• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ധന വില വർധനവ്; സർക്കാർ കൊള്ളലാഭമുണ്ടാക്കുന്നു! കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ

ദില്ലി; ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൊറോണക്കാലത്ത് തുടർച്ചയായി വർധനവ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തിരുമാനം തീർത്തും വിവേകശൂന്യമാണെന്ന് പ്രധാനന്ത്രിക്ക് അയച്ച കത്തിൽ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. അന്താരഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 9 ശതമാനം കുറയുമ്പോഴാണ് ജനങ്ങളെ പിഴിഞ്ഞ് കൊള്ളലാഭം ഉണ്ടാക്കുന്നത്. ഇത് തടയാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സോണിയ വിമർശിച്ചു.

തുടർച്ചയായ പത്താം ദിവസവും ഇന്ധനവില വർധിച്ചിരിക്കുകയാണ്. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് കൂട്ടിയത്. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5 രൂപ 48 പൈസയും ഡീസലിന് 5 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്.

പ്രതിസന്ധിയ്ക്കിടയിലും മാർച്ച് ആദ്യം മുതൽ 10 തവണ ഇന്ധന വില വർധിപ്പിച്ച സർക്കാർ നടപടി തീർത്തും വിവേകശൂന്യമാണെന്ന് സോണിയ കത്തിൽ പറഞ്ഞു. കോവിഡ് -19 വരുത്തിവെച്ച സാമ്പത്തിക ആഘാതം ദശലക്ഷക്കണക്കിന് പേരുടെ ജോലിയും ഉപജീവനമാർഗവും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ചെറുതും വലുതുമായി വ്യവസായങ്ങൾ ഉൾപ്പെടെ തകർന്നു. മധ്യവർഗം അധിവേഗമാണ് വരുമാന രഹിതരായിക്കൊണ്ടിരിക്കുന്നത്. കർഷകർക്ക് വിളവെടുക്കാൻ സാധിച്ചിട്ടില്ല. ഈ സമയത്തെ ഇന്ധന വിലവർധനയ്ക്ക് സർക്കാർ എന്തുകൊണ്ടാണ് കൂട്ടുനിൽക്കുന്നുവെന്നത് മനസിലാവുന്നില്ലെന്ന് സോണിയ കത്തിൽ പറഞ്ഞു.

ലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ! 3 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു, വീരമൃത്യു കേണലിനടക്കം!

വിലക്കയറ്റത്തിലൂടെ 2.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരന് ലഭിക്കുന്നത്. കൊവിഡിനിടയിലെ ഈ വർധനവ് അനുചിതവും നീതീകരിക്കാനാവാത്തതുമാണ്. ഈ വർദ്ധനവ് പിൻവലിക്കാനും കുറഞ്ഞ എണ്ണവിലയുടെ ആനുകൂല്യം പൗരന്മാർക്ക് നേരിട്ട് നൽകാനും സോണിയ കത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വയം പര്യാപ്തതയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ അവരുടെ മുന്നോട്ട് പോകാനുള്ള ശ്രമത്തിന് മേൽ സാമ്പത്തികമായി വിലങ്ങുവെയ്ക്കരുതെന്ന് സോണിയ കത്തിൽ പറഞ്ഞു.

cmsvideo
  പൊള്ളുന്ന ഇന്ധനവില; പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു | Oneindia Malayalam

  കൊവിഡ് കാലത്ത് വലിയ രീതിയിലുള്ള സാമൂഹിക സാമ്പത്തിക വെല്ലുവിളിയാണ് ജനം നേരിടുന്നത്. ഈ ഘട്ടത്തിൽ പണം ആവശ്യമുള്ളവരുടെ കൈകളിൽ നേരിട്ട് എത്തിക്കാൻ തയ്യാറാകണമെന്ന് സോണിയ ഗാന്ധി സർക്കാരിനോട് അഭ്യർത്ഥിച്ചു. ജനങ്ങളെ സഹായിക്കാൻ സർക്കാർ ഏതെങ്കിലും തരത്തിൽ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനുള്ള സമയം ഇതാണ്.

  ഞരമ്പ് മുറിക്കാന്‍ ആദ്യ ശ്രമം; ഒടുവില്‍ തുങ്ങി മരിച്ചു; 12 കാരി ചെയ്തത്; അറസ്റ്റ് വൈകുന്നതില്‍ സമരം

  English summary
  Sonia gandhi slams Modi Govt over Fuel price hike
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X