കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റായ് ബറേലി കോച്ച് ഫാക്ടറി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് സോണിയ ഗാന്ധി; ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാകും, സ്ഥാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സോണിയ!

Google Oneindia Malayalam News

ദില്ലി: റായ് ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി സ്വകാര്യവത്കരിക്കാന്‍ മോദി സര്‍ക്കാര്‍ രഹസ്യമായി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി. ഇതുവഴി ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാകുമെന്ന് സോണിയ പറഞ്ഞു. ലോക്സഭയില്‍ സീറോ അവറില്‍ പ്രശ്‌നം ഉന്നയിച്ച സോണിയ സ്വകാര്യവല്‍ക്കരണം ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലില്ലാതാക്കുമെന്നും ഇത്തരത്തിലൊരു നീക്കം പ്ലാന്റിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

<strong>തന്ത്രങ്ങള്‍ക്ക് പിന്നില്‍ ഷായും മോദിയുമെന്ന് സിദ്ധരാമയ്യ, അല്ലെന്ന് ദേവഗൗഡ, എതിര്‍പ്പ്</strong>തന്ത്രങ്ങള്‍ക്ക് പിന്നില്‍ ഷായും മോദിയുമെന്ന് സിദ്ധരാമയ്യ, അല്ലെന്ന് ദേവഗൗഡ, എതിര്‍പ്പ്

മോഡേണ്‍ കോച്ച് ഫാക്ടറി അവര്‍ പരീക്ഷണത്തിനായി തിരഞ്ഞെടുത്തു എന്നതാണ് യഥാര്‍ത്ഥ ആശങ്ക. രാജ്യത്തെ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് യുപിഎ സര്‍ക്കാര്‍ ഫാക്ടറി ആരംഭിച്ചതെന്നും കുറഞ്ഞ നിരക്കില്‍ മികച്ച നിലവാരമുള്ള കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഏറ്റവും ആധുനിക പ്ലാന്റായിരുന്നു ഇത്. എന്നാല്‍ നിലവില്‍ പ്ലാന്റിലെ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും ഭാവി അപകടത്തിലാണ്. മോഡേണ്‍ കോച്ച് ഫാക്ടറിയെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനും കര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ബഹുമാനം നല്‍കാനും ഞാന്‍ ഈ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു, ''മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

Sonia Gandhi

എച്ച്എഎല്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുള്‍പ്പെടെ ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ അവസ്ഥയെക്കുറിച്ചും യുപിഎ ചെയര്‍പേഴ്സണ്‍ ആശങ്ക പ്രകടിപ്പിച്ചു. അവരുടെ അവസ്ഥ ആരും വിസ്മരിച്ചിട്ടില്ല. സ്വകാര്യവല്‍ക്കരണം അമൂല്യമായ ആസ്തികള്‍ വളരെ കുറഞ്ഞ വിലയ്ക്ക് കുറച്ച് സ്വകാര്യ കൈകളിലേക്ക് പോകാനും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കാതിരിക്കാനും ഇടയാക്കുന്നുവെന്ന് ശ്രീമതി ഗാന്ധി പറഞ്ഞു. റെയില്‍ ബജറ്റ് പൊതു ബജറ്റുമായി ലയിപ്പിക്കാനുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനത്തിലും സോണിയ അതൃപ്തി രേഖപ്പെടുത്തി.

English summary
Sonia Gandhi opposes move to privatize Rae Bareli Coach Factory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X