സോണിയാഗാന്ധി രാഷ്ട്രീയം വിടുന്ന പ്രശ്‌നമില്ല

സോണിയാ ഗാന്ധി തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പാസ്വാന്‍ പറയുന്നു. വിരമിക്കല്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് സോണിയ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല എന്ന് പറഞ്ഞതെന്നും പാസ്വാന്‍ പറഞ്ഞു. ദില്ലിയില്‍ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാസ്വാന്‍.
നേരത്തെ ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ റഷീദ് കിദ്വായിയുടെ പുസ്തകത്തിലാണ് 2016 ല്‍ സോണിയാ ഗാന്ധി രാഷ്ട്രീയം വിടുമെന്ന് പരാമര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം പിറന്നാളായ ഡിസംബര്‍ 9 ന് സോണിയാ ഗാന്ധി തന്റെ തീരുമാനം സഹപ്രവര്‍ത്തരെ അറിയിച്ചു എന്നും പുസ്തകം പറയുന്നു. എന്നാല്‍ താന്‍ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടേയില്ല എന്നാണ് സോണിയാ ഗാന്ധി ഇപ്പോള്‍ പറയുന്നത്.
2004 ല്‍ ചെയ്തത് പോലെ സെക്കുലര്‍ പാര്‍ട്ടികളെ ഒത്തൊരുമിപ്പിച്ച് യു പി എയെ മുന്നോട്ടുകൊണ്ടുപോകാന്‍ സോണിയാ ഗാന്ധി തന്നെ നേതൃനിരയില്‍ വേണമെന്ന് കൂടിക്കാഴ്ചയില്‍ പാസ്വാന്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി നിയമിച്ച്ത സോണിയാ ഗാന്ധി വിശ്രമമെടുക്കാന്‍ പോകുന്നതിന്റെ സൂചനയായി പലരും കണ്ടിരുന്നു. മന്‍മോഹന്‍ സിംഗിന് ശേഷം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതോടെ സോണിയാ ഗാന്ധി സജീവ രാഷ്ട്രീയം വിടും എന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications