സോണിയാ ഗാന്ധി കോൺഗ്രസിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കണം; തോൽവിയിൽ പ്രതികരിച്ച് വീരപ്പ മൊയ്ലി
ഡൽഹി; തിരഞ്ഞെടുപ്പിലെ കോൺ ഗ്രസിന്റെ ദയനീയ പരാജയത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് വീരപ്പ മൊയ്ലി. "പ്രവർത്തനരഹിതരായ നേതാക്കളെ മാറ്റി സോണിയാ ഗാന്ധി പാർട്ടിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കണം. വെറും ട്വീറ്റുകളുടെ സംസ്കാരവും സോഷ്യൽ മീഡിയ പ്രചരണവും കൊണ്ട് മാത്രം സംഘടനയെ മുന്നോട്ട് കൊണ്ടുപോകില്ല" അദ്ദേഹം പറഞ്ഞു. ചില അവസരവാദികൾ സംഘടനയിലേക്ക് കടന്നുകയറിയതിനാൽ പാർട്ടി വിശ്വസ്തർ അപകടത്തിലായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളെക്കുറിച്ച് പാർട്ടിയുടെ ആത്മപരിശോധന ആവശ്യമാണ്. എന്നാൽ കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ പരിഭ്രാന്തരാകേണ്ടതില്ല. ഈ ഘട്ടത്തിൽ കോൺഗ്രസ് കേഡർമാരുടെ ഐക്യമാണ് രാജ്യത്തിന്റെ ആവശ്യം അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോൺഗ്രസിന്റെ പരാജയത്തെക്കുറിച്ച് ഞങ്ങളുടെ നേതാക്കളും ചില മാധ്യമങ്ങളും നടത്തിയ ചില അഭിപ്രായങ്ങളിൽ ഞാൻ വളരെയധികം ആശങ്കാകുലനാണെന്നും ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വീരപ്പ മൊയ്ലി പറഞ്ഞു.

"ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലോ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലോ തനിക്ക് ആശങ്കയില്ല. എന്നാൽ പാർട്ടിയുടെ ചില നേതാക്കളുടെ പരാമർശങ്ങളിൽ ആശങ്കയുണ്ട്. കോൺഗ്രസ് പാർട്ടിയെ നവീകരിക്കുന്നതിനുള്ള മെമ്മോറാണ്ടത്തിൽ ഒപ്പിടാൻ തന്നോട് ആവശ്യപ്പെട്ടപ്പോൾ, അത് ഒരിക്കലും ഉന്നത നേതൃത്വത്തെ ലക്ഷ്യം വയ്ക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ടാണ് ഞാൻ അവരുമായി കൂട്ടുകൂടാത്തത്" അദ്ദേ ഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തെ രാജവംശ ഭരണവുമായി ബന്ധപ്പെടുത്താൻ കഴിയില്ലെന്നും ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ തന്നെ വർഷങ്ങളായി ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയോട് ഡോ. മൻമോഹൻ സിംഗ് മന്ത്രിയാകാൻ ആവശ്യപ്പെട്ടിരുന്നു, പക്ഷേ അദ്ദേഹം തയ്യാറായില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുള്ള അവരുടെ സ്നേഹം മാത്രമാണ് കോൺഗ്രസ് പാർട്ടിയുടെ കാര്യം ഏറ്റെടുക്കാൻ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രേരിപ്പിച്ചത്. 60 വർഷത്തിലേറെയായി കോൺഗ്രസ് അധികാരക്കസേരയിലാണെന്നും പതിറ്റാണ്ടുകളായി അധികാരത്തിന്റെ വരൾച്ച അനുഭവിച്ചത് ബിജെപിയോ ജനസംഘമോ ആണെന്നും യുപിഎ ഭരണത്തെ പ്രകീർത്തിച്ച മൊയ്‌ലി പറഞ്ഞു.
ഞങ്ങളെ പരാജയപ്പെടുത്തിയത് സോണിയ ഗാന്ധിയല്ല, അവരുടെ ഉപദേശകരാണ്. പാർട്ടിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനും സംസ്ഥാന തലത്തിലും എഐസിസി തലത്തിലും പാർട്ടിയെ നവീകരിക്കാനും സോണിയാ ഗാന്ധി ഇനിയെങ്കിലും തയ്യാറാകണം. സംഘടനയിലും ഭരണത്തിലും പരാജയപ്പെട്ട നേതാക്കളെ മാറ്റി നിർത്തണം കഴിവുള്ളവരെ ഉയർത്തിക്കൊണ്ടുവരണം. രാജ്യത്തിന്റെ ജനാധിപത്യ ധാർമ്മികത സുരക്ഷിതമാക്കുകയും നിലനിർത്തുകയും വേണം. കോൺ ഗ്രസിന് മാത്രമേ ഇതിന് സാധിക്കു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോൺ ഗ്രസിനുള്ളിലെ ആഭ്യന്തര തെരഞ്ഞെടുപ്പുകൾ ഓഗസ്റ്റ് 21 നും സെപ്റ്റംബർ 20 നും ഇടയിൽ നടക്കും. പുതിയ കോൺഗ്രസ് അധ്യക്ഷനേയും ഇക്കാലയളവിൽ തിരഞ്ഞെടുക്കും. 2019 ലെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജി വെച്ചിരുന്നു. തുടർന്ന് 2019 ൽ സോണിയാ ഗാന്ധി വീണ്ടും പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു
Recommended Video
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications