മോദി ഷഹന്‍ഷായല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് സോണിയ
ദില്ലി: മോദി ഷഹന്‍ഷായല്ല ഇന്ത്യുടെ പ്രധാനമന്ത്രിയാണെന്നും അങ്ങിനെവേണം ഇടപെടാനെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുകയും വരള്‍ച്ചയില്‍ കര്‍ഷകര്‍ പൊറുതി മുട്ടുകയും ചെയ്യുമ്പോള്‍ മോദി രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ്.
അങ്ങിനെ ആഘോഷിക്കേണ്ട സാഹചര്യമല്ല ഇപ്പോള്‍ ഉള്ളതെന്നും സോണിയ പറഞ്ഞു. മന്ത്രിമാര്‍ മോദിക്ക് പ്രധാനമന്ത്രിയുടെ പരിവേഷമല്ല നല്‍കുന്നത്. അവര്‍ ചക്രവര്‍ത്തിയുടെ പരിവേഷമാണ് മോദിക്ക് നല്‍കുന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയും റോബര്‍ട്ട് വധേരയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ സോണിയ തള്ളി. നിരന്തരം ബിജെപി തെറ്റായ ആരോപണങ്ങല്‍ ഉയര്‍ത്തുകയാണ്. തെളിവുണ്ടെങ്കില്‍ ശരിയായി അന്വേഷിക്കണമെന്നും അപ്പോള്‍ സത്യം പുറത്തു വരുമെന്നും സോണിയ കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications