സോണിയ ഗാന്ധിക്ക് തിരിച്ചടി; പൗരത്വം ലഭിക്കുംമുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്, കോടതി ഇടപെടല്‍

പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു എന്ന പരാതിയില്‍ സോണിയ ഗാന്ധിക്ക് തിരിച്ചടിയായി ഡല്‍ഹി കോടതിയുടെ ഇടപെടല്‍. ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി നടപടി ഡല്‍ഹി റോസ് അവന്യൂ കോടതി റദ്ദാക്കി. ഹര്‍ജിക്കാരന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് മേല്‍കോടതിയുടെ തീരുമാനം. അടുത്ത വാദം ഈ മാസം 29ന് നടക്കും.

സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് 1983 ഏപ്രില്‍ 30നാണ്. എന്നാല്‍ അവരുടെ പേര് 1980ല്‍ തന്നെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു എന്നാണ് ഹര്‍ജിക്കാരനായ വികാസ് പഥകിന്റെ ആരോപണം. പൗരത്വം ലഭിക്കുന്നതിന് മുമ്പ് എങ്ങനെ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ വന്നു. ഇതില്‍ സോണിയ ഗാന്ധിക്കെതിരെ നടപടി എടുക്കണം എന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

sonia gandhi vote petition

വോട്ടര്‍ പട്ടികയില്‍ നിന്ന് സോണിയ ഗാന്ധിയുടെ പേര് 1982ല്‍ നീക്കം ചെയ്തിരുന്നു. എന്തിനാണ് സോണിയയുടെ പേര് നീക്കം ചെയ്തത് എന്ന് ഹര്‍ജിയില്‍ ചോദിക്കുന്നു. ഏത് രേഖ അടിസ്ഥാനമാക്കിയാണ് അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്, രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണോ എന്നും ഹര്‍ജിക്കാരന്‍ ചോദിക്കുന്നു. വിഷയം ചില ബിജെപി നേതാക്കളും നേരത്തെ ഉന്നയിച്ചിരുന്നു.

ഈ ഹര്‍ജിയില്‍ കഴമ്പില്ലെന്നും ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി തള്ളിയിരുന്നു. തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സോണിയ ഗാന്ധി വ്യാജരേഖ ചമച്ചു എന്നതിനും തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

മജിസ്‌ട്രേറ്റ് കോടതിയുടെ ഈ നടപടി സ്‌പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്നെ റദ്ദാക്കി. സോണിയ ഗാന്ധിക്കെതിരെ കേസെടുക്കണം എന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം. ഹര്‍ജി തള്ളാനുള്ള കാരണം എന്താണ് എന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കുന്നില്ലെന്ന് സ്‌പെഷ്യല്‍ ജഡ്ജി പറയുന്നു. ഡല്‍ഹിയില്‍ എസ്‌ഐആറില്‍ നിന്ന് 47 ലക്ഷം പേര്‍ പുറത്തായ സംഭവം വിവാദമായിരിക്കെയാണ് സോണിയ ഗാന്ധിയുടെ വോട്ടും ചര്‍ച്ചയാകുന്നത്.

പരാതിക്കാരന്റെ ഹര്‍ജി വീണ്ടും പരിശോധിക്കാന്‍ സ്‌പെഷ്യല്‍ കോടതി മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തിയ ശേഷം തീരുമാനം എടുക്കണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ജി ഈ മാസം 29ന് വീണ്ടും പരിഗണിക്കാനും കോടതി തീരുമാനിച്ചു. മജിസ്‌ട്രേറ്റ് കോടതി പരാതി തള്ളിയത് ആശ്വാസമായിരിക്കെയാണ് മേല്‍ക്കോടതി വിഷയം പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma