കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം, മുഖ്യറോളില്‍ സോണിയ; രാഹുല്‍ സമ്മതിച്ചു, മൂന്നാം യുപിഎ സര്‍ക്കാര്‍...

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടം നടക്കവെ കോണ്‍ഗ്രസില്‍ നിര്‍ണായക നീക്കങ്ങള്‍. സോണിയാ ഗാന്ധി പ്രധാന റോളിലേക്ക് എത്തുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ സോണിയ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യം കാരണം കുറച്ചുകാലമായി രാഷ്ട്രീയകാര്യങ്ങളില്‍ സജീവമല്ലായിരുന്നു സോണിയാ ഗാന്ധി.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ അവശതകള്‍ മാറ്റിവെച്ച് സോണിയ കളത്തിലിങ്ങിയിരിക്കുന്നു. പഴയ ബന്ധങ്ങള്‍ ഉപയോഗിച്ച് അവര്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കുകയാണ്. പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ യോഗം ചേര്‍ന്നു. തുടര്‍നീക്കങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുത്തു. വിവരങ്ങള്‍ ഇങ്ങനെ.....

 സജീവമല്ലായിരുന്നു സോണിയ

സജീവമല്ലായിരുന്നു സോണിയ

രാഷ്ട്രീയകാര്യങ്ങള്‍ കുറച്ചുകാലമായി സജീവമല്ലായിരുന്നു സോണിയാ ഗാന്ധി. ശാരീരക പ്രശ്‌നങ്ങള്‍ കാരണം അവര്‍ പ്രധാന ചുമതലകള്‍ മകന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറിയിരുന്നു. അവശ്യം വേണ്ട ഘട്ടത്തില്‍ മാത്രമാണ് സോണിയ ഇടപെട്ടിരുന്നത്.

രാഹുലിനോട് ചോദിക്കൂ

രാഹുലിനോട് ചോദിക്കൂ

അടുത്തിടെ മാധ്യമപ്രവര്‍ത്തകര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ സോണിയയുടെ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി കാര്യങ്ങള്‍ രാഹുലിനോട് ചോദിക്കൂ എന്നായിരുന്നു സോണിയ നല്‍കിയ മറുപടി. പാര്‍ട്ടി കാര്യങ്ങളില്‍ നിന്ന് അവര്‍ പൂര്‍ണമായും വിട്ടുനിന്നരുന്നുവെന്ന് ചുരുക്കം.

 സാഹചര്യത്തിന്റെ പ്രാധാന്യം

സാഹചര്യത്തിന്റെ പ്രാധാന്യം

എന്നാല്‍ പുതിയ സാഹചര്യത്തിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് സോണിയാ ഗാന്ധി വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നത്. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ എന്തുവില കൊടുത്തും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് സോണിയയുടെ ദൗത്യം.

പ്രധാന നേതാക്കളുടെ യോഗം

പ്രധാന നേതാക്കളുടെ യോഗം

സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നു. രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എകെ ആന്റണി, അഹ്മദ് പട്ടേല്‍ തുടങ്ങി പ്രമുഖരായ നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഏത് രീതിയില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകണമെന്നതായിരുന്ന യോഗത്തിന്റെ അജണ്ട.

തൂക്കു സഭയാണ് വരും

തൂക്കു സഭയാണ് വരും

തൂക്കു സഭയാണ് വരാന്‍ പോകുന്നത് എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയുകയാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളുടെ യോഗം 22ന് നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി.

സഖ്യത്തിലേക്ക് അടുപ്പിക്കും

സഖ്യത്തിലേക്ക് അടുപ്പിക്കും

എന്‍ഡിഎ ഇതര കക്ഷികളെ എല്ലാം സഖ്യത്തിലേക്ക് അടുപ്പിക്കുകയാണ് സോണിയയുടെ ലക്ഷ്യം. ഈ ദൗത്യം വിജയം കണ്ടാല്‍ മൂന്നാം യുപിഎ സര്‍ക്കാര്‍ നിലവില്‍ വരും. യുപിഎ കക്ഷികള്‍ക്ക് പുറമെ ബിജെപിയോട് മുഖംതിരിച്ചുനില്‍ക്കുന്ന കക്ഷകളെ എല്ലാം സര്‍ക്കാരില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

രാഹുല്‍ ഗാന്ധി പറയുന്നു

രാഹുല്‍ ഗാന്ധി പറയുന്നു

സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി സമ്മതിച്ചു. സോണിയയുടെയും മന്‍മോഹന്റെയും പരിചയ സമ്പത്തും ബന്ധങ്ങളും പാര്‍ട്ടി ഉപയോഗിക്കുകയാണ് എന്നും രാഹുല്‍ വാര്‍ത്താ ഏജന്‍സിയോട്് പറഞ്ഞു.

പ്രധാന റോളില്‍ സോണിയ

പ്രധാന റോളില്‍ സോണിയ

എന്‍ഡിഎയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ പ്രധാന റോളില്‍ സോണിയ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ പറഞ്ഞു. മറ്റു പാര്‍ട്ടി നേതാക്കളെ കാണാന്‍ സോണിയയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യുപിഎയില്‍ ഉള്‍പ്പെടാത്ത കക്ഷികളെയാണ് പ്രധാനമായും കാണുക.

ചുമതല ഏറ്റെടുത്തവര്‍

ചുമതല ഏറ്റെടുത്തവര്‍

അഹ്മദ് പട്ടേല്‍, എകെ ആന്റണി, അശോക് ഗെഹ്ലോട്ട്, കമല്‍നാഥ്, പി ചിദംബരം എന്നിവരാണ് മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നത്. ഒഡീഷ ഭരണകക്ഷി ബിജെഡി, ആന്ധ്ര, തെലങ്കാന പാര്‍ട്ടികള്‍ എന്നിവരെ കൂടെ നിര്‍ത്താനാണ് സോണിയയുടെ നിര്‍ദേശം. ഒഡീഷ മുഖ്യമന്ത്രിയുമായി കമല്‍നാഥിന് അടുത്ത ബന്ധമാണ്. ആന്ധ്രയില്‍ പ്രധാന റോളില്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുമുണ്ടാകും.

 മറ്റൊരു വഴിയിലും ചര്‍ച്ചകള്‍

മറ്റൊരു വഴിയിലും ചര്‍ച്ചകള്‍

അതിനിടെ കോണ്‍ഗ്രസ് കരുതുന്ന പാതയില്‍ തന്നെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ശ്രമം നടത്തുന്നുണ്ട്. അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ ചര്‍ച്ച നടത്തി. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു ചര്‍ച്ച.

എല്ലാവരെയും കണ്ടു

എല്ലാവരെയും കണ്ടു

സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി രാജ എന്നിവരെയും നായിഡു കണ്ടു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായും അദ്ദേഹം ചര്‍ച്ച നടത്തി. എല്‍ജെഡി നേതാവ് ശരത് യാദവുമായി ചര്‍ച്ച നടത്താനും നായിഡു തീരുമാനിച്ചു. ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം നായിഡു ഉത്തര്‍ പ്രദേശിലെത്തി. മഹാസഖ്യ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചര്‍ച്ച നടത്തി.

ഇടതുപക്ഷത്തിന്റെ പിന്തുണ തേടി

ഇടതുപക്ഷത്തിന്റെ പിന്തുണ തേടി

വെള്ളിയാഴ്ച ദില്ലിയിലെത്തിയ നായിഡു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് രൂപീകരിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന് ഇരുവരോടും നായിഡു അഭ്യര്‍ഥിച്ചു. ശേഷം അദ്ദേഹം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചു.

എതിര്‍ശബ്ദങ്ങളെയും കൂടെ നിര്‍ത്തും

എതിര്‍ശബ്ദങ്ങളെയും കൂടെ നിര്‍ത്തും

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ സഖ്യത്തിലേക്ക് നായിഡു ക്ഷണിച്ചു. ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണി രൂപീകരണത്തിന് ശ്രമം നടത്തവെയാണ് നായിഡു മറുഭാഗത്ത് നീക്കം ശക്തമാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം 23ന് വരും. അന്ന് തന്നെ പ്രതിപക്ഷ നേതാക്കളുടെ യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 നായിഡു സോണിയയെ കാണും

നായിഡു സോണിയയെ കാണും

ലഖ്‌നോവില്‍ എസ്പി, ബിഎസ്പി നേതാക്കളുമായി ചര്‍ച്ച നടത്തിയ ചന്ദ്രബാബു നായിഡു ഇന്ന് വീണ്ടും ദില്ലിയിലെത്തും. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണും. യുപി മഹാസഖ്യവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സോണിയയെ അറിയിക്കുകയാണ് ലക്ഷ്യം.

23ന് സുപ്രധാന യോഗം

23ന് സുപ്രധാന യോഗം

ഫലം പ്രഖ്യാപിക്കുന്ന അതേ ദിവസം മെയ് 23ന് സോണിയ രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ട്. ആ യോഗത്തിലേക്കുള്ള കളമൊരുക്കുകയാണിപ്പോള്‍ നായിഡു ചെയ്യുന്നത്. പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് യോഗത്തിനെത്തിയാല്‍ സോണിയ നടത്തുന്ന നീക്കം ലക്ഷ്യം കാണും. അല്ലെങ്കില്‍ കാര്യങ്ങള്‍ മറിച്ചാകും.

ദില്ലിയില്‍ അന്ത്യ നിമിഷം മാറിമറിഞ്ഞു; കോണ്‍ഗ്രസ് മുന്നേറ്റം സൂചിപ്പിച്ച് കെജ്രിവാള്‍, എഎപിക്ക് അടിദില്ലിയില്‍ അന്ത്യ നിമിഷം മാറിമറിഞ്ഞു; കോണ്‍ഗ്രസ് മുന്നേറ്റം സൂചിപ്പിച്ച് കെജ്രിവാള്‍, എഎപിക്ക് അടി

English summary
Sonia Gandhi Take Main Role in Congress Team, Holds Meeting With Top Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X