്രതികരണം.

3

മമത ബാനര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് അഭിപ്രായപ്പെടുന്ന നിരവധി തൃണമൂല്‍ നേതാക്കളുണ്ട്. ഇതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. മാത്രമല്ല, പ്രതിപക്ഷ മുന്നണിയില്‍ വല്യേട്ടന്‍ തങ്ങളാണ് എന്ന് കോണ്‍ഗ്രസ് കരുതുകയും ചെയ്യുന്നു. ലോക്‌സഭയിലെ അംഗബലം നോക്കിയാല്‍ കോണ്‍ഗ്രസാണ് വല്യേട്ടന്‍. എന്നാല്‍ മമത സമ്മതിക്കില്ല.

4

മമത ബാനര്‍ജി സഞ്ചരിച്ച അതേ വഴി തന്നെയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആര്‍) വും വരുന്നത്. അദ്ദേഹം കോണ്‍ഗ്രസ് അല്ലാത്ത മിക്ക നേതാക്കളെയും നേരിട്ട് കണ്ടു ചര്‍ച്ച നടത്തി. മമതയെ കാണുമെന്ന് പറഞ്ഞിട്ടുണ്ട്. ആന്ധ്രയിലെ ജഗന്‍ മോഹന്‍ റെഡ്ഡി, ഒഡീഷയിലെ നവീന്‍ പട്‌നായിക് എന്നിവര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഇതുവരെ വ്യക്തമല്ല. ഇവരുടെ മൗനമാണ് പ്രതിപക്ഷത്തിന് ആശങ്കയും ബിജെപിക്ക് പ്രതീക്ഷയും നല്‍കുന്നത്.

5

മമതയും ഇടതു നേതാക്കളും ഒന്നിക്കുമോ എന്നാണ് പ്രതിപക്ഷ ഐക്യരൂപീകരണത്തില്‍ തടസമായ ഒരു ചോദ്യം. മമതയും കോണ്‍ഗ്രസും ഒന്നിക്കുമോ എന്നത് മറ്റൊരു ചോദ്യം. മമതയും കെസിആറും ഒരു കുടക്കീഴില്‍ വരുമോ എന്നതും ബാക്കി നില്‍ക്കുന്ന ചോദ്യമാണ്. കെജ്രിവാള്‍ ഈ സഖ്യത്തിനൊപ്പം നില്‍ക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്കിടെയാണ് എല്ലാ നേതാക്കളും ഒരു വേദിയില്‍ എത്താന്‍ കളമൊരുങ്ങിയിട്ടുള്ളത്.

6

ഡിഎംകെയ്ക്ക് ഡല്‍ഹിയില്‍ ഓഫീസ് വരികയാണ്. ഏപ്രില്‍ രണ്ടിനാണ് ഉദ്ഘാടനം. പ്രതിപക്ഷത്തെ എല്ലാ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. സോണിയ ഗാന്ധി, മമത ബാനര്‍ജി, ഇടതു നേതാക്കള്‍, ആര്‍എല്‍ഡി, എന്‍സിപി, ശിവസേന, ടിആര്‍എസ് നേതാക്കളും ചടങ്ങിനെത്തും. ബിജെപി ഇതര കക്ഷികളുടെ നേതാക്കളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ പറയുന്നത്. ഡല്‍ഹിയില്‍ പുതിയ ഐക്യനിര അന്ന് പ്രകടമാകും.

7

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ആദ്യമായിട്ടാണ് പ്രതിപക്ഷ നേതാക്കള്‍ പ്രതിപക്ഷ നേതാക്കള്‍ ഒന്നിക്കാന്‍ പോകുന്നത്. അണ്ണാ അറിവളയം എന്നാണ് ഡിഎംകെ ഓഫീസിന്റെ പേര്. ഡിഎംകെയുടെ ദേശീയ ഓഫീസ് ആയി ഇത് പ്രവര്‍ത്തിക്കും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സ്ഥലത്താണ് ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ഡല്‍ഹിയിലാണ് ഓഫീസ്. അടുത്തിടെ എംകെ സ്റ്റാലിന്റെ ആത്മകഥാ പ്രാകശന ചടങ്ങിലും പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+