Get Updates
Get notified of breaking news, exclusive insights, and must-see stories!

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമപദ്ധതികൾ തയ്യാറാക്കണം;കേന്ദ്രത്തിന് കത്തെഴുതി സോണിയ ഗാന്ധി

ദില്ലി; സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അടിയന്തരമായി ക്ഷേമപദ്ധതികൾ തയ്യാറാക്കണമെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്ത് 4.4 കോടി ജനങ്ങൾ നിർമാണ മേഖലയലയിൽ തൊഴിലെടുക്കുന്നുണ്ട്. ഇവർക്ക് ആവശ്യത്തിന് തൊഴിൽ സുരക്ഷ ഒരുക്കണമെന്നും സോണിയയുടെ കത്തിൽ പറയുന്നു.

 sonia-15850

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഇന്ത്യയിലുട നീളമുള്ള പ്രധാന നഗരങ്ങളിലെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കൊറോണ മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടർന്ന് ജൻമനാട്ടിലേക്ക് മടങ്ങിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ കാനഡ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും വേതന സബ്സിഡികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സമാന സബ്സിഡികൾ ഇന്ത്യയിലും പ്രഖ്യാപിക്കണം. കെട്ടിട നിർമാണത്തൊഴിലാളി നിയമത്തിൽ അത്തരം നടപടികൾ പ്രഖ്യാപിക്കുന്നതിന് മതിയായ വ്യവസ്ഥകൾ ഉണ്ടെന്നും കത്തിൽ പറയുന്നു.

തൊഴിലാളികൾക്കായി ക്ഷേമ ബോർഡുകളും ഫണ്ടുകളും രൂപീകരിക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 2019 മാർച്ച് വരെ ക്ഷേമ ബോർഡുകൾ ശേഖരിച്ച 49,668 കോടി രൂപയിൽ 19,379 കോടി രൂപ മാത്രമാണ് തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവഴിച്ചത്. എല്ലാ സാമ്പത്തിക മാർഗങ്ങളും അടഞ്ഞതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് തൊഴിലാളികൾ. സാഹചര്യം കണക്കിലെടുത്ത് ദുരിതത്തിൽ ആയ തൊഴിലാളികൾക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​നു മു​ന്നി​ൽ നേരത്തേ ഏഴിന നിർദ്ദേശങ്ങൾ സോണിയ ഗാന്ധി മുന്നോട്ട് വെച്ചിരുന്നു. സ്രവ സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനം, പ്രതിരോഝ സജ്ജീകരണമുള്ള ആശുപത്രികൾ, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നത് തടയണം, കാ​ർ​ഷി​ക മേ​ഖ​ല​ക്കാ​യി പ്ര​ത്യേ​ക ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ്​ പ്രഖ്യാപിക്കണം തുടങ്ങിയ നിർദ്ദേശങ്ങളായിരുന്നു സോണിയ മുന്നോട്ട് വെച്ചത്.

അതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. കുറച്ചുകൂടി ഗൗരവത്തോടെ കണ്ടിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധി പൂർണമായും ഒഴിവാക്കാൻ സാധിക്കുന്നതായിരുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. നേരത്തേ ജനത കർഫ്യൂ പ്രഖ്യാപിച്ച സർക്കാരിനെതിരെ രാഹുൽ രംഗത്തെത്തിയിരുന്നു. ജനത കർഫ്യൂവിൽ കൈയ്യടിക്കുകയല്ല മറിച്ച് രാജ്യത്ത് കൊവിഡിനെ നേരിടാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നായിരുന്നു രാഹുൽ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+