സോണിയ എത്തുന്നു, യുഡിഎഫ് ആവേശത്തില്‍
കോഴിക്കോട്: ഏപ്രില്‍ 10 ന് കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. യുപിഎയുടെ ഭരണ തുടര്‍ച്ച തേടി പ്രചാരണത്തിനായി ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രചാരണത്തിനെത്തുന്നു. തൃശൂരും കോഴിക്കോടും ആണ് സോണിയ ഗാന്ധി പ്രസംഗിക്കുക.
ഏപ്രില്‍ ഏഴിന് വൈകീട്ട് നാലുമണിക്കാണ് സോണിയ തൃശൂരില്‍ എത്തുക. കുട്ടനെല്ലൂരില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന സോണിയ തേക്കിന്‍കാട് മൈതാനിയില്‍ പ്രസംഗിക്കും. പിന്നീട് ഹെലി കോപ്റ്ററിലേറി കോഴിക്കോട്ടേക്ക് തിരിക്കും.

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ വൈകീട്ട് ആറ് മണിയോടെ സോണിയ ഗാന്ധി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പരിപാടിയിലാണ് സോണിയ ഗാന്ധി പ്രസംഗിക്കുക. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് സോണിയയുടെ വരവ് പ്രമാണിച്ച് തൃശൂരും കോഴിക്കോടും ഒരുക്കിയിരിക്കുന്നത്.
തൃശൂരില്‍ നടക്കുന്ന പ്രചാരണ സമ്മേളനത്തില്‍ തെക്കന്‍ കേരളത്തില്‍ നിന്നുള്ള എല്ലാ യുഡിഫ് സ്ഥാനാര്‍ത്ഥികളും പങ്കെടുക്കും എന്നാണ് വിവരം. കോഴിക്കോട്ടെ പരിപാടിയില്‍ വടക്കന്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികളും പങ്കെടുക്കും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും സോണിയക്കൊപ്പം തൃശൂരിലേയും കോഴിക്കോട്ടേയും പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
കോഴിക്കോട് നഗരവും, ബീച്ച് പരിസരവും സോണിയ ഗാന്ധിക്ക് സ്വാഗതം ആശംസിച്ചുകൊണ്ടുള്ള ഫ്ലക്സുകള്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നഗരത്തില്‍ രാവിലെ മുതലേ ശക്തമായ പോലീസ് സാന്നിധ്യവും ഉണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications