കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലപ്പത്ത് ആര്? കോൺഗ്രസ് തലവനെ കണ്ടെത്താൻ യോഗം വിളിച്ച് സോണിയ, കമൽനാഥും സിന്ധ്യയുമായി കൂടിക്കാഴ്ച

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശ് കോൺഗ്രസ് തലവനെ കണ്ടെത്തുന്നതിനായി യോഗം വിളിച്ച് സോണിയാ ഗാന്ധി. കോൺഗ്രസിന്റെ തലപ്പത്ത് ആരെത്തുമെന്ന ചർച്ചകൾക്കിടെയാണ് കോൺഗ്രസ് നേതാക്കളായ കമൽ നാഥിനേയും ജ്യോതിരാദിത്യ സിന്ധ്യയെയും യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. സെപ്തംബർ 11നാണ് യോഗം. ജ്യോതിരാദിത്യ സിന്ദ്യയുടെയും കമൽനാഥിന്റെയും പിന്തുണയോടെ ഒരാളായിരിക്കണം കോൺഗ്രസ് തലപ്പത്ത് എത്തേണ്ടതെന്നാണ് കണക്കുകൂട്ടലെന്നാണ് സോണിയാ ഗാന്ധിയോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കണ്ണൂരില്‍ മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണി പിടിയില്‍; ബ്രൌൺഷുഗറും വാഹനവും!!കണ്ണൂരില്‍ മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണി പിടിയില്‍; ബ്രൌൺഷുഗറും വാഹനവും!!

പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി സെപ്തംബർ പത്ത് ചൊവ്വാഴ്ച സോണിയാ ഗാന്ധി ജ്യോതിരാദിത്യ സിന്ധ്യയുമായി ആദ്യം കൂടിക്കാഴ്ച നടത്തും. മാതൃകാ സ്ഥാനാർത്ഥിക്ക് വേണ്ട മാർഗ്ഗനിർദേശങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിനാണ് കൂടിക്കാഴ്ച. സിന്ധ്യയെ മധ്യപ്രദേശ് കോൺഗ്രസിന്റെ തലവനായി അവരോധിക്കുന്നതിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗാണ്. പട്ടിക ജാതി നേതാവിന്റെ പിന്തുണയിലാണ് നേരത്തെ കമൽനാഥ് മധ്യപ്രദേശ് കോൺഗ്രസിന്റെ തലവനായി അവരോധിക്കപ്പെട്ടത്. കോൺഗ്രസ് നേതാക്കൾ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തുകയും പ്രസ്താവനകൾ നടത്തുകയും ചെയ്തതോടെയാണ് കോൺഗ്രസ് തലവനെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നത്.

xsonia-gandhi-15

നേരത്തെ കമൽനാഥും സോണിയാ ഗാന്ധിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസിനെ ബാധിച്ച വിവിധ പ്രശ്നങ്ങളാണ് ചർച്ചയായത്. മധ്യപ്രദേശ് കോൺഗ്രസിനുള്ളിലെ അച്ചടക്ക പ്രശ്നദങ്ങളെക്കുറിച്ചുള്ള ആശങ്കയും സോണിയ പങ്കുവെച്ചിരുന്നു. തുടർന്ന് ഇത് കോൺഗ്രസ് അച്ചടക്ക കമ്മറ്റി പ്രസിഡന്റ് എകെ ആന്റണിക്ക് പ്രശ്നം കൈമാറുകയും ചെയ്തിരുന്നു. ആർക്ക് പരാതിയുണ്ടെങ്കിലും എകെ ആന്റണിയെ സമീപിക്കാമെന്നും കമൽനാഥ് വ്യക്തമാക്കിയിരുന്നു.

English summary
Sonia Gandhi to meet Kamal Nath, Jyotiraditya Scindia regarding decision on Congress MP chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X