പ്രകടനപത്രികയിലെ രാഹുലിന്റെ ചിത്രത്തിന്റെ വലിപ്പം; അനിഷ്ടം പ്രകടിപ്പിച്ച് സോണിയ, കടുത്ത പ്രതിഷേധം
ദില്ലി: രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയുമടക്കം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങോടെ ഇന്നലെയാണ് കോണ്‍ഗ്രസ് തങ്ങളുട തിരഞ്ഞെടെുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആറ് മാസമെടുത്താണ് പത്രിക തയ്യാറാക്കിയത്.
ലോകത്തെ ഞെട്ടിച്ച് സൗദി; അരാംകോയുടെ വരുമാനം പുറത്തുവിട്ടു, ആപ്പിളിനേക്കാള്‍ 3 ഇരട്ടി അധിക വരുമാനം
ന്യായ് പദ്ധതിയടക്കമുള്ള ജനപ്രിയ വാഗ്ദാനങ്ങളുമായി പുറത്തുവന്ന പ്രകടന പത്രികക്കെതിരെ വലിയ വിമര്‍ശനമാണ് ബിജെപി ഉന്നയിച്ചു വരുന്നത്. മവോയിസ്റ്റുകളേയും വിഘടനവാദികളേയും പ്രോല്‍സാഹിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്നാണ് പ്രധാന വിമര്‍ശനം. ഇതിനിടയിലാണ് പ്രകടനപത്രികയെചൊല്ലി കോണ്‍ഗ്രസിലും പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

ചിത്രത്തിന് നല്കിയ പ്രാധാന്യം
കോണ്‍ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെുപ്പ് പ്രകടന പത്രികയില്‍ പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന് നല്കിയ പ്രാധാന്യം യുപിഎ അധ്യക്ഷയായ സോണിയാ ഗാന്ധിയെ ചൊടിപ്പിച്ചെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെറുതാക്കി നല്കി
പ്രകടന പത്രികയുടെ ആദ്യ പേജില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം ചെറുതാക്കി നല്‍കിയതാണ് സോണിയയുടെ നീരസത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. പ്രകടന പത്രിക പ്രകാശ ചടങ്ങില്‍ പരിപാടിയില്‍ പങ്കെടുത്തുവെങ്കിലും പത്രികയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒരു ചോദ്യത്തിനും സോണിയ മറുപടി നല്‍കിയിരുന്നില്ല.

സോണിയ തയ്യാറായില്ല
പരിപാടിയിലുടനീളം സോണിയ അനിഷ്ടം വ്യക്തമായിരുന്നു. പ്രവര്‍ത്തകരുമായി സംസാരിക്കാനോ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ സോണിയ തയ്യാറായിരുന്നില്ല. പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത് രാഹുലും മന്മോഹന് സിങ്ങും ചിദംബരവുമായിരുന്നു.

അതൃപ്തി അറിയിച്ചു
പത്രികാ പ്രകാശനത്തിന് തൊട്ടുമുമ്പായി എഐസിസി റിസേര്‍ച്ച് ഡിപാര്‍ട്മെന്റ് തലവന്‍ രാജീവ് ഗൗഡയോട് സോണിയ രാഹുലിന്റെ ചിത്രം ചെറുതായി കൊടുത്തതിലെ അതൃപ്തി അറിയിച്ചെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

പത്രിക സമര്‍പ്പണ ചടങ്ങിലും
കവര്‍ ഡിസൈനിങ്ങിനെക്കുറിച്ച് സോണിയാ ഗാന്ധിയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ രാജീവ് ഗൗഡ ശ്രമിച്ചെങ്കിലും വിജയിച്ചില. തന്റെ അനിഷ്ടം സോണിയ പത്രിക സമര്‍പ്പണ ചടങ്ങിലും തുടരുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് അവര്തയ്യാറാവാതിരുന്നത്.

കൈപ്പത്തി ചിഹ്നത്തോടൊപ്പം
കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തോടൊപ്പം വലിയ ആള്‍ക്കൂട്ടത്തിന്റെ ചിത്രമായിരുന്നു പ്രകടപത്രികയുടെ കവര്‍ പേജായി നല്‍കിയത്.കോണ്‍ഗ്രസ് ചെയ്തിരിക്കും" എന്ന് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയതിന് താഴൊയിട്ടായിരുന്ന രാഹുല്‍ ഗാന്ധിയുടെ ചെറിയ ഫോട്ടോ ഉള്‍പ്പെടുത്തിയത്.

കോണ്‍ഗ്രസ് വൃത്തങ്ങളും
രാഹുലിന്റെ ചെറിയ ഫോട്ടോ കൊടുത്തത് സോണിയയെ ചൊടിപ്പിച്ചെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും അംഗീകരിക്കുന്നു. സോണിയ സംസാരിക്കാന്‍ തയ്യാറാവാതിരുന്നതോടെ പത്രികയെക്കുറിച്ച് രാഹുല്‍ തന്നെയായിരുന്നു കൂടുതല്‍ വിശദീകരിച്ചത്.

സുര്‍ജേവാലെ
ഏതാനും ചോദ്യങ്ങള്‍ക്ക് സംസാരിക്കാന്‍ രണ്‍ദീപ് സുര്ജേവാലെയോയും മറ്റുനേതാക്കളേയും രാഹുല്‍ തന്നെ ചുമതലപ്പെടുത്തുകയായിരുന്നെന്നും പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

വാഗ്ദാനങ്ങള്‍
നേരത്ത തന്നെ പ്രഖ്യാപിച്ച ന്യായ് പദ്ധതിക്ക് പുറമെ കൂടുതല്‍ ജനപ്രിയ വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത് , കര്‍ഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനാണ് പ്രകടന പത്രികയില്‍ പ്രധാനമായും പരിഗണന നല്‍കിയിരിക്കുന്നത്.

പ്രധാന മുദ്രാവാക്യം
സാമ്പത്തിക ഭദ്രതയും രാജ്യക്ഷേമവുമാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന മുദ്രാവാക്യം. ജനങ്ങളുടെ പ്രധാനപ്രശ്നങ്ങള്‍ പ്രചാരണ മുഖ്യധാരയില്‍ തിരിച്ചെത്തിക്കും. തൊഴിലില്ലായ്മ, കര്‍ഷകദുരിതം, സ്ത്രീസുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്നങ്ങളെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ