Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതിലും മികച്ച രാജ്യസ്നേഹം ഉണ്ടോ? കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളെ അഭിനന്ദിച്ച് സോണിയ ഗാന്ധി

ദില്ലി; കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ മുൻനിര പോരളികളെ പ്രശംസിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയ്ക്കിടയിലും സ്വന്തം ജീവൻ പോലും മറന്ന് അവർ കരുത്തോടെ പോരാടുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ച് സോണിയ സംസാരിച്ചത്.

ഡോക്ടർമാർ, ശുചീകരണ തൊഴിലാളികൾ, പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ എന്നിവർ നമ്മുക്ക് വേണ്ടി പോരാടുകയാണ്. ലോക്ക് ഡൗൺ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ജവാൻമാരുടേയും പോലീസുകാരുടേയും പങ്കിനെ സോണിയ ഗാന്ധി പ്രശംസിച്ചു. ശുചീകരണ തൊഴിലാളികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ സേവനങ്ങളേയും സോണിയ അഭിനന്ദിച്ചു. അതേസമയം രാജ്യത്ത് ചിലയിടങ്ങളില്‍ ഡോക്ടർമാർക്ക് നേരെ നടന്ന അതിക്രമങ്ങളെ സോണിയ അപലപിച്ചു.

 sonia2-1586848

കൊവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്നവരെ പിന്തുണയ്ക്കുകയെന്നത് അനിവാര്യമാണെന്നും സോണിയ പറഞ്ഞു. എല്ലാവരും വീടുകളിൽ കഴിയണമെന്നും സാമൂഹീക അകലം പാലിക്കാൻ തയ്യാറാകണെമെന്നും അവർ ആവശ്യപ്പെട്ടു. സാനിറ്റൈസറുകൾ നൽകി, പാവങ്ങൾക്ക് ഭക്ഷണം എത്തിച്ച് എല്ലാവരും ഈ യുദ്ധത്തിൽ തങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ടെന്ന് അറിയാം. എല്ലാവരേയും ഈ അവസരത്തിൽ അഭിനന്ദിക്കുകയാണ്.

ഞങ്ങൾ ഭരണപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിലായാലും പ്രതിപക്ഷത്ത് ഇരിക്കുന്ന സംസ്ഥാനങ്ങളിലും കൊവിഡിനെതിരായ പോരാട്ടത്തിൽ അകമഴിഞ്ഞ പിന്തുണ കോൺഗ്രസ് പ്രവർത്തകർ നൽകുമെന്നും സോണിയ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കത്തിൽ സോണിയ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    Rahul gandhi demands for a smart upgrade lockdown | Oneindia Malayalam

    ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിൽ വരുന്നവർക്ക് 10 കിലോഗ്രാം ധാന്യം വീതം നൽകണമെന്നും അതിന്‍റെ കാലാവധി സപ്തംബർ വരെ നീട്ടണെമന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.ലോക്ഡൗണിനെ തുടർന്ന് പാവപ്പെട്ടവരും കൃഷിക്കാരും ദിവസ വേതനക്കാരും ഭക്ഷണത്തിനായി ബുദ്ധിമുട്ടുകയാണ്. റേഷൻ കാർഡ് ഇല്ലാത്തവർക്കും ഈ ധാന്യം നൽകണമെന്നും സോണിയ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+