കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സോണിയയെ വെട്ടാനോങ്ങിയ വാള്‍' ബിജെപിയുടെ തലയ്ക്ക്; ഗുജറാത്ത് മുതല്‍ കേരളം വരെ, തെളിവ് പുറത്ത്

  • By Desk
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞദിവസം രാവിലെ പൊട്ടിച്ച വെടി ബിജെപിയുടെ ചെവിയടപ്പിക്കുന്നതായിരുന്നു. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്കാണെന്നും അവരുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നുമായിരുന്നു സോണിയ ഗാന്ധിയുടെ പ്രഖ്യാപനം. ഇതോടെയാണ് കുടിയേറ്റ തൊഴിലാളികളുടെ യാത്ര സംബന്ധിച്ച ദേശീയ തലത്തില്‍ ചര്‍ച്ച സജീവമായത്.

Recommended Video

cmsvideo
ഗുജറാത്ത് മുതല്‍ കേരളം വരെ, തെളിവ് പുറത്ത് | Oneindia Malayalam

അധികം വൈകിയില്ല, സോണിയ ഗാന്ധിയുടെ പ്രഖ്യാപനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് റെയില്‍വെയും സംസ്ഥാനങ്ങളും ചേര്‍ന്നാണ് എടുക്കുന്നതെന്നും ബിജെപിയും കേന്ദ്രവും ഒരേ സ്വരത്തില്‍ പറഞ്ഞു. എന്നാല്‍ ഗുജറാത്ത് മുതല്‍ കേരളം വരെ നിജസ്ഥിതി തേടിയപ്പോള്‍ ലഭിക്കുന്ന ചിത്രം മറ്റൊന്നാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗുജറാത്തില്‍ നിന്നുള്ള വിവരം

ഗുജറാത്തില്‍ നിന്നുള്ള വിവരം

ആദ്യം ഗുജറാത്തിലെ കാര്യം പറയാം. ഒട്ടേറെ കുടിയേറ്റ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് ഗുജറാത്ത്. ബിഹാര്‍, യുപി, മധ്യപ്രദേശ് തുടങ്ങി വലിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് ഗുജറാത്തില്‍ ജോലി ചെയ്യുന്നത്. സ്‌പെഷ്യല്‍ ട്രെയിനില്‍ പലരും നാട്ടിലേക്ക് തിരിച്ചു. തങ്ങള്‍ കൈയ്യില്‍ നിന്ന് പണമെടുത്താണ് ടിക്കറ്റെടുത്തതെന്ന് തൊഴിലാളികള്‍ പറയുന്നു.

വിവരം പുറത്തുവിട്ടത്...

വിവരം പുറത്തുവിട്ടത്...

ഗുജറാത്തിലെ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത് അഹമ്മദാബദ് മിറര്‍ ആണ്. ഈ മാധ്യമത്തിന്റെ ലേഖകര്‍ ഒട്ടേറെ തൊഴിലാളികളുമായി സംസാരിച്ചു. ആര്‍ക്കും സൗജന്യ യാത്രയില്ല. എല്ലാവരും കൈയ്യില്‍ നിന്ന് പണമെടുത്ത് ടിക്കറ്റെടുത്തു. തങ്ങളെ ആരും സഹായിച്ചില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു.

രാഷ്ട്രീയം കളിക്കുന്നോ

രാഷ്ട്രീയം കളിക്കുന്നോ

സോണിയ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ് ഘടകങ്ങള്‍ക്ക് തൊഴിലാളികളുടെ യാത്രയ്ക്ക് ആവശ്യമായ പണം ചെലവഴിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വം അധികാരികളെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചത്.

ബിജെപി നേതാക്കള്‍ പറഞ്ഞത്

ബിജെപി നേതാക്കള്‍ പറഞ്ഞത്

തൊഴിലാളികളുടെ യാത്രാ നിരക്ക് റെയില്‍വെയും സംസ്ഥാനങ്ങളും ഒരുമിച്ചാണ് ചെലവിടുന്നത് എന്നാണ് കേന്ദ്രസര്‍ക്കാരും ബിജെപി നേതാക്കളും പ്രതികരിച്ചത്. 85 ശതമാനം ചെലവ് റെയില്‍വെയാണ് വഹിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ബാക്കി 15 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പണം സ്വന്തം പോക്കറ്റില്‍ നിന്ന്

പണം സ്വന്തം പോക്കറ്റില്‍ നിന്ന്

തങ്ങള്‍ സ്വന്തമായി പണം ചെലവഴിച്ചാണ് നാട്ടിലേക്ക് പോകുന്നതെന്ന് ഗുജറാത്തിലെ ഒട്ടേറെ തൊഴിലാളികള്‍ അഹമ്മദാബാദ് മിററിനോട് പറഞ്ഞു. ഉത്തര്‍ പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥനാങ്ങളിലേക്ക് അഹമ്മദാബാദില്‍ നിന്ന് തൊഴിലാളികള്‍ പുറപ്പെട്ടു. തങ്ങളെ ആരും സഹായിച്ചില്ലെന്ന് 30ഓളം തൊഴിലാളികള്‍ വ്യക്തമാക്കി.

ചിലരോട് പഞ്ഞത് ഇങ്ങനെ

ചിലരോട് പഞ്ഞത് ഇങ്ങനെ

അതേസമയം, ഗുജറാത്തില്‍ നിന്ന് ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട ചില കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്തിയാല്‍ പണം തിരിച്ചുകിട്ടുമെന്ന് പറഞ്ഞിട്ടുണ്ടത്രെ. ഇക്കാര്യം നാട്ടിലെത്തിയാലേ പറയാന്‍ സാധിക്കൂ എന്നും ചിലര്‍ പ്രതികരിച്ചു. കേരളത്തിലെ അവസ്ഥയും മറിച്ചല്ല.

ബിജെപി വ്യാജ വിവരം പ്രചരിപ്പിച്ചെന്ന് മന്ത്രി

ബിജെപി വ്യാജ വിവരം പ്രചരിപ്പിച്ചെന്ന് മന്ത്രി

കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലിയുടെ 85 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന വാദം കള്ളമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ വ്യാജ വിവരം പ്രചരിപ്പിക്കുകയാണ്. ട്രെയിനിന്റെ വിലയാകും ബിജെപി നേതാക്കള്‍ പറഞ്ഞുനടക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.

കേരളത്തില്‍ നിന്നുള്ളവരുടെ ടിക്കറ്റ്

കേരളത്തില്‍ നിന്നുള്ളവരുടെ ടിക്കറ്റ്

കേരളത്തില്‍ നിന്ന് തിരിച്ച തൊഴിലാളികളുടെ യാത്രാ കൂലി അവര്‍ തന്നെയാണ് എടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരു രൂപ പോലും കേന്ദ്രമോ സംസ്ഥാനമോ എടുത്തിട്ടില്ല. തൊഴിലാളികളുടെ പക്കല്‍ അവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള പണമുണ്ടെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ പണം വേണ്ടെന്ന് കളക്ടര്‍

കോണ്‍ഗ്രസിന്റെ പണം വേണ്ടെന്ന് കളക്ടര്‍

അതേസമയം, ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്കു പോകുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഇക്കാര്യം ജില്ലാ കളക്ടര്‍ നിരസിച്ചു. ടിക്കറ്റ് നിരക്കായ 930 രൂപ തൊഴിലാളികള്‍ തന്നെ നല്‍കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കാരണം പറഞ്ഞ് കളക്ടര്‍

കാരണം പറഞ്ഞ് കളക്ടര്‍

ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്ക് നോണ്‍ സ്‌റ്റോപ്പ് ട്രെയിനാണ് പുറപ്പെടുന്നത്. 1140 തൊഴിലാളികളാണ് യാത്ര തിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം റെയില്‍വെ സ്റ്റേഷനില്‍ ഒരുക്കിയിരുന്നു. കോണ്‍ഗ്രസ് 10 ലക്ഷം രൂപ നല്‍കാമെന്നാണ് അറിയിച്ചത്. ഈ തുക വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്നാണ് ജില്ലാ കളക്ടര്‍ നല്‍കിയ മറുപടി.

കേന്ദ്രത്തിന്റെ പ്രതികരണം ഇങ്ങനെ

കേന്ദ്രത്തിന്റെ പ്രതികരണം ഇങ്ങനെ

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച വൈകീട്ട് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്. സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പരിഗണിച്ച് കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതാണ്. മാനദണ്ഡങ്ങള്‍ അനുസരിച്ച് 85 ശതമാനം റെയില്‍വെയും 15 ശതമാനം സംസ്ഥാനങ്ങളും ചെലവ് വഹിക്കും. തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കാന്‍ തങ്ങള്‍ പറഞ്ഞിട്ടില്ല- കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്

എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്

നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ നിന്ന് വ്യത്യസ്തമായ മറുപടിയാണ് ലാവ് അഗര്‍വാള്‍ നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ടിക്കറ്റ് സംസ്ഥാന ഭരണകൂടങ്ങള്‍ നല്‍കണം. ടിക്കറ്റ് നിരക്ക് ഈടാക്കണം. തുക പൂര്‍ണമായും റെയില്‍വെയ്ക്ക് കൈമാറണം എന്നാണ് സര്‍ക്കുലറിലുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും

English summary
Sonia Gandhi train fare declaration: Afterwards What happened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X