കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കോണ്‍ഗ്രസിന് 'നവ' മുഖം; വേഗതകൂട്ടി സോണിയ, സിദ്ദുവും സിന്‍ഹയുമല്ല, സൂചന നല്‍കി ചാക്കോ

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസിന് നേതൃത്വമില്ലാതായിട്ട് ആഴ്ചകളായി. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി സോണിയാ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ദില്ലിയില്‍ പാര്‍ട്ടിക്ക് അധ്യക്ഷനില്ലാത്തത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സോണിയ നേരിട്ട് ഇടപെട്ട് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

പിസി ചാക്കോയ്ക്കാണ് ദില്ലി കോണ്‍ഗ്രസിന്റെ ചുമതല. ചാക്കോയുമായി സോണിയാ ഗാന്ധി ചര്‍ച്ച നടത്തി. കൂടാതെ ജില്ലാ അധ്യക്ഷന്‍മാരുമായും അവര്‍ കൂടിക്കാഴ്ച നടത്തി. ഒമ്പതു പേരുകളാണ് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഇതുവരെ ഉയര്‍ന്നു കേട്ടിട്ടുള്ളത്. ഇതില്‍ രണ്ടു പേര്‍ ദില്ലിക്കാരല്ല. സംസ്ഥാനത്തുള്ളവരെ മാത്രമേ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കൂ എന്ന് പിസി ചാക്കോ പറയുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

സ്ഥിരംമുഖമില്ലാത്തത് തിരിച്ചടി

സ്ഥിരംമുഖമില്ലാത്തത് തിരിച്ചടി

ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ സ്ഥിരംമുഖമില്ലാത്തത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ അധ്യക്ഷയായി ചുമതലപ്പെടുത്തിയത്. ഈ പദവിയില്‍ ഏറെനാള്‍ തുടരാന്‍ അവര്‍ക്ക് സാധിച്ചില്ല. അവരുടെ വിയോഗത്തോടെയാണ് വീണ്ടും അധ്യക്ഷനെ തിരയേണ്ട അവസ്ഥയുണ്ടായത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍

ദില്ലിയില്‍ അടുത്ത വര്‍ഷം ആദ്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനോട് അടുത്തിട്ടും സംസ്ഥാന അധ്യക്ഷനില്ലാത്തത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് പുതിയ അധ്യക്ഷനെ വേഗം തിരഞ്ഞെടുക്കണമെന്ന് സോണിയാ ഗാന്ധി നിര്‍ദേശം നല്‍കിയത്.

 സോണിയ തന്നെ മുന്‍കൈയ്യെടുത്തു

സോണിയ തന്നെ മുന്‍കൈയ്യെടുത്തു

സോണിയാ ഗാന്ധി തന്നെയാണ് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്. അവര്‍ ദില്ലിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോയുമായും ദില്ലിയിലെ ജില്ലാ അധ്യക്ഷന്‍മാരുമായും ചര്‍ച്ച നടത്തി. പ്രവര്‍ത്തകരുടെ നിലപാട് അറിയിക്കാന്‍ ചാക്കോയ്ക്ക് സോണിയ നിര്‍ദേശവും നല്‍കി.

നാല് ദിവസത്തിനകം

നാല് ദിവസത്തിനകം

നാല് ദിവസത്തിനകം പ്രവര്‍ത്തകരുടെ നിലപാട് സോണിയാ ഗാന്ധിയെ അറിയിക്കുമെന്ന് പിസി ചാക്കോ പറഞ്ഞു. സംസ്ഥാനത്തുള്ളവരെ തന്നെയാണ് ദില്ലിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയെന്ന് പിസി ചാക്കോ പറഞ്ഞു. നേരത്തെ ബിഹാറിലെ ശത്രുഘ്‌നന്‍ സിന്‍ഹയെയും പഞ്ചാബിലെ നവജോത് സിങ് സിദ്ദുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ ചാക്കോ തള്ളി

മാധ്യമ റിപ്പോര്‍ട്ടുകള്‍ ചാക്കോ തള്ളി

ദില്ലിയിലെ മുതിര്‍ന്ന നേതാക്കള്‍, ജില്ലാ പ്രസിഡന്റുമാര്‍, മുന്‍ അധ്യക്ഷന്‍മാര്‍, മുന്‍ എംപിമാര്‍ എന്നിവരുമായി വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് പിസി ചാക്കോ പറഞ്ഞു. എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ചാകും പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. സിന്‍ഹയെയും സിദ്ദുവിനെയും അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചാക്കോ തള്ളി.

വോട്ടിങ് നില ഉയര്‍ന്നു

വോട്ടിങ് നില ഉയര്‍ന്നു

ഷീലാ ദീക്ഷിതിന് പകരം നേതാവിനെ കണ്ടെത്തുക പ്രയാസമാണ് എന്ന നിലപാടിലാണ് ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ജൂലൈ 20നാണ് ഷീലാ ദീക്ഷിത് മരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേരിട്ടത്. ബിജെപിക്ക് ശേഷം ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചത് കോണ്‍ഗ്രസായിരുന്നു.

ബിജെപിയുടെ മുന്നേറ്റം

ബിജെപിയുടെ മുന്നേറ്റം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഏഴ് സീറ്റിലും ബിജെപിയാണ് ജയിച്ചത്. എന്നാല്‍ വോട്ട് നില മെച്ചപ്പെടുത്താന്‍ ഇത്തവണ കോണ്‍ഗ്രസിന് സാധിച്ചു. ദില്ലി ഭരണകക്ഷിയായ എഎപിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയാണ് കോണ്‍ഗ്രസ് ബിജെപിക്ക് പിന്നിലെത്തിയത്.

ഏഴ് പേര്‍ പട്ടികയില്‍

ഏഴ് പേര്‍ പട്ടികയില്‍

ഒട്ടേറെ പേരുകള്‍ ഷീലാ ദീക്ഷിതിന് പകരം പരിഗണിക്കുന്നുണ്ടെന്ന് ദില്ലിയിലെ കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ശത്രുഘ്‌നന്‍ സിന്‍ഹയുടെയും നവജോത് സിങ് സിദ്ദുവിന്റെയും പേരുകളാണ് നേരത്തെ കേട്ടത്. എന്നാല്‍ മറ്റു ഏഴ് പേരെയാണ് പരിഗണിക്കുന്നത് എന്നാണ് വിവരം.

 പ്രധാനമായും മൂന്നുപേര്‍

പ്രധാനമായും മൂന്നുപേര്‍

വര്‍ക്കിങ് പ്രസിഡന്റുമാരായ രാജേഷ് ലിലോതിയ, ഹാറൂണ്‍ യൂസുഫ്, ദേവേന്ദര്‍ യാദവ് എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ മുന്‍ അധ്യക്ഷന്‍മാരായ ജെപി അഗര്‍വാള്‍, സുഭാഷ് ചോപ്ര എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ്, മുന്‍ മന്ത്രി യോഗാനന്ദ് ശാസ്ത്രി എന്നിവരുടെ പേരും കേള്‍ക്കുന്നു.

മൂന്നു പേര്‍ പുറത്താകും

മൂന്നു പേര്‍ പുറത്താകും

ഭൂരിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താല്‍പ്പര്യമുള്ള വ്യക്തിയാകും പുതിയ പ്രസിഡന്റ് എന്ന് പിസി ചാക്കോ പറഞ്ഞു. ദില്ലിക്ക പുറത്തുള്ളവരെ പരിഗണിക്കില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. ഇതോടെ സിന്‍ഹയും സിദ്ദുവും പട്ടികയ്ക്ക് പുറത്താകും. ഇതോടെ ബാക്കി ഏഴ് പേരില്‍ ഒരാളെ തിരഞ്ഞെടുക്കാനാണ് സാധ്യത. ജെപി അഗര്‍വാള്‍ തയ്യാറല്ല എന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്.

അടുത്ത ദൗത്യം സ്ഥാനാര്‍ഥി പ്രഖ്യാപനം

അടുത്ത ദൗത്യം സ്ഥാനാര്‍ഥി പ്രഖ്യാപനം

എഎപിയും ബിജെപിയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല്‍ കോണ്‍ഗ്രസ് വളരെ പിന്നിലാണ്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്താല്‍ വളരെ വേഗത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിലേക്ക് കടക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ ചൈന-പാക് യുദ്ധവിമാനങ്ങള്‍ വട്ടമിടുന്നു; ഇന്ത്യന്‍ വ്യോമസേന റെഡി, ഷഹീന്‍ 8

English summary
Sonia Gandhi Meets Delhi Congress Leaders to select Next Chief, Nine in List
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X