റായ്ബറേലിയിൽ അമ്മ തന്നെ മത്സരിക്കും, സോണിയയെപ്പറ്റി പ്രിയങ്കയ്ക്ക് പറയാനുള്ളത് ഇങ്ങനെ...
താൻ കണ്ടതിൽവച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മയായ സോണിയ ഗാന്ധി.
ദില്ലി: അടുത്ത തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്നും സോണിയ ഗാന്ധി തന്നെ മത്സരിക്കുമെന്ന് മകൾ പ്രിയങ്ക ഗാന്ധി. സഹോദരൻ രാഹുൽ ഗാന്ധി യുടെ സ്ഥാനാരോഹണ ചടങ്ങിനു ശേഷം ഒരു ദേശീയ മാധ്യമത്തോടെ പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ സൂചന സോണിയ ഗാന്ധി നൽകിയിരുന്നു. ഈ അവസരത്തിൽ റായ്ബറേലിയിൽ പ്രിയങ്കയുടെ പേര് ഉയർന്നു വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അവർ.
താൻ കണ്ടതിൽവച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മയായ സോണിയ ഗാന്ധി. ഇനിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അമ്മ തുടരുമെന്നും പ്രിയങ്ക വ്യക്തമാക്കി. അതിനാൽ തന്നെ റയ്ബറേലിയിൽ താൻ മത്സരിക്കുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിരമിക്കൽ പ്രഖ്യാപനം പോണിയ ഗാന്ധി നടത്തിയത്. രാഷ്ട്രീയത്തിൽ തന്റെ റോൾ കഴിഞ്ഞുവെന്നും വിരമിക്കുകയാണെന്നും സോണിയ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ റായ്ബറേലിയിൽ പ്രിയങ്കയുടെ പേര് ഉയർന്നു വരാൻ തുടങ്ങിയത്. കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം മുതലെ പ്രിയങ്കയെ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയാക്കണമെന്നുള്ള ആവശ്യം പാർട്ടിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നു വന്നിരുന്നു. എന്നാൽ അന്ന് പ്രിയങ്കയ്ക്ക് പകരം സഹോദരൻ രാഹുലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.












Click it and Unblock the Notifications