കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു: കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സോണിയ; അക്രമം അഴിച്ചു വിട്ടത് സര്‍ക്കാര്‍ സഹായത്തോടെ

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവില്‍ ഫീസ് വര്‍ധനനവിനെതിരായി സമരം ചെയ്ത് വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എതിര്‍പ്പുകള്‍ ഉന്നയിക്കുന്നവരുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി സര്‍ക്കാറിന്‍റെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരേ ഗുണ്ടകള്‍ അക്രമം അഴിച്ചു വിട്ടതെന്നും സോണിയ ഗാന്ധി ആരോപിച്ചു.

തനിക്ക് എല്ലാ സമയവും ഒരു പോലെയാണ്; പ്രതിസന്ധി ഘട്ടം എന്നൊന്നില്ലെന്ന് ഷെയിന്‍ നിഗംതനിക്ക് എല്ലാ സമയവും ഒരു പോലെയാണ്; പ്രതിസന്ധി ഘട്ടം എന്നൊന്നില്ലെന്ന് ഷെയിന്‍ നിഗം

ജെഎന്‍യുവിലെ അക്രമത്തില്‍ സ്വതന്ത്ര ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. ജെഎന്‍യുവില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് കോണ്‍ഗ്രസ് നേതാവായ കബില്‍ സിബല്‍ ആരോപിച്ചത്. 'മുഖംമൂടി ധരിച്ച ഒരു സംഘത്തിന് ക്യാംപസിന് അകത്ത് പ്രവേശിക്കാന്‍ എങ്ങനെയാണ് സാധിക്കുക? വൈസ് ചാന്‍സിലര്‍ അവിടെ എന്തുചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് പൊലീസ് ക്യാംപസിന് പുറത്ത് തന്നെ നിന്നുകളഞ്ഞതെന്നും കപില്‍ സിബല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

 sonia

കേന്ദ്ര ആഭ്യന്തരമന്ത്രി എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ്. ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കുന്നില്ല. കൃത്യമായ ഗൂ‍ഢാലോചനയിലൂടെ നടന്ന ആക്രമണമാണ് ഇത്. അന്വേഷണം ആവശ്യമാണെന്നും കപിള്‍ സിബല്‍ പറഞ്ഞു. മുഖം മറച്ചെത്തിയ സംഘം ഇന്നലെ രാത്രിയോടെയാണ് ജെഎന്‍യു സ്റ്റുഡന്‍റ് യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കെതിരെ ക്രൂരമായ ആക്രമം അഴിച്ചു വിട്ടത്.

സിനിമാ അഭിനേതാക്കളെ മൊത്തം കരിവാരിത്തേക്കുന്ന ആരോപണങ്ങളാണ് അത്; പ്രതികരണവുമായി ഉണ്ണിമുകുന്ദന്‍സിനിമാ അഭിനേതാക്കളെ മൊത്തം കരിവാരിത്തേക്കുന്ന ആരോപണങ്ങളാണ് അത്; പ്രതികരണവുമായി ഉണ്ണിമുകുന്ദന്‍

Recommended Video

cmsvideo
JNUSU President Aishe Ghosh’s Parents Speak Out | Oneindia Malayalam

എബിവിപി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അധ്യാപകർക്ക് നേരെയും ആക്രമണം ഉണ്ടായി. സര്‍വകലാശാലയിലെ സെന്റ‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

English summary
sonia gandhi on jnu incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X