സമ്പന്നരുടെ പട്ടികയില്‍ ഇനി സോണിയ ഇല്ല
ന്യൂയോര്‍ക്ക്: ലോകത്തെ അതി സമ്പന്നരായ രാഷ്ട്ര നേതാക്കളുടെ പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണി ഗാനധിയുടെ പേര് നീക്കി. ഹഫിങ്ടണ്‍ പോസ്റ്റ് ആയിരുന്നു സമ്പന്നരായ രാഷ്ട്ര നേതാക്കളുടെ പട്ടിക പുറത്തിറക്കിയത്. ഇതില്‍ 12-ാം സ്ഥാനത്തായിരുന്നു സോണിയ ഗാന്ധി.
12000 കോടി രൂപയുടെ ആസ്തിയുണ്ട് സോണിയ ഗാന്ധിക്ക് എന്നായിരുന്നു ഹഫിങ്ടണ്‍ പോസ്റ്റിന്റെ വിലയിരുത്തല്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോണിയയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ തങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല എന്ന് കാണിച്ചാണ് ഇപ്പോള്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയിരിക്കുന്നത്.

മറ്റൊരാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സോണിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സ്വത്തിന്റെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ ഒരു കാര്യം സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് ഹഫിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കിയത്.
ആദ്യം പുറത്ത് വന്ന വാര്‍ത്ത പ്രകാരം ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയേക്കാള്‍ പണക്കാരിയാണ് സോണിയ ഗാന്ധി. മൊണോക്കോയിലെ രാജകുമാരന് ആല്ബര്ട്ടിനേക്കാളും, സിറിയന്‍ പ്രസിഡന്റ് അസദിനേക്കാളും ഒക്കെ ആസ്തിയുള്ള ആളായാണ് സോണിയ ഗാന്ധിയെ ചിത്രീകരിച്ചിരുന്നത്.
ഈ വാര്‍ത്ത രാജ്യത്തുടനീളം വലിയ ചര്‍ച്ചയായിരുന്നു. ഇത് കോണ്‍ഗ്രസിലും യുപിഎയിലും മുറുമുറുപ്പുണ്ടാക്കിയിരുന്നു. സോണിുയ ഗാന്ധി കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് വിവരം വെളിപ്പെടുത്തിയും ആയിരുന്നു. അന്നത്തെ കണക്ക് പ്രകാരം അവര്‍ക്ക് 1.38 കോടി രൂപയുടെ സ്വത്ത് മാത്രമേ ഉള്ളൂ. ഇന്ത്യില്‍ സ്വന്തമായി ഒരു വീടോ, കാറോ പോലും സോണിയക്ക് ഇല്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വ്യക്തമാക്കിയിട്ടുള്ള കണക്കില്‍ ഉള്ളത്.
കോണ്‍ഗ്രസ്സിന്റെ പ്രതിഷേധവും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള സ്വത്ത് വിവരവും ഒക്കെയാകാം ഹഫിങ്ടണ്‍ പോസ്റ്റിനെക്കൊണ്ട് വാര്‍ത്ത പിന്‍വലിപ്പിച്ചത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications