• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോണിയ ഗാന്ധിയുടെ ഉഗ്രന്‍ തന്ത്രം; ആ സംഘത്തെ മൂന്ന് തട്ടിലാക്കി, നേട്ടമില്ലാതെ ശശി തരൂരും തിവാരിയും

ദില്ലി: കോണ്‍ഗ്രസില്‍ അടുത്തിടെ ഏറെ ചര്‍ച്ചയായ വിഷയമാണ് 'ലെറ്റര്‍ ബോംബ്'. 23 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ സമൂല മാറ്റം ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്തയക്കുകയായിരുന്നു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. തൊട്ടുപിന്നാലെ ശുദ്ധികലശം തുടങ്ങിയ സോണിയ ഗാന്ധി ഉത്തര്‍ പ്രദേശിലെ സംഘടനാ തലത്തില്‍ നടത്തിയ അഴിച്ചുപണിയില്‍ വിമത സ്വരം ഉയര്‍ത്തിയവരെ പൂര്‍ണമായും തഴഞ്ഞു.

കഴിഞ്ഞ ദിവസം ദേശീയതലത്തിലും സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തിയ സോണിയ ഗാന്ധിയുടെ പുതിയ നീക്കം തീര്‍ത്തും വ്യത്യസ്തമായിരുന്നു. വിമത സ്വരം ഉയര്‍ത്തിയവരെ മൂന്നാക്കി വിഭജിക്കുകയാണ് ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പകരം ആര്

പകരം ആര്

കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായിരുന്ന അധിര്‍ രഞ്ജന്‍ ചൗധരിക്ക് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ചുമതല നല്‍കിയിട്ടുണ്ട്. ഈ വേളയില്‍ സ്വാഭാവികമായും ചൗധരി ലോക്‌സഭയിലെ പദവി രാജിവയ്ക്കും. പകരം ആര് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

 മനീഷ് തിവാരിയും ശശി തരൂരും

മനീഷ് തിവാരിയും ശശി തരൂരും

മുതിര്‍ന്ന നേതാക്കളായ മനീഷ് തിവാരിയും ശശി തരൂരുമാണ് സാധ്യതയുണ്ടായിരുന്ന വ്യക്തികള്‍. പക്ഷേ, ഇവര്‍ വിവാദ കത്തയച്ച 23 പേരിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രണ്ടു പേരെയും പരിഗണിക്കാന്‍ സാധ്യത കുറവാണ് എന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ചീഫ് വിപ്പായ കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിച്ചേക്കും.

സച്ചിന്‍ പൈലറ്റിന്റെ കാര്യം

സച്ചിന്‍ പൈലറ്റിന്റെ കാര്യം

രാജസ്ഥാനില്‍ വിമതര സ്വരം ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നതാണ് മറ്റൊരു വിഷയം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ആയിരുന്നു പൈലറ്റിന്റെ പ്രതിഷേധം. എഐസിസിയുടെ മാധ്യമ വിഭാഗത്തില്‍ പൈലറ്റിനെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോണിയയെ സഹായിക്കാന്‍

സോണിയയെ സഹായിക്കാന്‍

സോണിയ ഗാന്ധിയെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് ആറംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. എകെ ആന്റണി, കെസി വേണുഗോപാല്‍ തുടങ്ങിയ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഈ സമിതിയിലുണ്ട്. കൂടാതെ, അഹമ്മദ് പട്ടേല്‍, അംബിക സോണി, രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക് എന്നിവരാണ് മറ്റംഗങ്ങള്‍.

മുകുള്‍ വാസ്‌നിക് ആ പട്ടികയിലുണ്ടായിരുന്നു

മുകുള്‍ വാസ്‌നിക് ആ പട്ടികയിലുണ്ടായിരുന്നു

മുകുള്‍ വാസ്‌നിക് നേരത്തെ വിവാദ കത്തയച്ചവരില്‍ ഉള്‍പ്പെട്ട നേതാവാണ്. പക്ഷേ, അദ്ദേഹത്തെ സോണിയ തന്റെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി. പഴയ ഒട്ടേറെ ദേശീയ അധ്യക്ഷന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് വാസ്‌നിക്. അദ്ദേഹം വിമത സ്വരം ഉയര്‍ത്തിയവരില്‍ ഉള്‍പ്പെട്ടത് സോണിയയെ അല്‍ഭുതപ്പെടുത്തിയിരുന്നു.

വ്യക്തമായ സന്ദേശം

വ്യക്തമായ സന്ദേശം

രാജീവ് ഗാന്ധി, പിവി നരസിംഹ റാവു, സീതാറാം കേസരി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ അധ്യക്ഷന്‍മാര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച വ്യക്തിയാണ് മുകുള്‍ വാസ്‌നിക്. വിമത സ്വരം ഉയര്‍ത്തിയെങ്കിലും അദ്ദേഹത്തെ കൂടെ നിര്‍ത്തുമെന്ന സൂചനയാണ് സോണിയ ഗാന്ധി പുതിയ അഴിച്ചുപണിയിലൂടെ നല്‍കിയിരിക്കുന്നത്.

വിമതരുടെ ആവശ്യം പരിഗണിച്ചു

വിമതരുടെ ആവശ്യം പരിഗണിച്ചു

കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡിന്റെ പ്രവര്‍ത്തനാണ് സോണിയയുടെ ഉപദേശക സമിതി നടത്തുക. മാത്രമല്ല, കൂട്ടായ നേതൃത്വം വേണമെന്ന വിമതരുടെ ആവശ്യവും ഇതിലൂടെ പരിഗണിച്ചിരിക്കുന്നു സോണിയ ഗാന്ധി. സോണിയയുടെ അഭാവത്തില്‍ ഈ ആറംഗ സമിതിയാകും കോണ്‍ഗ്രസിന്റെ നിലപാടുകള്‍ തീരുമാനിക്കുക.

മൂന്ന് തട്ടിലാക്കി

മൂന്ന് തട്ടിലാക്കി

വിമതസ്വരം ഉയര്‍ത്തി കത്തയച്ച 23 മുതിര്‍ന്ന നേതാക്കളെ മൂന്ന് തട്ടിലാക്കിയിരിക്കുകയാണ് പുതിയ നടപടികളിലൂടെ സോണിയ ഗാന്ധി ചെയ്തിരിക്കുന്നത്. വിജയികള്‍, പരാജിതര്‍, വിജയമോ പരാജയമോ ഇല്ലാത്തവര്‍ എന്നിങ്ങനെ തരം തിരിക്കാവുന്നതാണിത്. മൂന്നാം ഗണത്തിലാണ് ശശി തരൂര്‍ ഉള്‍പ്പെടുക.

നേട്ടമുണ്ടാക്കിയവര്‍

നേട്ടമുണ്ടാക്കിയവര്‍

പുതിയ മാറ്റങ്ങളില്‍ വലിയ നഷ്ടം നേരിട്ടത് ഗുലാം നബി ആസാദിനും കപില്‍ സിബലിനനുമാണ്. അതേസമയം, താരിഖ് അന്‍വര്‍, മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ, ജിതില്‍ പ്രസാദ, ആര്‍പിഎന്‍ സിങ് എന്നിവര്‍ക്ക് നേട്ടമുണ്ടായി. ശശി തരൂര്‍, മനീഷ് തിവാരി, പൃഥ്വിരാജ് ചവാന്‍, മിലിന്ദ് ദിയോറ, വിവേക് തങ്ക എന്നിവര്‍ക്ക് കാര്യമായ ഒരു നേട്ടവുമില്ല.

താരീഖ് അന്‍വറിന്റെ കാര്യം

താരീഖ് അന്‍വറിന്റെ കാര്യം

സീതാറാം കേസരി അധ്യക്ഷനായിരുന്ന വേളയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു താരിഖ് അന്‍വര്‍. സോണിയയുടെ വിദേശ പൗരത്വം ചൂണ്ടിക്കാട്ടി ശരദ് പവാറിനൊപ്പം കലാപക്കൊടി ഉയര്‍ത്തിയിരുന്നു അദ്ദേഹം. അന്ന് പുറത്തായെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു.

cmsvideo
  കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam
  ശശി തരൂര്‍ വ്യത്യസ്തന്‍

  ശശി തരൂര്‍ വ്യത്യസ്തന്‍

  ദേശീയതലത്തില്‍ തിളങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ശശി തരൂര്‍. പക്ഷേ, അദ്ദേഹത്തിന്റെ നിലപാട് എപ്പോഴും സ്വതന്ത്രമാണ്. അതുകൊണ്ടുതന്നെയാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുമ്പോള്‍ ശശി തരൂരിനെ ലോക്‌സഭയുടെ ചുമതലയേല്‍പ്പിക്കാന്‍ നേതൃത്വം മടിക്കുന്നത്. എന്നാല്‍ ലോക്‌സഭാ കക്ഷി നേതാവായി കൊടികുന്നില്‍ സുരേഷ് എത്തുമെന്നാണ് സൂചന.

  English summary
  Sonia Gandhi tactical move: Big Winners are Tariq Anwar and Mukul Wasnik, Shashi Tharoor not in list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X