കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് മുമ്പ് വാജ്‌പേയ് ഉണ്ടായിരുന്നു; 2004 മറക്കരുത്, തരംഗമായി സോണിയാ ഗാന്ധിയുടെ മറുപടി

Google Oneindia Malayalam News

റായ്ബറേലി: ഉത്തര്‍ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലാണ് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി മല്‍സരിക്കുന്നത്. മകന്‍ രാഹുല്‍ ഗാന്ധിക്കും മകള്‍ പ്രിയങ്കാ ഗാന്ധിക്കുമൊപ്പമെത്തിയാണ് സോണിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പുറത്തിറങ്ങിയ അവരെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ? മോദിയെ ഇത്തവണ പരാജയപ്പെടുത്തുമോ എന്നെല്ലാമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍. മോദിയെ എന്താ ആര്‍ക്കും പരാജയപ്പെടുത്താന്‍ പറ്റില്ലേ എന്നായിരുന്നു സോണിയയുടെ മറുചോദ്യം. അല്‍പ്പം ചരിത്രം സൂചിപ്പിച്ചാണ് സോണിയ മടങ്ങിയത്. വിശദാംശങ്ങള്‍....

 പരാജയപ്പെടുത്താന്‍ സാധിക്കില്ലേ

പരാജയപ്പെടുത്താന്‍ സാധിക്കില്ലേ

മോദിയെ എന്താ പരാജയപ്പെടുത്താന്‍ സാധിക്കില്ലേ എന്ന് സോണിയ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 2004 മറക്കരുതെന്നും സോണിയ ഓര്‍മിപ്പിച്ചു. ബിജെപിയെ മറിച്ചിട്ട് ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് സൂചിപ്പിക്കുയായിരുന്നു സോണിയാ ഗാന്ധി.

പ്രചാരണങ്ങള്‍ അന്നുമുണ്ടായിരുന്നു

പ്രചാരണങ്ങള്‍ അന്നുമുണ്ടായിരുന്നു

ബിജെപി ജയിക്കുമെന്ന പ്രചാരണങ്ങള്‍ അന്നുമുണ്ടായിരുന്നു. എന്നാല്‍ യുപിഎയുടെ ബാനറില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. 2004ല്‍ വാജ്‌പേയിയെ പരാജയപ്പെടുത്താന്‍ പറ്റില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ജയിച്ചില്ലേ എന്നും സോണിയ ചോദിച്ചു.

അഹങ്കാരികളായ ഒട്ടേറെ പേര്‍

അഹങ്കാരികളായ ഒട്ടേറെ പേര്‍

അഹങ്കാരികളായ ഒട്ടേറെ പേരെ ചരിത്രത്തില്‍ കാണാം. തങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു. ജനങ്ങളേക്കാള്‍ വലിയവരാണെന്ന് അവര്‍ കരുതി. ജനങ്ങളാണ് ഏറ്റവും വലുത് എന്ന് അവര്‍ ഒടുവില്‍ അറിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

അന്ന് കോണ്‍ഗ്രസ് അധ്യക്ഷ

അന്ന് കോണ്‍ഗ്രസ് അധ്യക്ഷ

1996, 1998, 1999 എന്നീ വര്‍ഷങ്ങളില്‍ ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കിയത് വാജ്‌പേയി ആയിരുന്നു. എന്നാല്‍ 2004ല്‍ ബിജെപി പരാജയപ്പെട്ടു. എല്ലാ പ്രവചനങ്ങളും അസ്ഥാനത്താക്കിയായിരുന്നു കോണ്‍ഗ്രസിന്റെ വരവ്. അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു സോണിയാ ഗാന്ധി.

മന്‍മോഹനെ ഏല്‍പ്പിച്ചു

മന്‍മോഹനെ ഏല്‍പ്പിച്ചു

സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് അന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സോണിയ വിദേശിയാണെന്ന് ബിജെപിയും കോണ്‍ഗ്രസിന്റെ ചില സഖ്യകക്ഷികളും ആരോപണം ഉന്നയിച്ചതോടെ വിവാദമായി. ഒടുവില്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി.

രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമം? ലേസര്‍ മുഖത്ത് പതിച്ചത് ഏഴ് തവണ, രണ്ടുതവണ ചെന്നിയില്‍!!രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമം? ലേസര്‍ മുഖത്ത് പതിച്ചത് ഏഴ് തവണ, രണ്ടുതവണ ചെന്നിയില്‍!!

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂകൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

English summary
"Don't Forget 2004": Sonia Gandhi's Message To BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X