കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ വില്ലന്‍ 'ജ്യോതിരാദിത്യ സിന്ധ്യ', ഇടഞ്ഞ് സോണിയ, മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ സംഭവവികാസങ്ങളില്‍ ഇടപെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മുഖ്യമന്ത്രി കമല്‍നാഥിനെ അവര്‍ തന്റെ അതൃപ്തി അറിയിച്ചിരിക്കുകയാണ്. അതേസമയം ബിജെപിയല്ല ശരിക്കും ഇതിന് പിന്നിലുള്ളതെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ജ്യോതിരാദിത്യ സിന്ധ്യയാണ് പ്രശ്‌നത്തിലെ വില്ലനെന്നാണ് സൂചന. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ രണ്ട് പക്ഷം കരുത്ത് പ്രകടിപ്പിക്കാനിറങ്ങിയതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

അതേസമയം ഏറ്റവും പുതിയ 15ലധികം എംഎല്‍എമാരെ കാണാനില്ലെന്നാണ് സൂചന. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് വലിയ നേട്ടങ്ങള്‍ സ്വപ്‌നം കാണുന്നുണ്ട്. അത് ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നാണ് സൂചന. ദിഗ് വിജയ് സിംഗും ഇതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇതോടെ സിന്ധ്യക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന ഭയവും കമല്‍നാഥിനുണ്ട്.

സോണിയയുടെ അതൃപ്തി

സോണിയയുടെ അതൃപ്തി

കമല്‍നാഥുമായി സോണിയ വാക്കേറ്റം തന്നെ ഉണ്ടായെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. മധ്യപ്രദേശിലെ പ്രശ്‌നങ്ങള്‍ കമല്‍നാഥ് വിളിച്ചുവരുത്തിയതാണെന്ന് സോണിയ പറയുന്നു. ദിഗ് വിജയ് സിംഗും കമല്‍നാഥും ചേര്‍ന്നുള്ള ഭരണത്തില്‍ പലപ്പോഴും സിന്ധ്യയെ തഴഞ്ഞിരുന്നു. അദ്ദേഹം ഉന്നയിച്ച പല വിഷയങ്ങളും പരിഗണിക്കാന്‍ പോലും കമല്‍നാഥ് തയ്യാറായിരുന്നില്ല. അതാണ് പ്രധാന പ്രശ്‌നം. കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നേരത്തെ സിന്ധ്യ പരസ്യമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ദില്ലിയിലെത്താന്‍ ആവശ്യം

ദില്ലിയിലെത്താന്‍ ആവശ്യം

കമല്‍നാഥുമായി സോണിയ ടെലിഫോണ്‍ സംഭാഷണമാണ് നടത്തിയത്. എത്രയും പെട്ടെന്ന് ദില്ലിയിലെത്താനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനുള്ള ദിവസമോ സമയമോ അറിയിച്ചിട്ടില്ല. മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്ന ഘട്ടത്തിലാണ് സര്‍ക്കാരിനെ തേടി പ്രശ്‌നങ്ങള്‍ എത്തുന്നത്. നേരത്തെ 14 എംഎല്‍എമാരെ കാണാതായെങ്കിലും ഇവര്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ തിരിച്ചെത്തിയിരുന്നു. ഹര്‍ദീപ് സിംഗ് ദാങ്, രഘുരാജ് കന്‍സാന എന്നിവര്‍ ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. ഹര്‍ദീപ് സിംഗ് നേരത്തെ രാജിക്കത്തും നല്‍കിയിരുന്നു.

വില്ലനായി സിന്ധ്യ

വില്ലനായി സിന്ധ്യ

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ജ്യോതിരാദിത്യ സിന്ധ്യയാണ്. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍, തന്നെയും തനിക്കൊപ്പമുള്ളവരെയും അവഗണിക്കുന്നു എന്നാണ് പരാതി. സിന്ധ്യ ഗ്രൂപ്പിലുള്ള പല നേതാക്കളോടും അദ്ദേഹം നേരത്തെ തന്നെ രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിന്ധ്യ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാനാണ് നോക്കിയത്. സിന്ധ്യയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാദമായിരുന്നു ആദ്യം. ഇതിന് പിന്നിലും സിന്ധ്യ തന്നെയായിരുന്നു.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

14 എംഎല്‍എമാരെ കാണാതായതിന് പിന്നില്‍ കളിച്ചത് ദിഗ് വിജയ് സിംഗായിരുന്നു. അദ്ദേഹം തന്നെ ഒരുക്കിയ തന്ത്രത്തിനൊടുവില്‍ പാര്‍ട്ടിയെ സിംഗ് തന്നെ രക്ഷപ്പെടുത്തി എന്ന തോന്നല്‍ ഹൈക്കമാന്‍ഡിനുമുണ്ടായിരുന്നു. ഇതോടെ വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ദിഗ് വിജയ് സിംഗിനെ തന്നെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഏകദേശം തീരുമാനിച്ചിരുന്നു. പക്ഷേ സിന്ധ്യ മത്സരിക്കാനിരുന്ന സീറ്റായിരുന്നു ഇത്. രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന ഉറപ്പിച്ച ഘട്ടത്തിലുള്ള ഈ തീരുമാനം സിന്ധ്യയെ ചൊടിപ്പിച്ചിരിക്കുകയാണ്.

18 പേരെ കാണാനില്ല

18 പേരെ കാണാനില്ല

കോണ്‍ഗ്രസിലെ 18 എംഎല്‍എമാരാണ് മിസിംഗ് ആയിട്ടുള്ളത്. ഇതില്‍ അഞ്ച് മന്ത്രിമാരുമുണ്ട്. ഇവര്‍ നിലവിലുള്ളത് ബെംഗളൂരുവിലാണ്. ഇവരുടെ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കമല്‍നാഥുമായി കൊമ്പുകോര്‍ക്കാനാണ് സിന്ധ്യയുടെ തീരുമാനം. അതേസമയം ഇന്ന് വൈകീട്ടോടെ സിന്ധ്യ ഭോപ്പാലില്‍ എത്തും. ഒപ്പം കമല്‍നാഥുമുണ്ടാവും. സിന്ധ്യ ക്യാമ്പില്‍പ്പെട്ടവരാണ് ഈ 18 പേരും. കഴിഞ്ഞ ദിവസം കമല്‍നാഥ് സോണിയാ ഗാന്ധിയെ കണ്ട് മന്ത്രിസഭാ വിപുലീകരണവും രാജ്യസഭാ തിരഞ്ഞെടുപ്പും ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമുള്ള സമയത്താണ് വലിയ അട്ടിമറി നടന്നിരിക്കുന്നത്.

സിന്ധ്യയുടെ ആവശ്യം

സിന്ധ്യയുടെ ആവശ്യം

മന്ത്രിസഭാ പുനസംഘടനയില്‍ സിന്ധ്യ ക്യാമ്പിലുള്ളവര്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് പ്രധാന ആവശ്യം. ഇതിന് പുറമേ രാജ്യസഭാ സീറ്റോ അതല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷ പദവിയോ തനിക്ക് ലഭിക്കണമെന്നും സിന്ധ്യ ആവശ്യപ്പെടും. നേരിയ ഭൂരിപക്ഷം മാത്രമുള്ള കമല്‍നാഥ് സര്‍ക്കാരിന് ഈ ആവശ്യം അംഗീകരിക്കാതെ മറ്റ് വഴിയില്ല. ദിഗ് വിജയ് സിംഗിന്റെ തലതിരിഞ്ഞ തന്ത്രമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് സംസ്ഥാന സമിതിയിലും ഹൈക്കമാന്‍ഡിലുമുള്ള അഭിപ്രായം.

ബിജെപിയുടെ കാത്തിരിപ്പ്

ബിജെപിയുടെ കാത്തിരിപ്പ്

മധ്യപ്രദേശിലെ സംഭവവികാസങ്ങള്‍ ബിജെപി നിരീക്ഷിക്കുന്നുണ്ട്. വേണ്ടി വന്നാല്‍ സിന്ധ്യ ക്യാമ്പിനെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. ശിവരാജ് സിംഗ് ചൗഹാന്‍ ഉടന്‍ തന്നെ അമിത് ഷായെ കാണുമെന്നും അഭ്യൂഹമുണ്ട്. സിന്ധ്യയെ നേരത്തെ തന്നെ ബിജെപിയിലേക്ക് ചൗഹാന്‍ സ്വാഗതം ചെയ്തതാണ്. ഗുണയില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചത് കാര്യമാക്കേണ്ടെന്നും പറഞ്ഞിരുന്നു. അതേസമയം ഗുണ തിരിച്ചുപിടിക്കാന്‍ സിന്ധ്യക്ക് ബിജെപിയുടെ സഹായം വേണ്ടി വരുമെന്നാണ് സൂചന.

മധ്യപ്രദേശില്‍ കമല്‍നാഥ് വീഴും...ഹര്‍ദീപിന്റെ രാജി തുടക്കം, മിഷന്‍ രാജ്യസഭ വിടാതെ ബിജെപി!!മധ്യപ്രദേശില്‍ കമല്‍നാഥ് വീഴും...ഹര്‍ദീപിന്റെ രാജി തുടക്കം, മിഷന്‍ രാജ്യസഭ വിടാതെ ബിജെപി!!

English summary
sonia gandhi miffed with kamal nath over madhya pradesh drama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X