പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാവാതെ ഹരിയാന കോണ്‍ഗ്രസ്, ഇനി സോണിയ തീരുമാനിക്കും!!
ചണ്ഡീഗഡ്: ഹരിയാനയില്‍ അപ്രതീക്ഷിത നേട്ടം കോണ്‍ഗ്രസ് സ്വന്തമാക്കിയെങ്കിലും പ്രതിപക്ഷ നേതാവിനെ ചൊല്ലി വിഭാഗീയത കടുക്കുന്നു. ഭൂപീന്ദര്‍ ഹൂഡയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഭൂരിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ കിരണ്‍ ചൗധരി ഇതേ ആവശ്യവുമായി രംഗത്ത് വന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതോടെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യം സോണിയാ ഗാന്ധിയിലേക്ക് എത്തിയിരിക്കുകയാണ്.

സോണിയ തര്‍ക്കത്തില്‍ ഇടപെടുമെന്ന് വ്യക്തിമാക്കി കഴിഞ്ഞു. അതേസമയം ഭൂപീന്ദര്‍ ഹൂഡയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നേരത്തെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിലും തര്‍ക്കം ഉണ്ടായിരുന്നു. അന്ന് ദേശീയ അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇത് മുന്നില്‍ കണ്ടാണ് സോണിയയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ നേതാവായിരുന്ന കിരണ്‍ ചൗധരി പാര്‍ട്ടിക്കുള്ളില്‍ മേധാവിത്തം നേടാനുള്ള ശ്രമത്തിലാണ്. കുറച്ച് എംഎല്‍എമാരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ജാട്ടുകളുടെ നല്ലൊരു പിന്തുണ ഭൂപീന്ദര്‍ ഹൂഡയ്ക്കുണ്ട്. ഇതാണ് കോണ്‍ഗ്രസ് പ്രകടനം മെച്ചപ്പെടുത്താനും സഹായിച്ചത്. അതുകൊണ്ട് ഹൂഡയ്ക്ക് തന്നെ നിയമസഭാ കക്ഷി നേതാവിന്റെ പദവി നല്‍കിയേക്കും. എന്നാല്‍ ചൗധരി ദേശീയ നേതൃത്വത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്.
സംസ്ഥാന സമിതിയില്‍ 25 എംഎല്‍എമാര്‍ ഭൂപീന്ദര്‍ ഹൂഡയെ പിന്തുണച്ചു. എന്നാല്‍ കിരണ്‍ ചൗധരിക്ക് വെറും ആറ് പേരുടെ പിന്തുണയാണ് ലഭിച്ചത്. ഹരിയാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. ബിജെപിയെ എതിര്‍ക്കാന്‍ ശക്തമായ പ്രതിപക്ഷം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഹൂഡയ്ക്ക് മാത്രമേ അതിനുള്ള കരുത്തും വോട്ടുബാങ്കുമുള്ളൂ എന്ന് സോണിയാ ഗാന്ധിക്ക് അഭിപ്രായമുണ്ട്.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications