പനിയും ബ്രോങ്കൈറ്റിസും; സോണിയ ഗാന്ധി ആശുപത്രിയില്‍, മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ന്യൂദല്‍ഹി: പനി കലശലായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ആണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ചെസ്റ്റ് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ അരൂപ് ബസുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് സോണിയ ഗാന്ധിയെ പരിചരിക്കുന്നത്. വ്യാഴാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിലെ അണുബാധ അലട്ടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ ഡി എസ് റാണ പറഞ്ഞു. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും പരിശോധനകള്‍ നടത്തി വരികയാണെന്നും ആശുപത്രി അറിയിച്ചു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ ജനുവരിയില്‍ സോണിയ ഗാന്ധിയെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ആഴ്ചയാണ് സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തത്. ചടങ്ങില്‍, സോണിയ ഗാന്ധി താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായുള്ള സൂചനകള്‍ നല്‍കിയിരുന്നു.












Click it and Unblock the Notifications