കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന അതിക്രമിച്ച് കടന്നിട്ടില്ലെങ്കിൽ 20 സൈനികർ വീരമൃത്യു വരിച്ചതെങ്ങനെ; മോദിയെ കടന്നാക്രമിച്ച് സോണി

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യൂ വരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. ചൈനയുമായുള്ള ഇന്ത്യൻ അതിർത്തി സുരക്ഷിതമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നാണ് സോണിയാ ഗാന്ധി പറഞ്ഞത്. ലഡാക്കിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിശ്വാസത്തിലെടുക്കണമെന്നും സോണിയാ ഗാന്ധി പറയുന്നു.

അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്കഅമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക

ചോദ്യങ്ങൾ തുടരുന്നു..

ചോദ്യങ്ങൾ തുടരുന്നു..


ലഡാക്കിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികർക്ക് ആദരവ് അർപ്പിക്കുന്നതിനായി കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ക്യാമ്പെയിന്റെ ഭാഗമായുള്ള വീഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. ചൈനീസ് സൈന്യം ഇന്ത്യൻ ഭൂപ്രദേശം പിടിച്ചെടുത്തിട്ടില്ല എങ്കിൽ പിന്നെങ്ങനെയാണ് ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുന്നതെന്നാണ് സോണിയാ ഗാന്ധി ഉന്നയിക്കുന്ന ചോദ്യം. ചൈനീസ് സൈന്യം ഇന്ത്യൻ ഭൂപ്രദേശം പിടിച്ചെടുത്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്തിട്ടുള്ളത്.

Recommended Video

cmsvideo
കോൺഗ്രസും BJPയും തമ്മിൽ യുദ്ധമാണ് മക്കളേ പൊരിഞ്ഞ യുദ്ധം | Oneindia Malayalam
 സ്പീക്ക് അപ്പ് ഫോർ ജവാൻസ്

സ്പീക്ക് അപ്പ് ഫോർ ജവാൻസ്


ഇപ്പോഴും ഇന്ത്യ- ചൈന അതിർത്തിയിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. കേന്ദ്രസർക്കാരിനെ അവരെ സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്നും സ്പീക്ക് അപ് ഫോർ അവർ ജവാൻസ് എന്ന ക്യാമ്പെയിനിൽ സംസാരിക്കുമ്പോൾ സോണിയാ ഗാന്ധി ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി അവകാശപ്പെടുന്നത് പോലെ ലഡാക്കിൽ ചൈന ഇന്ത്യൻ ഭൂപ്രദേശം പിടിച്ചെടുത്തോ ഇല്ലയോ എന്ന് രാജ്യത്തിന് അറിയണം. പിന്നെ എന്തുകൊണ്ട് നമ്മുടെ 20 സൈനികർ വീരമൃത്യു വരിച്ചുവെന്നും സോണിയാ ഗാന്ധി ചോദിക്കുന്നു.

 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതെങ്ങനെ

ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതെങ്ങനെ

ചൈനീസ് സൈനികർ ഇന്ത്യൻ ഭൂപ്രദേശത്ത് കടന്നുകയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് അതിർത്തിയിൽ ഇന്ത്യൻ ഭൂപ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ടെന്നാണ്. മോദി സർക്കാർ എപ്പോഴാണ് ലഡാക്കിലെ ഇന്ത്യൻ ഭൂപ്രദേശം ചൈനയിൽ നിന്ന് തിരിച്ചെടുക്കുകയെന്നുമാണ് സോണിയാ ഗാന്ധി ചോദിക്കുന്നത്.

 ചൈന പരമാധികാരം ലംഘിച്ചോ

ചൈന പരമാധികാരം ലംഘിച്ചോ

ലഡാക്കിൽ ചൈന ഇന്ത്യൻ ഭൂപ്രദേശത്തിന്റെ പരമാധികാരം ലംഘിച്ചിട്ടുണ്ടോ എന്നും സോണിയാ ഗാന്ധി ചോദിക്കുന്നു. അതിർത്തി പ്രശ്നത്തിൽ ഇന്ത്യയുടെ ആത്മവിശ്വാസം പ്രധാനമന്ത്രി കണക്കിലെടുക്കുമോ എന്നും കോൺഗ്രസ് പ്രസിഡന്റ് ചോദിക്കുന്നു. സൈന്യത്തിന് സർക്കാരാണ് സമ്പൂർണ്ണ പിന്തുണയും കരുത്തും നൽകേണ്ടത്. അതാണ് ശരിയായ രാജ്യസ്നേഹം സോണിയാ ഗാന്ധി പറയുന്നു.

 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഇന്ത്യ- ചൈന അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യൂ വരിച്ചത്. 80 ഓളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധത്തിലും അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു. സംഘർഷത്തിൽ അയവുവരുത്തുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ പല തവണ ചർച്ച നടത്തുകയും ചെയ്തിരുന്നു.

English summary
Sonia Gandhi questions prime minister Narendra modi Ladakh violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X