ഇന്ത്യയെന്നാൽ ഗാന്ധിയാണ്, ആർഎസ്എസ് അല്ല, ബിജെപിയേയും ആർഎസ്എസിനേയും കടന്നാക്രമിച്ച് സോണിയ
ദില്ലി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തില് ബിജെപിയേയും ആര്‍എസ്എസിനേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ട് ഗാന്ധിജിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവും എന്ന് സോണിയാ ഗാന്ധി പറഞ്ഞു. രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയില്‍ ആദരവ് അര്‍പ്പിച്ച ശേഷം സംസാരിക്കവേയാണ് സോണിയാ ഗാന്ധി ഭരണകക്ഷിയെ രൂക്ഷമായി വിമര്‍ശിച്ചത്.
കാപട്യ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് മഹാത്മാ ഗാന്ധിയെ ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കില്ല. തങ്ങളാണ് ഏറ്റവും വലിയവര്‍ എന്ന് ധരിക്കുന്നവര്‍ക്ക് മഹാത്മാ ഗാന്ധി ചെയ്ത ത്യാഗങ്ങളെക്കുറിച്ച് എങ്ങനെ മനസ്സിലാകാനാണ് എന്നും സോണിയാ ഗാന്ധി ചോദിച്ചു. കാപട്യത്തിന്റെ രാഷ്ട്രീയക്കാര്‍ക്ക് അഹിംസയെന്ന ഗാന്ധിയുടെ ആശയം മനസ്സിലാകില്ലെന്നും സോണിയ കുറ്റപ്പെടുത്തി.

ഇന്ത്യയെന്നാല്‍ ഗാന്ധിയാണ്. എന്നാല്‍ ചിലര്‍ ആര്‍എസ്എസിനെ ഇന്ത്യയുടെ പര്യായമാക്കാനുളള ശ്രമത്തിലാണ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഗാന്ധിജിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സോണിയയ്ക്ക് ഒപ്പം രാജ്ഘട്ടിലെത്തിയിരുന്നു.
സത്യത്തിന്റെ പാത പിന്തുടരണം എന്നാണ് ഗാന്ധിജി പറഞ്ഞിരുന്നത്. ബിജെപി ആദ്യം സത്യത്തിന്റെ പാത പിന്തുടരണമെന്നും അതിന് ശേഷം മഹാത്മാ ഗാന്ധിയെ കുറിച്ച് സംസാരിക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഗാന്ധി ജയന്തിയുടെ ഭാഗമായി കോണ്‍ഗ്രസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിച്ചു. ഗാന്ധിജിയെ സ്വന്തമാക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തടയിടാനാണ് കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്നത്. ഗാന്ധി സങ്കല്‍പ്പ് യാത്രയാണ് ബിജെപി നടത്തുന്നത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
Glimpses from the #GandhiSandeshYatra led by Shri @RahulGandhi
— Congress (@INCIndia) October 2, 2019
The Padyatra aims to redeem Gandhiji, Gandhism and Gandhi's India in our country today. pic.twitter.com/6xsx7NwlQO
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications