കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിജ്ഞയെടുത്ത് സോണിയ... ഇത്തവണ പിറന്നാള്‍ ആഘോഷമില്ല, കാരണം കേട്ടാല്‍ ഞെട്ടും!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പിറന്നാള്‍ ആഘോഷം റദ്ദാക്കി സോണിയാ ഗാന്ധി. ഹൈദരാബാദിലും ഉന്നാവോയിലും അടക്കം നടക്കുന്ന ബലാത്സംഗ കൊലകളില്‍ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് സോണിയയുടെ ധീരമായ പ്രഖ്യാപനം. നാളെ സോണിയയുടെ 73ാം പിറന്നാളാണ്. വലിയ രീതിയില്‍ ഇത് ആഘോഷിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ അത് വേണ്ടെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

1

രാജ്യത്തെ സംഭവവികാസങ്ങള്‍ സോണിയയെ വല്ലാതെ വേദനിപ്പിച്ചെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരെ പലയിടങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ വലിയ ആശങ്കയും സോണിയക്കുണ്ട്. ഇങ്ങനെയൊരു അവസരത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നത് ശരിയല്ല. അതുകൊണ്ടാണ് പിറന്നാളിന് ആഘോഷങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ കാരണം. കഴിഞ്ഞ ദിവസമാണ് ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീവെച്ച് കൊന്നത്.

അതേസമയം ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ രൂക്ഷമായ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട് അവര്‍ സന്ദര്‍ശിക്കുകയും ചെയ്തു. സ്ത്രീകള്‍ പുരുഷന്‍മാരില്‍ നിന്ന് അധികാരം നേടിയെടുക്കാന്‍ ശ്രമിക്കണമെന്നാണ് പ്രിയങ്ക ആഹ്വാനം ചെയ്തത്. ഇത്തരം അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അതാണ് മാര്‍ഗമെന്നും അവര്‍ ഉപദേശിച്ചു.

സമൂഹത്തില്‍ അധികാര കേന്ദ്രീകരണം സ്ത്രീകളിലേക്കും എത്തണം. ഗ്രാമപഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ മത്സരിക്കണം. രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് നിങ്ങള്‍ വരണം. അധികാരത്തിലൂടെ മാത്രമേ നിങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ സാധിക്കൂ. അതേസമയം യുപിയില്‍ ക്രമസമാധാന നില തകര്‍ന്നെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കഴിഞ്ഞ 11 മാസത്തിനിടെ 90 ബലാത്സംഗ കേസുകളാണ് യുപിയില്‍ സംഭവിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

 അജിത് പവാര്‍ വഞ്ചിച്ചു... ശരത് പവാറിന്റെ സഹായമുണ്ടെന്ന് പറഞ്ഞു, മഹാനാടകം വെളിപ്പെടുത്തി ഫട്‌നാവിസ് അജിത് പവാര്‍ വഞ്ചിച്ചു... ശരത് പവാറിന്റെ സഹായമുണ്ടെന്ന് പറഞ്ഞു, മഹാനാടകം വെളിപ്പെടുത്തി ഫട്‌നാവിസ്

English summary
sonia gandhi not to celebrate birthday in wake of assaults on women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X