കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ഇടതുസഖ്യം എളുപ്പത്തില്‍ വരില്ല, പച്ചക്കൊടി കാണിക്കാതെ രാഹുല്‍, സോണിയ തീരുമാനിക്കും!!

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ എളുപ്പത്തില്‍ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കാമെന്ന കോണ്‍ഗ്രസ് മോഹം ഉടന്‍ നടക്കില്ല. തീരുമാനം ഇനിയും വൈകുമെന്നാണ് സൂചന. ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ഏതൊക്കെ കക്ഷികളുമായി സഖ്യമുണ്ടാക്കണമെന്ന കാര്യത്തില്‍ ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സിപിഎമ്മുമായുള്ള സഖ്യം വേണോ എന്ന കാര്യം തീരുമാനിക്കുക സോണിയാ ഗാന്ധിയാണ്. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സോണിയാ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു. ബംഗാള്‍ ഘടകം ഇടതുകക്ഷികളുമായി സഖ്യം വേണമെന്ന ഉറച്ച നിലപാടിലാണ്.

1

അതേസമയം മമതാ ബാനര്‍ജിയുമായി ഇടഞ്ഞ് നില്‍ക്കാന്‍ സോണിയാ ഗാന്ധിക്ക് താല്‍പര്യമില്ല. ഇടതിനൊപ്പം ചേരുമ്പോള്‍ അത് മമതയുമായി അകലുന്നതിന് തുല്യമാണെന്ന് സോണിയക്ക് അറിയാം. എന്നാല്‍ രാഹുലിന് മമതയെ എതിര്‍ക്കാനാണ് താല്‍പര്യം. പക്ഷേ സഖ്യം സംബന്ധിച്ച് തീരുമാനം എടുക്കാനില്ലെന്നാണ് രാഹുലിന്റെ തീരുമാനം. ബംഗാള്‍ ഘടകം സംസ്ഥാന തിരഞ്ഞെടുപ്പില്‍ സഖ്യമാകാമെന്ന തീരുമാനത്തിലാണ്. ഇക്കാര്യം സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വവും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ സഖ്യം വേണ്ടെന്ന നിലപാടിലാണ്. മതേതര വോട്ടുകളെ അത് ഭിന്നിപ്പിക്കുമെന്നും അവര്‍ ഭയപ്പെടുന്നു.

ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇടതുസഖ്യത്തിനായി മുന്നിലുള്ളത്. സംസ്ഥാന ഘടകം നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിച്ചെങ്കിലും, അദ്ദേഹം തീരുമാനമെടുക്കാതെ ഒഴിഞ്ഞുമാറി. സംസ്ഥാന ഘടകത്തിലെ ചില നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയാല്‍ ഉണ്ടാവുന്ന തിരിച്ചടിയും അധീര്‍ ചൗധരി രാഹുലിനെ അറിയിച്ചിരുന്നു. ഇടത് സഖ്യത്തില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ബംഗാളില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് മേല്‍ വന്‍ സമ്മര്‍ദവുമുണ്ട്. ബംഗാളിലും ദയനീയ പ്രകടനം നടത്തിയാല്‍ അത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മാര്‍ക്കറ്റ് തന്നെ ഇല്ലാതാക്കും.

കോണ്‍ഗ്രസിലെ സീനിയര്‍ ടീമിനും അത് കരുത്ത് പകരം. രാഹുല്‍ ഗാന്ധിയായിരിക്കും ഇതില്‍ ഏറ്റവും ബുദ്ധിമുട്ടുക. കഴിഞ്ഞ തവണത്തെ മത്സരിച്ചത് പോലെ 92 സീറ്റില്‍ തന്നെ മത്സരിക്കണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതിനോട് യോജിക്കുന്നില്ല. ജയസാധ്യതയുള്ള സീറ്റുകളില്‍ മത്സരിച്ചാല്‍ മതിയെന്നാണ് നിലപാട്. ബീഹാറില്‍ ജയസാധ്യതയില്ലാത്ത സീറ്റുകളിലും മത്സരിച്ച കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍ തോറ്റിരുന്നു. ഇതേ തുടര്‍ന്ന് സഖ്യകക്ഷിയായ ആര്‍ജെഡി അടക്കം കോണ്‍ഗ്രസാണ് മഹാസഖ്യത്തെ തോല്‍പ്പിച്ചതെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇനി അത്തരമൊരു നീക്കത്തിനില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
sonia gandhi will decide on congress's left alliance in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X