കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെന്നാൽ ഗാന്ധിയാണ്, ആർഎസ്എസ് അല്ല, ബിജെപിയേയും ആർഎസ്എസിനേയും കടന്നാക്രമിച്ച് സോണിയ

Google Oneindia Malayalam News

ദില്ലി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ ബിജെപിയേയും ആര്‍എസ്എസിനേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ട് ഗാന്ധിജിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവും എന്ന് സോണിയാ ഗാന്ധി പറഞ്ഞു. രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയില്‍ ആദരവ് അര്‍പ്പിച്ച ശേഷം സംസാരിക്കവേയാണ് സോണിയാ ഗാന്ധി ഭരണകക്ഷിയെ രൂക്ഷമായി വിമര്‍ശിച്ചത്.

കാപട്യ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് മഹാത്മാ ഗാന്ധിയെ ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കില്ല. തങ്ങളാണ് ഏറ്റവും വലിയവര്‍ എന്ന് ധരിക്കുന്നവര്‍ക്ക് മഹാത്മാ ഗാന്ധി ചെയ്ത ത്യാഗങ്ങളെക്കുറിച്ച് എങ്ങനെ മനസ്സിലാകാനാണ് എന്നും സോണിയാ ഗാന്ധി ചോദിച്ചു. കാപട്യത്തിന്റെ രാഷ്ട്രീയക്കാര്‍ക്ക് അഹിംസയെന്ന ഗാന്ധിയുടെ ആശയം മനസ്സിലാകില്ലെന്നും സോണിയ കുറ്റപ്പെടുത്തി.

sonia

ഇന്ത്യയെന്നാല്‍ ഗാന്ധിയാണ്. എന്നാല്‍ ചിലര്‍ ആര്‍എസ്എസിനെ ഇന്ത്യയുടെ പര്യായമാക്കാനുളള ശ്രമത്തിലാണ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഗാന്ധിജിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സോണിയയ്ക്ക് ഒപ്പം രാജ്ഘട്ടിലെത്തിയിരുന്നു.

സത്യത്തിന്റെ പാത പിന്തുടരണം എന്നാണ് ഗാന്ധിജി പറഞ്ഞിരുന്നത്. ബിജെപി ആദ്യം സത്യത്തിന്റെ പാത പിന്തുടരണമെന്നും അതിന് ശേഷം മഹാത്മാ ഗാന്ധിയെ കുറിച്ച് സംസാരിക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഗാന്ധി ജയന്തിയുടെ ഭാഗമായി കോണ്‍ഗ്രസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിച്ചു. ഗാന്ധിജിയെ സ്വന്തമാക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തടയിടാനാണ് കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്നത്. ഗാന്ധി സങ്കല്‍പ്പ് യാത്രയാണ് ബിജെപി നടത്തുന്നത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

English summary
Sonia Gandhi slams BJP and RSS on the 150th birth anniversary of Mahatma Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X