രാഷ്ട്രീയത്തില്‍ നിന്ന് വിടപറയില്ലെന്ന് സോണിയ
ദില്ലി: 2016 ല്‍ താന്‍ രാഷ്ട്രീയത്തോട് വിടപറയുമെന്നുള്ള വാര്‍ത്ത തെറ്റാണെന്ന് സോണിയ ഗാന്ധി. ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാനോടാണ് സോണിയാ ഗാന്ധി ഇക്കാര്യം പറഞ്ഞത്. താന്‍ 2016 ല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ട് പോലും ഇല്ലെന്നും എല്ലാം വെറും ഊഹാപോഹങ്ങളാണെന്നും സോണിയ എല്‍ജെപി നേതാവിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 2016 ല്‍ തന്റെ എഴുപതാമത്തെ വയസ്സില്‍ സോണിയാഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് പിന്മറുമന്നെ് ഒരു പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഞാനൊരിയ്ക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് സോണിയാ ഗന്ധി പറഞ്ഞുവെന്ന് പാസ്വാന്‍ വ്യക്തമാക്കി. ബീഹാറിലെ ലക്ഷ്മണ്‍പൂരില്‍ 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 58 ദളിതരെ കൊന്ന കേസില്‍ പ്രതികളെ തെളിവില്ലാത്തതിന്റെ സാഹചര്യത്തില്‍ ഹൈക്കോടതി വിട്ടയച്ചതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു പാസ്വാനും സോണിയയും.

2004 ലേത് പോലെ ഘടക കക്ഷികളെയെല്ലാം ഒരുമിപ്പിയ്ക്കണമെന്നും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണ്ടേതാണെന്നും പാസ്വാന്‍ പറഞ്ഞു. അകാലിദള്‍, ശിവസേന എന്നിവരുടെ പിന്തുണയുണ്ടെങ്കിലും ഘടക കക്ഷികളെ ഒപ്പം നിര്‍ത്താന്‍ ബിജെപിയ്ക്ക് കഴിയില്ലെന്നും അതിനാല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുമെന്നും പാസ്വാന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications