എലിസബത്ത് രാജ്ഞിയേക്കള്‍ പണക്കാരി സോണിയ

ദില്ലി: ലോക നേതാക്കളിലെ പണക്കാരുടെ പട്ടികയില്‍ നമ്മുടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. പട്ടികയിലെ 12-ാം സ്ഥാനക്കാരിയായ സോണിയ ഗാന്ധി, ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയേക്കാള്‍ പണക്കാരിയാണത്രെ. എലിസബത്ത് രാജ്ഞിയെ മാത്രമല്ല, എണ്ണക്കൊഴുപ്പുള്ള പല മധേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളേക്കാളും സ്വത്തുണ്ട് സോണിയ ഗാന്ധിക്ക് എന്നാണ് റിപ്പോര്‍ട്ട്. ഹഫിങ്ടണ്‍ പോസ്റ്റ് വേള്‍ഡ് ആണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

Sonia Gandhi

ലോകത്തിലെ പണക്കാരായ 20 രാഷ്ട്ര നേതാക്കളെയാണ് ഹഫിങ്ടണ്‍ പോസ്റ്റ് കണ്ടെത്തിയിരിക്കുന്നത്. ഓരോ നേതാവിന്റേയും സ്വകാര്യ സ്വത്തും ആ രാജ്യത്തെ ജിഡിപിയും(മൊത്തം ആഭ്യന്തര ഉത്പാദനം) ചേര്‍ത്ത് വച്ചാണ് കണക്കുകള്‍ കൂട്ടിയിരിക്കുന്നത്. പണമുളള രാഷ്ട്ര നേതാവും പണമില്ലാത്ത സാധാരണ പൗരനും തമ്മിലുള്ള അന്തരം വെളിവാക്കുക എന്നത് കൂടി ഈ ഒരു പട്ടികയുടെ ലക്ഷ്യമാണ്.

ഏതാണ് 12,000 കോടി രൂപയാണ് സോണിയാജിയുടെ സ്വകാര്യ സ്വത്ത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി നല്‍കിയ സത്യവാങ്മൂലത്തില്‍ അവര്‍ക്ക് ആകെ 1.38 കോടി രൂപയുടെ ആസ്തിയേ ഉള്ളൂ എന്നാണ് കാണിച്ചിരിക്കുന്നത്. ഇത് പ്രകാരം സോണിയ ഗാന്ധിക്ക് സ്വന്തമായി ഒരു കാറോ ഇന്ത്യയില്‍ ഒരു വീടോ പോലും ഇല്ല.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ആണ് ലോക നേതാക്കളിലെ ഏറ്റവും വലിയ പണക്കാരന്‍. സമ്പന്ന രാഷ്ട്രമായ അമേരിക്കയുടെ പ്രസിഡന്റ് ബരാക്ക് ഒബാമ ഈ പട്ടികയിലേ ഇടം നേടിയിട്ടില്ല എന്നതാണ് രസകരമായ വസ്തുത. രാജ്യഭരണത്തിലോ രാഷ്ട്രീയത്തിലോ മുഖ്യധാരയിലുള്ളവരേയാണ് പട്ടികയിലേക്ക് പരിഗണിച്ചിട്ടുള്ളത്. ഇതില്‍ രാഷ്ട്ര തലവന്‍മാരും രാജാക്കന്‍മാരും എല്ലാം ഉള്‍പ്പെടും. എന്തായാലും നേതാക്കളിലെ പണക്കാരില്‍ ഭൂരിഭാഗം പേരും ആണുങ്ങളാണ്. സോണിയയുടേയും എലിസബത് രാജ്ഞിയുടേയും പേരില്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കുകയും ആകാം.

ലഭ്യമായ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കാണിതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+