കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് വിളി കേട്ട് പ്രസംഗം നിര്‍ത്തി; സോണിയാ ഗാന്ധിക്ക് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

ബാങ്ക് വിളി കേട്ട് പ്രസംഗം നിര്‍ത്തി; സോണിയാ ഗാന്ധിക്ക് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

  • By Nimisha
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: തലയില്‍ ഷാളിട്ട് മൈക്കിന് മുന്നില്‍ നില്‍ക്കുന്ന സോണിയാ ഗാന്ധിയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അലഹാബാദിലെ പൊതുപരിപാടിയില്‍ സംസാരിച്ചു കൊണ്ടിരിക്കെ സമീപത്തുള്ള പള്ളിയില്‍ നിന്നും ബാങ്കുവിളി മുഴങ്ങിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രസംഗം നിര്‍ത്തി. ഷാള്‍ കൊണ്ട് തലയും മറച്ചു. പിന്നീട് ബാങ്കുവിളിക്ക് ശേഷമാണ് പ്രസംഗം തുടങ്ങിയത്.

മുന്‍പ്രധാന മന്ത്രി ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് അലഹാബാദില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

 ഇന്ത്യ

ഇന്ത്യ

ഇന്ത്യയുടെ വികസനത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന വിഷയം സംസാരിക്കവേയാണ് ബാങ്കുവിളി മുഴങ്ങിയതും പ്രസംഗം നിര്‍ത്തിയതും. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വേദിയിലുണ്ടായിരുന്നു.

 സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ബാങ്കുവിളി കേട്ടപ്പോള്‍ പ്രസംഗം നിര്‍ത്തി ഷാള്‍ തലയിലിട്ട് നില്‍ക്കുന്ന ഫോട്ടോയും വാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സോണിയയുടെ പ്രവര്‍ത്തിയില്‍ അഭിനന്ദനവുമായാണ് ഇത്തവണ സോഷ്യല്‍ മീഡിയ ഈ വിഷയം കൊണ്ടാടുന്നത്. മുന്‍പ് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും പൊങ്കാലയ്ക്കും എഐസിസി അധ്യക്ഷയായ സോണിയ ഗാന്ധി പാത്രമായിട്ടുണ്ട്.

 പ്രസംഗം

പ്രസംഗം

മുസ്ലീം മതവിശ്വാസികളുടെ പ്രാര്‍ത്ഥനാ സമയം അറിയിച്ചു കൊണ്ടുള്ള ബാങ്കുവിളിയോടുള്ള ബഹുമാനാര്‍ത്ഥമാണ് സോണിയാ ഗാന്ധി പ്രസംഗം നിര്‍ത്തിയതെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ബാങ്കുവിളിക്ക് ശേഷമാണ് പിന്നീട് പ്രസംഗം ആരംഭിച്ചത്.

 ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ ഇന്ദിരാഗാന്ധിയോട് ഉപമിക്കേണ്ടതില്ലെന്ന് മുന്‍പ് സോണിയ ഗാന്ധി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിയുമെന്ന് പ്രസംഗത്തിനിടെ അവര്‍ വ്യക്തമാക്കി.

English summary
AICC President Sonia Gandhi got appreciation from social media now. She got stopped her speech while she was hearing the prayer call from the mosque. she put the shawl on the head. After a few minutes she continued her speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X