കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കാന്‍ സോണിയ, ശരത് പവാര്‍ ഇടത് നേതാക്കളെ കണ്ടു, കളി മാറും!!

Google Oneindia Malayalam News

ദില്ലി: കര്‍ഷക നിയമത്തില്‍ സുപ്രീം കോടതി ഇടപെട്ടതിന് പിന്നാലെ കളത്തിലിറങ്ങി പ്രതിപക്ഷം. സംയുക്തമായി ഇവരെ അണിനിരത്താന്‍ സോണിയാ ഗാന്ധിയും ശരത് പവാറും രംഗത്ത് വന്നിരിക്കുകയാണ്. കര്‍ഷക നിയമം നിയമപരമല്ലെന്ന് കോണ്‍ഗ്രസ്. എത്രയും പെട്ടെന്ന് ഈ നിയമം പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ കളത്തില്‍ ഇറങ്ങിയത്. പ്രതിപക്ഷ നേതാക്കളുമായി അവര്‍ സംസാരിച്ചു. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്നവരെ പരമാവധി കൂടെ ചേര്‍ക്കുകയാണ് സോണിയ ലക്ഷ്യമിടുന്നത്.

1

ബിജെപിയെ പ്രതിരോധത്തിലാക്കി എല്ലാ കക്ഷികളും ഈ നിയമത്തെ എതിര്‍ക്കുന്നുണ്ട്. ശിരോമണി അകാലിദള്‍ അടക്കം എന്‍ഡിഎ വിടുകയും ചെയ്തു. മോദി സര്‍ക്കാരിനെ പരമാവധി പ്രതിരോധത്തിലാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിലൂടെ രാഷ്ട്രീയ നേട്ടവും കോണ്‍ഗ്രസ് ഉറപ്പിക്കുന്നുണ്ട്. ഇത്രയും കാലം വീണുകിട്ടാത്ത അവസരമായിട്ടാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. സംയുക്ത പ്രതിപക്ഷ നീക്കം ഒരുക്കാനാണ് സോണിയയുടെ ശ്രമം. ഭൂരിഭാഗം പാര്‍ട്ടികളും ഇതിനോട് യോജിക്കുന്നുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കില്ലെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഇതിനിടെ ഇടതുനേതാക്കളെയും കണ്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ എന്നിവരെയാണ് കണ്ടത്. കര്‍ഷക സമരത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. കോടതിയുടെ ഇടപെടലോടെ കോണ്‍ഗ്രസ് നിര ഒന്നാകെ ആവേശത്തിലാണ്. സമരം കടുപ്പിക്കാനാണ് തീരുമാനം. കര്‍ഷക സമരത്തിനൊപ്പം ചേര്‍ന്നുള്ള നീക്കമാണിത്. രാഹുല്‍ ഗാന്ധി കര്‍ഷകരെ അവരുടെ പ്രക്ഷോഭ ഭൂമിയിലെത്തി കാണാനും തയ്യാറാവും. രാഹുല്‍ സമര വേദിയിലേക്ക് ഇതുവരെ വന്നിട്ടില്ലെന്ന പരാതിയും നേതാക്കള്‍ക്കുണ്ട്.

അതേസമയം പ്രിയങ്ക ഗാന്ധിയും സജീവമായി രംഗത്തുണ്ട്. എല്ലാ സംസ്ഥാന സമിതിയോടും പ്രക്ഷോഭത്തിലേക്ക് ഇറങ്ങാനാണ് പ്രിയങ്ക ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ സഹായിക്കാന്‍ എപ്പോഴും രംഗത്തുണ്ടാവണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ട്. പവാറും കൂടി രംഗത്ത് വരുന്നതോടെ പ്രതിപക്ഷ പോരാട്ടത്തിന് കൂടുതല്‍ ദിശാബോധം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ബിജെപിയെ സമ്മര്‍ദത്തിലാക്കുന്നതും പവാറിന്റെ വരവാണ്. സുപ്രീം കോടതി ഇടപെടലുണ്ടായാലും, നിയമം പിന്‍വലിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതുകൊണ്ട് സമരം കര്‍ഷകരും പ്രതിപക്ഷവും ഒരുപോലെ തുടരും.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
sonia gandhi speaks to opposition leaders may join hands against farm law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X