കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തോല്‍വിയില്‍ ഇടപെട്ട് സോണിയ, അഞ്ചംഗ സമിതിയെത്തും, രാഹുലിന് മുന്നില്‍ ഒരു ഓപ്ഷന്‍ മാത്രം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ ബീഹാര്‍ തോല്‍വിയില്‍ വിമര്‍ശനം കടുക്കുന്നതിനിടെ ഇടപെട്ട് സോണിയാ ഗാന്ധി. സീനിയേഴ്‌സ് മുമ്പ് അയച്ച കത്ത് അടക്കമുള്ള കാര്യങ്ങള്‍ സോണിയ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് കൊണ്ടുവരാനാണ് ഒരുങ്ങുന്നത്. എന്നാല്‍ കപില്‍ സിബലിന്റെ വിമര്‍ശനം അടക്കം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇനിയും ഗാന്ധി കുടുംബത്തിന് പഴയ രീതിയില്‍ ഹൈക്കമാന്‍ഡിനുള്ളില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് സോണിയക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

സോണിയ തിരക്കുകളിലേക്ക്

സോണിയ തിരക്കുകളിലേക്ക്

ഇടവേളയ്ക്ക് ശേഷം സോണിയ വീണ്ടും കോണ്‍ഗ്രസ് ചുമതലകളിലേക്ക് എത്തിയിരിക്കുകയാണ്. കപില്‍ സിബലിന്റെ വിമര്‍ശനം സോണിയ ഗൗരവത്തോടെയാണ് കാണുന്നത്. കെസി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, അംബിക സോണി, രണ്‍ദീപ് സുര്‍ജേവാല, എകെ ആന്റണി എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ട മാറ്റങ്ങള്‍ നിര്‍ദേശം. ഇവര്‍ ജി23 നേതാക്കള്‍ കത്തിനെ കുറിച്ചും അതിലെ കാര്യങ്ങളിലുള്ള ആശങ്കയും പഠിക്കാന്‍ വേണ്ടി നിയമിച്ച അഞ്ചംഗ കമ്മിറ്റിയാണ്. രാഹുല്‍ ഇവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരും.

രാഹുല്‍ ദുര്‍ബലനാകുന്നു

രാഹുല്‍ ദുര്‍ബലനാകുന്നു

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വര്‍ധിക്കുകയാണ്. ടീം രാഹുലിനെതിരെയുള്ള പടയൊരുക്കമാണ് ഇത്. കാര്‍ത്തി ചിദംബരം അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വിവേക് തന്‍കയും മുന്നിലുണ്ട്. ജനാധിപത്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് മാറ്റം കൊണ്ടുവന്നിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് പോകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജി23യുടെ വിജയം

ജി23യുടെ വിജയം

ബീഹാറിലെ തോല്‍വി കോണ്‍ഗ്രസിലെ ജി23യുടെ വിജയമാണ്. ഈ 23 നേതാക്കളാണ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചത്. കൂടുതല്‍ പേര്‍ ഇവരോടൊപ്പം ചേരുകയാണ്. അതാണ് സോണിയാ ഗാന്ധി അടിയന്തരമായി കമ്മിറ്റി ചേരുന്നത്. ഇവര്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ വിലയിരുത്തലൊന്നും നടത്തില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സംഘടനാപരമായ മാറ്റം അത്യാവശ്യമായി വരും. സംഘടന ദുര്‍ബലമായതാണ് തോല്‍വിക്ക് കാരണമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് കണ്ടെത്തിയിരുന്നു.

യുവനേതാക്കള്‍ ഒറ്റപ്പെടുന്നു

യുവനേതാക്കള്‍ ഒറ്റപ്പെടുന്നു

മധ്യപ്രദേശില്‍ നിന്നുള്ള സീനിയര്‍ നേതാക്കള്‍ പാര്‍ട്ടി തോറ്റതില്‍ കലിപ്പില്ലാണ്. അവിടെ രാഹുല്‍ കമല്‍നാഥിനും ദിഗ് വിജയ് സിംഗിനുമായി അധികാരം പകുത്ത് നല്‍കിയതാണ് തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. ഇവര്‍ സിബലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്നു. അമരീന്ദര്‍ സിംഗിന് പൂര്‍ണ അധികാരം നല്‍കിയത് വലിയ അഴിമതിക്ക് കളമൊരുക്കിയെന്നാണ് ആരോപണം. ഇത്തരത്തില്‍ സംസ്ഥാന ഘടകങ്ങളില്‍ അടക്കം നിയന്ത്രിക്കാന്‍ രാഹുല്‍ നേതാക്കളെ ചുമതലപ്പെടുത്തിയതാണ് തോല്‍വിക്ക് പ്രധാന കാരണം. ഇത് കോണ്‍ഗ്രസില്‍ ആരും നിഷേധിക്കുന്നില്ല.

പ്രാദേശിക പാര്‍ട്ടികള്‍ ദുര്‍ബലമാക്കുന്നു

പ്രാദേശിക പാര്‍ട്ടികള്‍ ദുര്‍ബലമാക്കുന്നു

കോണ്‍ഗ്രസിനെ നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലൊക്കെ ബിജെപി തകര്‍ക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ശക്തമായുള്ള ഇടത്തൊക്കെ പ്രാദേശിക പാര്‍ട്ടികള്‍ അവരെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ബീഹാറിലും അത് തന്നെയാണ് കണ്ടത്. വൈസിയുടെ മജ്‌ലിസ് പാര്‍ട്ടി അവരുടെ കോട്ടയായ സീമാഞ്ചലില്‍ തേരോട്ടം നടത്തി. അഞ്ച് സീറ്റുകളാണ് നേടിയത്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആദ്യ ചോയ്‌സായി വോട്ടര്‍മാര്‍ക്ക് മുന്നിലില്ല. ഇത് ഗൗരവപ്പെട്ട വിഷയമായി കമ്മിറ്റി ചര്‍ച്ച ചെയ്യും. അതിനായി വിവിധ വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വഴി.

Recommended Video

cmsvideo
Actor Krishna Kumar About Bihar Assembly Election Results

English summary
sonia gandhi will discuss bihar loss with 5 member committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X