• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡികെ ശിവകുമാര്‍ ഇന്ന് പുറത്തിറങ്ങുമോ? സോണിയ ഗാന്ധി ജയിലില്‍ എത്തി കണ്ടു

ദില്ലി: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ സോണിയാ ഗാന്ധി തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു. അംബികാ സോണി, ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ്, കര്‍ണാടകയുടെ പാര്‍ട്ടി ചുമതലയുള്ള കെസി വേണുഗോപാല്‍ എന്നിവരും സോണിയാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഡികെ ശിവകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് ദില്ലി ഹൈക്കോടതി വിധി പറയാനിരിക്കെയാണ് സോണിയയുടെ ജയില്‍ സന്ദര്‍ശനം.

ദിവസങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധി തിഹാര്‍ ജയിലിലെത്തി പി ചിദംബരത്തെ സന്ദര്‍ശിച്ചിരുന്നു. സപ്തംബര്‍ ആദ്യവാരത്തിലാണ് കള്ളപ്പണ കേസില്‍ ഡികെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. നികുതി അടച്ചില്ലെന്നും രേഖയില്ലാതെ കോടികളുടെ പണമിടപാട് നടത്തിയെന്നുമാണ് അദ്ദേഹത്തിനെതിരായ ആരോപണം.

ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ 23കാരിയായ മകള്‍ ഐശ്വര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 2013ല്‍ ഐശ്വര്യയുടെ ആസ്തി ഒരു കോടിയായിരുന്നു. എന്നാല്‍ 2018ല്‍ 100 കോടിയായി വര്‍ധിച്ചു. ഇതെങ്ങനെ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് അറിയേണ്ടിയിരുന്നത്. രേഖകളില്‍പ്പെടാത്ത പണമിടപാടുകള്‍ നടത്തിയിരുന്നോ എന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' മഞ്ജുവാര്യര്‍ക്ക് പക്വത വേണമെന്ന് ആദിത്യന്‍ ജയന്‍

2017ലാണ് ഡികെ ശിവകുമാര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഗുജറാത്ത് നിയമസഭയിലെ 44 കോണ്‍ഗ്രസ് അംഗങ്ങളെ കര്‍ണടാകയില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ച ഡികെയുടെ നീക്കം കോണ്‍ഗ്രസിന് തുണയായിരുന്നു. ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അംഗങ്ങളെ ചാക്കിട്ട് പിടിക്കാനുള്ള നീക്കം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഡികെയുടെ തന്ത്രം. പിന്നീട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലനിര്‍ത്തുന്നതിലും ഡികെയുടെ ഇടപെടല്‍ സുപ്രധാനമായിരുന്നു. ഇതാണ് അദ്ദേഹത്തെ ബിജെപി ലക്ഷ്യമിടാന്‍ കാരണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നു. കുമാരസ്വാമി കഴിഞ്ഞദിവസം ഡികെ ശിവകുമാറിനെ തിഹാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.

English summary
Sonia Gandhi Meets DK Shivakumar In Tihar Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more