കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭാഗ്യകരം, അവര്‍ പ്രവര്‍ത്തിച്ചത് പിശുക്കന്‍മാരെ പോലെ... തുറന്നടിച്ച് സോണിയ ഗാന്ധി

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പോലെ തന്നെ മറ്റു പാര്‍ട്ടികളും അവരുടേതായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് അവരുടെ റോള്‍ കൃത്യമായി നിര്‍വഹിച്ചു. പാര്‍ട്ടിയുടെ നിലപാടുകള്‍ അപ്പപ്പോള്‍ സര്‍ക്കാരിനെ അറിയിച്ചു. പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

Recommended Video

cmsvideo
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി | Oneindia Malayalam

വിദേശ നിക്ഷേപ കാര്യങ്ങളിലുള്‍പ്പെടെ പലതും മോദി സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തു. റേഷന്‍ കടകള്‍ വഴി അരിവിതരണം ചെയ്യാനുള്ള നിര്‍ദേശവും അതിലൊന്നാണ്. കോണ്‍ഗ്രസിന്റെ പല നിര്‍ദേശങ്ങളും മോദി സര്‍ക്കാര്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശങ്ങളില്‍ പലതും സര്‍ക്കാര്‍ അവഗണിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. വിശദാംശങ്ങള്‍....

അമര്‍ഷം വ്യക്തമാക്കി സോണിയ

അമര്‍ഷം വ്യക്തമാക്കി സോണിയ

കൊറോണ ഭീതി ആരംഭിച്ച ശേഷം സോണിയ ഗാന്ധി ഒട്ടേറെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഭാഗികമായി മാത്രമേ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചുള്ളൂ. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യത്തിലുള്ള തന്റെ അമര്‍ഷം സോണിയ വ്യക്തമാക്കി.

സര്‍ക്കാരില്‍ നിന്ന് കാണാന്‍ കഴിഞ്ഞില്ല...

സര്‍ക്കാരില്‍ നിന്ന് കാണാന്‍ കഴിഞ്ഞില്ല...

വിശാല ഹൃദയത്തോടെയുള്ള സമീപനവും താല്‍പ്പര്യവും കേന്ദ്രസര്‍ക്കാരില്‍ നിന്ന് കാണാന്‍ കഴിഞ്ഞില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. വളരെ ഭീതിപ്പെടുത്തുന്ന വിധത്തില്‍ രോഗം വ്യാപിക്കുകയാണ്. രോഗത്തിന്റെ വ്യാപനവും വേഗതയും ശക്തമാണ്. എന്നിട്ടും സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന സോണിയ പറഞ്ഞു.

ബിജെപി വിദ്വേഷം പരത്തുന്നു

ബിജെപി വിദ്വേഷം പരത്തുന്നു

ഞാന്‍ സഹകരണവും നിര്‍ദേശങ്ങളും വാഗ്ദാനം ചെയ്തു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സര്‍ക്കാര്‍ ഭാഗികമായി മാത്രമേ പരിഗണിച്ചുള്ളൂ. പിശുക്കന്‍മാരുടെ സ്വഭാവമാണ് അവര്‍ കാണിച്ചത്. ഈ ഘട്ടത്തില്‍ വിശാലമായ മനസും ഇടപെടലുമാണ് വേണ്ടത്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ബിജെപി വിദ്വേഷത്തിന്റെ വൈറസ് പരത്തുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഈ വിഭാഗത്തെ ശ്രദ്ധിക്കണം

ഈ വിഭാഗത്തെ ശ്രദ്ധിക്കണം

കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍, നിര്‍മാണ ജോലിക്കാര്‍, അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍... തുടങ്ങിയവരാണ് വളരെ പ്രതിസന്ധി നേരിടുന്നത്. വ്യാപാരവും വാണിജ്യവും നിലച്ച മട്ടാണ്. കോടിക്കണക്കിന് ആളുകളുടെ ജീവിത മാര്‍ഗം തകര്‍ന്നിരിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

പരിശോധന നിര്‍ബന്ധം, പക്ഷേ

പരിശോധന നിര്‍ബന്ധം, പക്ഷേ

പരിശോധനയും നിരീക്ഷണവും ക്വാറന്റൈനുമാണ് വേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പരിശോധന വളരെ കുറഞ്ഞ അളവിലാണ് നടക്കുന്നത് എന്നത് നിര്‍ഭാഗ്യകരമാണ്. പരിശോധന കിറ്റുകള്‍ കിട്ടാനില്ല. ലഭ്യമായത് ഗുണമേന്മ കുറവാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

മാര്‍ച്ച് മൂന്ന് മുതല്‍

മാര്‍ച്ച് മൂന്ന് മുതല്‍

മാര്‍ച്ച് മൂന്ന് മുതല്‍ ഒട്ടേറ തവണ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. റേഷന്‍ കടകള്‍ വഴി അധികമായി ധാന്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്തു. സാധാരണക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡൗണ്‍ നീട്ടുന്നത് തിരിച്ചടി

ലോക്ക്ഡൗണ്‍ നീട്ടുന്നത് തിരിച്ചടി

ഇനിയും ലോക്ക് ഡൗണ്‍ നീട്ടുന്നതിനോട് യോജിപ്പില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ കൂടുതല്‍ തകര്‍ച്ചയിലേക്ക് അതെത്തിക്കും. മെയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് വ്യക്തമായ ധാരണ മോദി സര്‍ക്കാരിനില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

പ്രത്യേക സമിതി

പ്രത്യേക സമിതി

കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക സമിതി സോണിയ രൂപീകരിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അധ്യക്ഷതയിലാണ് കമ്മിറ്റി. കൊറോണ വ്യാപനം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിഷ്‌കരണം വേണ്ട മറ്റു കാര്യങ്ങള്‍ പരിശോധിക്കുന്നതിനുമാണ് ഈ കമ്മിറ്റി രൂപീകരിച്ചത്.

ഭക്ഷണവും മരുന്നും നല്‍കിയില്ല; തബ്ലീഗ് പ്രവര്‍ത്തകന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മരിച്ചു; പ്രതിഷേധംഭക്ഷണവും മരുന്നും നല്‍കിയില്ല; തബ്ലീഗ് പ്രവര്‍ത്തകന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മരിച്ചു; പ്രതിഷേധം

English summary
Sonia Gandhi response on Government dealings with Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X