കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരമുള്ള സർക്കാർ; കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമത്തിനെതിരായി ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. കര്‍ഷകരുടെ പ്രക്ഷോഭം ഒരു മാസം പിന്നിട്ടും നടപടി സ്വീകരിക്കാത്തത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു.

sonia

തണുത്തുറഞ്ഞ കാലാവസ്ഥയിലും മഴയിലും നമ്മുടെ കര്‍ഷകര്‍ 39 ദിവസമായി ദില്ലിയുടെ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നു. ഞാന്‍ ഉള്‍്പ്പടെയുള്ള പൗരന്മാര്‍ക്ക് വേണ്ടിയാണ് അവര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തോടുള്ള സര്‍ക്കാരിന്റെ കടുത്ത മനോഭാവം കാരണം 50 ലധികം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ചിലര്‍ ആത്മഹത്യ ചെയ്തു. എന്നിട്ടും മോദിക്കോ മറ്റ് മന്ത്രിമാര്‍ക്ക് മനം മാറ്റം സംഭവിക്കുന്നില്ല. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

യുപി-ദില്ലി അതിര്‍ത്തിയിലെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്ഡ പിന്‍വലികണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അഹങ്കാരത്തിന് തുല്യമാണ്, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുക എന്നതാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം, അധികാരത്തില്‍ വന്ന ആദ്യത്തെ അഹങ്കാരിയായ സര്‍ക്കാരാണിത്, ഈ സര്‍ക്കാര്‍ കര്‍ഷകരെ സംരക്ഷിക്കുന്നില്ലെന്നും സോണിയ വ്യക്തമാക്കി.

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് യുപിയില്‍ കര്‍ഷക ആത്മഹത്യ, ശൗചാലയത്തില്‍ തൂങ്ങിമരിച്ചു!!കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് യുപിയില്‍ കര്‍ഷക ആത്മഹത്യ, ശൗചാലയത്തില്‍ തൂങ്ങിമരിച്ചു!!

ഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസുംഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസും

എന്തിനാണ് വാക്സിന് തടസ്സം നിൽക്കുന്നത്? ശശി തരൂരിനെതിരെ തിരിഞ്ഞ് വി മുരളീധരൻ, അനുമതി പരീക്ഷണങ്ങൾക്ക് ശേഷംഎന്തിനാണ് വാക്സിന് തടസ്സം നിൽക്കുന്നത്? ശശി തരൂരിനെതിരെ തിരിഞ്ഞ് വി മുരളീധരൻ, അനുമതി പരീക്ഷണങ്ങൾക്ക് ശേഷം

English summary
Sonia Gandhi says, This is the first arrogant government to have come to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X