കോണ്‍ഗ്രസില്‍ ഉടച്ചുവാര്‍ക്കല്‍; സിദ്ദു ഔട്ട്, അഞ്ച് അധ്യക്ഷന്‍മാരെ പുറത്താക്കി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടച്ചുവാര്‍ക്കല്‍. അഞ്ച് സംസ്ഥാനങ്ങളിലെയും സംസ്ഥാന അധ്യക്ഷന്‍മാരെ സോണിയ ഗാന്ധി പുറത്താക്കി. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന പഞ്ചാബില്‍ അട്ടിമറിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്.
മികച്ച പ്രകടനം കാഴ്ചവച്ച് എഎപിയാണ് കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണ് പതനത്തിന് കാരണം എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിന്നാലെയാണ് സോണിയ കടുത്ത നടപടിയെടുത്തത്...

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസ് കാഴ്ച വച്ചത്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. ഇതില്‍ പഞ്ചാബില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ഭരണം. മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് തിളങ്ങിയില്ല എന്ന് മാത്രമല്ല, പഞ്ചാബ് നഷ്ടപ്പെടുകയും ചെയ്തു.

ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് നേരിയ സാധ്യതയുണ്ടെന്നും തൂക്കുസഭയായേക്കുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. ഇത് വിശ്വസിച്ച് ഫലം വന്നാല്‍ സ്വീകരിക്കേണ്ട നടപടികളും കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നു. ചിദംബരത്തിന് ഗോവയുടെയും ഭൂപേഷ് ബാഗേലിന് ഉത്തരാഖണ്ഡിന്റെയും പ്രത്യേക ചുമതല നല്‍കുകയുമുണ്ടായി. രണ്ടിടത്തും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെ എല്ലാ പദ്ധതികളും ഒരുക്കി.

പക്ഷേ, ഔദ്യോഗിക ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ദയനീയമായ പരാജയമായിരുന്നു എല്ലാ സംസ്ഥാനത്തും. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എഎപി പഞ്ചാബിന്റെ ഭരണം പിടിച്ചു. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന വിലയിരുത്തലുമുണ്ടായി. പിന്നീട് സോണിയ ഗാന്ധി ദേശീയ പ്രവര്‍ത്തക സമിതി യോഗം വിളിക്കുകയും തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുകയുമുണ്ടായി.

അവലോകന യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടവെയാണ് ശക്തമായ നടപടി സോണിയ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരോടും രാജിവയ്ക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇവിടെ പുതിയ അധ്യക്ഷന്‍മാരെ നിയോഗിക്കും. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സോണിയയുടെ നീക്കം.
എങ്ങോട്ടാണീ നോക്കുന്നത്!! എസ്തറിന്റെ പുതിയ ചിത്രം വൈറല്‍, കാണാം അടിപൊളി ചിത്രങ്ങള്‍

എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമായിരുന്നു. പഞ്ചാബിലും ഉത്തരാഖണ്ഡിലും പ്രത്യേകിച്ചും. ഇവിടെ ആഭ്യന്തര കലഹം ഒഴിവാക്കാന്‍ ഹൈകകമാന്റ് പലവിധത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഏകദേശം തര്‍ക്കം തീര്‍ന്നത്. ഈ തര്‍ക്കങ്ങള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കി എന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍.

പഞ്ചാബില്‍ സീറ്റുകള്‍ കുറയുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. എങ്കിലും ഭരണം നഷ്ടമാകില്ല എന്നാണ് കരുതിയത്. എന്നാല്‍ ഭരണം നഷ്ടമായി എന്ന് മാത്രമല്ല, ദയനീയമായ പ്രകടനമാകുകയും ചെയ്തു. വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ പാടേ അവഗണിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന് കാരണം ഗ്രൂപ്പ് പോരും നേതൃത്വത്തിന്റെ പിടിപ്പുകേടുമാണെന്ന് ഹൈക്കമാന്റ് വിലയിരുത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍.

അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍മാര്‍ വരും. യുവനേതൃത്വത്തെ കൊണ്ടുവരാനും ആലോചനയുണ്ട്. അതേസമയം, ഈ പുറത്താക്കല്‍ പാര്‍ട്ടിയില്‍ വിഭാഗീയ രൂക്ഷമാക്കുമോ എന്ന ആശങ്കയുമുണ്ട്. പുറത്താക്കിയവരെ പിന്തുണയ്ക്കുന്ന ഒരുപാട് പ്രവര്‍ത്തകര്‍ രാജിവച്ചേക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ എന്തുവന്നാലും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സോണിയ ഗാന്ധിയുടെ തീരുമാനമത്രെ. ദേശീയ നേതൃത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പട്ട് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരിക്കുകയാണ്. ഗാന്ധി കുടുംബത്തിനെതിരെ വളരെ രൂക്ഷമായിട്ടാണ് കപില്‍ സിബല്‍ തുറന്നടിച്ചത്. കപില്‍ സിബലിന് ആര്‍എസ്എസ് ഭാഷയാണ് എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.












Click it and Unblock the Notifications