കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ തുടരും; വെറും കയ്യോടെ മടങ്ങി വരാനില്ലെന്ന് രാഹുല്‍ ഗാന്ധി, ലക്ഷ്യം ആ വിജയം, അതിന് ശേഷം മടക്കം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിലും ലഡാക്കില്‍ ചൈന നടത്തിയ കടന്നു കയറ്റത്തിലും കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനാണ് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. അധ്യക്ഷ പദവിയില്‍ സോണിയ ഗാന്ധിയായിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്‍റെ കുന്തമുന. ഇതോടെ ഉടന്‍ തന്നെ രാഹുല്‍ അധ്യക്ഷ പദവിയിലേക്ക് തിരികെ വരുമെന്ന പ്രതീതിയുണ്ടായി. എന്നാല്‍ അധ്യക്ഷ പദവയില്‍ സോണിയ തന്നെ തുടരുമെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

രാജിവെച്ചത്

രാജിവെച്ചത്

കഴിഞ്ഞ വര്‍ഷത്തെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംഭവിച്ച തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പലരും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയെ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

സോണിയ വരുന്നത്

സോണിയ വരുന്നത്

ഇതോടെയാണ് 2019 ഓഗസ്റ്റ് 10 ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ട്ടിയുടെ ഇടക്കാല മേധാവിയായി സോണിയ ഗാന്ധിയുടെ നിയമിച്ചത്. ഒരു സ്ഥിരം അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വരെ ഇടക്കാളാ അധ്യക്ഷയായി തുടരാമെന്ന വ്യവസ്ഥയിലായിരുന്നു സോണിയ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്.

ആറു മാസം

ആറു മാസം

ആറു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനായിരുന്നു ധാരണ. എന്നാല്‍ ഓഗസ്റ്റ് 10 ന് പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സോണിയ ഗാന്ധി. ഇതുവരെ ഒരു സ്ഥിരം സമിതി അധ്യക്ഷനെ തിരഞ്ഞെടുത്തിട്ടില്ലാത്തതിനാല്‍ സോണിയ ഗാന്ധിയുടെ കാലാവധി നീട്ടി നല്‍കാനാണ് പാര്‍ട്ടി തീരുമാനം.

നീട്ടിനല്‍കും

നീട്ടിനല്‍കും

സോണിയാ ഗാന്ധിക്ക് അധ്യക്ഷ പദവി നീട്ടിനല്‍കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരും. കോവിഡ് കാരണം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ കഴിയില്ലെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. മുൻകൂർ വ്യവസ്ഥയായി പാർട്ടി തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്.

പകരക്കാരന്‍ രാഹുല്‍ തന്നെ

പകരക്കാരന്‍ രാഹുല്‍ തന്നെ

സോണിയ ഗാന്ധിക്ക് പകരക്കാരനായി രാഹുല്‍ ഗാന്ധിയെ തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും. കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന ആവശ്യം മുതിര്‍ന്ന നേതാവ് എകെ ആന്‍റണി ഉള്‍പ്പടേയുള്ളവര്‍ ഉന്നയിച്ചിരുന്നു.

പിന്തുണച്ചു

പിന്തുണച്ചു

സോണിയ ഗാന്ധിയും എകെ ആന്‍റണിയുടെ ആവശ്യത്തെ പിന്തുണച്ചത്. നിലവില്‍ താല്‍ക്കാലിക അധ്യക്ഷയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നത്. ഉചിതമായ നേതൃപാടവമില്ലാത്തത് കോണ്‍ഗ്രസിന് പലഘട്ടങ്ങളിലും തിരിച്ചടിയാകുന്നുണ്ടെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
Rahul Gandhi Keeps Up The Pressure On Modi | Oneindia Malayalam
കെസി വേണുഗോപാലും

കെസി വേണുഗോപാലും

വരാനിരിക്കുന്ന കേരളം, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുൽ പാർട്ടിയെ നയിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ അന്ന് പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. ആന്‍റണിക്ക് പിന്നാലെ കെസി വേണുഗോപാലും രാഹുലിന്‍റെ തിരിച്ചുവരവില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

മുന്നിലുളള നേതാവ്

മുന്നിലുളള നേതാവ്

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ എറ്റവും മുന്നിലുളള നേതാവ് രാഹുല്‍ ഗാന്ധിയാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണം. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യം രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവിനുളളതാണെന്നും കെസി വേണുഗോപാല്‍ അഭിപ്രായപ്പെടുകയുണ്ടായി.

എതിര്‍പ്പില്ല, എന്നാല്‍

എതിര്‍പ്പില്ല, എന്നാല്‍


അധ്യക്ഷ പദവിയിലേക്ക് തിരികെ എത്തുന്നതില്‍ രാഹുല്‍ ഗാന്ധിക്കും എതിര്‍പ്പില്ല. എന്നാല്‍ അത് ഉടന്‍ തന്നെ ഉണ്ടായേക്കില്ലെന്നാണ് സൂചന. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആര്‍ജെഡി-കോണ്‍ഗ്രസ് സംഖ്യം ബിഹാറില്‍ അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണങ്ങള്‍ ശക്തമാണ്.

ബിഹാര്‍ തിരഞ്ഞെടുപ്പ്

ബിഹാര്‍ തിരഞ്ഞെടുപ്പ്

എന്‍ഡിഎ സഖ്യത്തിനിടയിലെ വിള്ളലും വികസനനായകന്‍ എന്ന നിലയില്‍ നിതീഷ് കുമാറിന് യുവജനങ്ങളില്‍ നഷ്ടമായ പ്രീതിയും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് അനുകൂലമാവുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് വിജയത്തോടെ അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്താനാവും രാഹുല്‍ കണക്ക് കൂട്ടുന്നത്.

ജനുവരിയോടെ

ജനുവരിയോടെ


ഈ വര്‍ഷം അവസാനത്തോടെയാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിന് ശേഷം ജനുവരിയോടെ ആവും രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തിരിച്ചെത്തുക. ഇതിന് ശേഷം കേരളം, ബംഗാള്‍, ആസാം ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും രാഹുലിനെ പാര്‍ട്ടിയെ നയിക്കേണ്ടതുണ്ട്.

യുഎഇ പ്രവാസികള്‍ക്കായി ഇന്ത്യയില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ പരിഗണനയിലെന്ന് അഹമ്മദ് അല്‍ ബന്നയുഎഇ പ്രവാസികള്‍ക്കായി ഇന്ത്യയില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ പരിഗണനയിലെന്ന് അഹമ്മദ് അല്‍ ബന്ന

English summary
Sonia Gandhi to Continue as Congress president; Rahul gandhi has another plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X