കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവര്‍ഫുള്‍ കമന്റുമായി സോണിയ ഗാന്ധി; ഞാന്‍ ഫുള്‍ ടേം പ്രസിഡന്റ്, വളച്ചുകെട്ടി ആരും പറയേണ്ട

Google Oneindia Malayalam News

ന്യുഡല്‍ഹി: കോണ്‍ഗ്രസിനെ നയിക്കുന്നത് ഞാന്‍ തന്നെയാണെന്ന് സൂചിപ്പിച്ച് സോണിയ ഗാന്ധി. പുതിയ അധ്യക്ഷന് വേണ്ടിയുള്ള മുറവിളി പല കോണില്‍ നിന്നും ഉയരവെയാണ് എല്ലാ ആവശ്യങ്ങളും അസ്ഥാനത്താക്കി സോണിയ ഗാന്ധിയുടെ ശക്തമായ വാക്കുകള്‍. ജി-23 നേതാക്കളുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് ഇന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നടത്തിയ പ്രസംഗം.

കോണ്‍ഗ്രസിന് സമ്പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് വേണം എന്നായിരുന്നു ജി-23 നേതാക്കളുടെ ആവശ്യം. ചിലര്‍ രാഹുല്‍ ഗാന്ധി പ്രസിഡന്റാകണം എന്ന് ആവശ്യപ്പെട്ടിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റിനെ കണ്ടെണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് സോണിയ ഗാന്ധി ശക്തമായ വാക്കുകളിലൂടെ രംഗത്തുവന്നിരിക്കുന്നത്. വിശദാംശങ്ങങ്ങള്‍ ഇങ്ങനെ...

ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി; ആരാണ് അപ്പുണ്ണി... ഡ്രൈവറില്‍ നിന്ന് മാനേജറായി വളര്‍ച്ചദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി; ആരാണ് അപ്പുണ്ണി... ഡ്രൈവറില്‍ നിന്ന് മാനേജറായി വളര്‍ച്ച

1

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയാണ് പ്രവര്‍ത്തക സമിതി. ഈ യോഗത്തിലാണ് പാര്‍ട്ടി സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാറ്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളും നടക്കുമെന്നാണ് സൂചന. അതിനിടെയാണ് വിമത ശബ്ദങ്ങള്‍ അടിച്ചിരുത്തി സോണിയയുടെ ആമുഖ പ്രസംഗം.

2

നേരത്തെ സോണിയ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ്. പിന്നീട് മകന്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി പദവി ഒഴിഞ്ഞു. പിന്നീട് സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി ചുമതലയേല്‍ക്കുകയാണ് ചെയ്തത്. പുതിയ പ്രസിഡന്റ് വേണമെന്ന് മുറവളി ഉയരവെയാണ് ഞാന്‍ മുഴുവന്‍ സമയ പ്രസിഡന്റാണ് എന്ന് സോണിയ വ്യക്തമാക്കിയത്.

3

എന്നോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് പറയാം. അതാണ് എനിക്കിഷ്ടം. മാധ്യമങ്ങള്‍ വഴി സംഘടനാ കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. അടുത്തിടെ പാര്‍ട്ടിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ജി-23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. അവര്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഈ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയുണ്ടായി. ഇക്കാര്യമാണ് സോണിയ ചൂണ്ടിക്കാട്ടുന്നത്.

4

ദേശീയ വിഷയങ്ങളില്‍ ഞാന്‍ നിരന്തരമായി ഇടപെടുന്നുണ്ട്. കര്‍ഷക പ്രക്ഷോഭം, കൊവിഡ് കാലത്തെ ദുരിതാശ്വാസ പാക്കേജ്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍... തുടങ്ങി എല്ലാ വിഷയങ്ങളും ഞാന്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുന്നു. വേണ്ട ഇടപെടല്‍ നടത്തുന്നു. മന്‍മോന്‍ സിങ്, രാഹുല്‍ ഗാന്ധി എന്നിവരുമായി എല്ലാ വിഷയങ്ങളിലും ചര്‍ച്ച നടത്തിയിരുന്നു എന്നും സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

ഡാന്‍സിന് ശേഷം കബഡി കളി... ആര്‍ത്തുല്ലസിച്ച് പ്രഗ്യ താക്കൂര്‍... കോടതിയില്‍ പറഞ്ഞത് തീരെ വയ്യെന്ന്ഡാന്‍സിന് ശേഷം കബഡി കളി... ആര്‍ത്തുല്ലസിച്ച് പ്രഗ്യ താക്കൂര്‍... കോടതിയില്‍ പറഞ്ഞത് തീരെ വയ്യെന്ന്

5

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദേശീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. സമാന മനസ്‌കരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഐക്യത്തോടെ നില്‍ക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നോട്ട് നേരിട്ട് കാര്യങ്ങള്‍ പറയാം. മാധ്യമങ്ങള്‍ വഴി സംസാരിക്കേണ്ട ആവശ്യമില്ല. സുതാര്യമായ ചര്‍ച്ചകള്‍ എല്ലാ വിഷയത്തിലും നടത്താമെന്നും സോണിയ ഗാന്ധി പറഞ്ഞു.

6

പ്രവര്‍ത്തക സമിതിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുന്നത് സംബന്ധിച്ചും സോണിയ ഗാന്ധി സൂചിപ്പിച്ചു. നാല് ചുമരുകള്‍ക്കകത്ത് ഇരുന്നാണ് ചര്‍ച്ചകള്‍ ചെയ്യുന്നതും തീരുമാനങ്ങള്‍ എടുക്കുന്നതുമെന്ന കാര്യവും സോണിയ എടുത്തുപറഞ്ഞു. ജി-23 നേതാക്കള്‍ പല തീരുമാനങ്ങളും പുറത്തുവിടുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല; 15 കിലോ കുറച്ചു എന്ന് മാത്രം... വൈറലായി ഖുശ്ബുവിന്റെ ചിത്രങ്ങള്‍

7

ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി എന്നാണ് ജി-23 നേതാക്കളുടെ നിലപാട്. ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നത് അറിയുന്നില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം. കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വളരെ ശക്തമായ ഭാഷയില്‍ അടുത്തിടെ ഹൈക്കമാന്റ് എടുത്ത തീരുമാനങ്ങള്‍ക്കെതിരെ രംഗത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Sonia Gandhi Says With Strong Words At CWC Meeting, I Am Full Term President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X