Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമതര്‍ വെടിനിര്‍ത്തി; കോണ്‍ഗ്രസില്‍ ഐക്യം... സുപ്രധാന റോളിലേക്ക് ജി23 നേതാക്കള്‍

ന്യൂഡല്‍ഹി: ജി23 വിമത നേതാക്കളെ വരുതിയിലാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതൃത്വവുമായി വിമതര്‍ സഹകരിച്ച് മുന്നോട്ട് പോകുമെന്ന് റിപ്പോര്‍ട്ട്. ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്താനാണ് തീരുമാനം. ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുമായി സോണിയ ഗാന്ധി വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. നേതാക്കള്‍ക്കെല്ലാം സുപ്രധാന പദവികള്‍ നല്‍കുമെന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കി.

വിമതരെ കൂടെ നിര്‍ത്തുന്നതില്‍ ജയിച്ച സോണിയ ഗാന്ധി അടുത്ത രാഷ്ട്രീയം നീക്കം ആരംഭിച്ചിട്ടുണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം. ഹിമാചല്‍ പ്രദേശില്‍ നിന്ന് ഇതിന് തുടക്കമിടും. ഗുജറാത്ത്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയിലെത്തിക്കാനാണ് കോണ്‍ഗ്രസിലെ ധാരണ. കൂടാതെ ആനന്ദ് ശര്‍മയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാന റോള്‍ നല്‍കും.

s

മറ്റൊരു പ്രമുഖ വിമത നേതാവായ ഭൂപീന്ദര്‍ സിങ് ഹൂഡയെ ഹരിയാന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാക്കും. കുല്‍ദീപ് ബിഷ്‌ണോയിയെ ഹരിയാന നിയമസഭാ കക്ഷി നേതാവാക്കുകയും ചെയ്യും. ഇദ്ദേഹം ജി23 ഗ്രൂപ്പിലില്ലാത്ത നേതാവാണ്. വിമത നേതാക്കളില്‍പ്പെട്ട മനീഷ് തിവാരി, സന്ദീപ് ദീക്ഷിത് എന്നിവര്‍ക്ക് സംഘടനാ തലത്തില്‍ സുപ്രധാന പദവിയുണ്ടാകും. ഗുലാം നബി ആസാദ് വെള്ളിയാഴ്ച സോണിയയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആവശ്യങ്ങള്‍ മയപ്പെടുത്തിയാണ് പ്രതികരിച്ചത്. നേതൃത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ എല്ലാ പദവിയിലും ആളുകളുണ്ടെന്നും ഒഴിഞ്ഞു കിടക്കുന്നില്ലെന്നും ആസാദ് പറഞ്ഞത് വെടിനിര്‍ത്തലിന്റെ സൂചനയാണ്. സോണിയ ഗാന്ധി രാജിവയ്ക്കണം എന്ന് ആരും പറഞ്ഞിട്ടില്ല. അവര്‍ കോണ്‍ഗ്രസ് അധ്യക്ഷയാണ്. ഞങ്ങള്‍ പാര്‍ട്ടിയുടെ നേതാക്കളും. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ ദേശീയ അധ്യക്ഷ മാറണമെന്ന് അര്‍ഥമില്ല. പദവി ഒഴിയാന്‍ സോണിയ ഗാന്ധി തയ്യാറായതാണ്. ഞങ്ങള്‍ അത് നിരസിക്കുകയായിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ദേശീയ അധ്യക്ഷ മാറണമെന്ന് വിമത നേതാക്കളിലെ പ്രമുഖനായ കപില്‍ സിബല്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഗാന്ധി കുടുംബം നേതൃത്വം ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ സോണിയ ഗാന്ധി രാജിവയ്ക്കാന്‍ തയ്യാറായപ്പോള്‍ ഞങ്ങള്‍ വേണ്ടെന്ന് പറഞ്ഞു എന്നാണ് ആസാദ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+