സോണിയാ ഗാന്ധി വിദേശത്തേക്ക്; ഒപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്കയും
ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക്. മെഡിക്കൽ പരിശോധനകൾക്കായാണ് സോണിയ വിദേശത്തേക്ക് പോകുന്നത്. സോണിയക്കൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി (കമ്യൂണിക്കേഷൻസ്) ജയറാം രമേശ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച വിദേശ യാത്ര സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ യാത്രാ തീയതികളെക്കുറിച്ചോ സന്ദർശന സ്ഥലങ്ങളെക്കുറിച്ചോ പ്രത്യേകം പരാമർശിച്ചിട്ടില്ല. ന്യൂഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് സോണിയ രോഗിയായ അമ്മയെയും സന്ദർശിക്കുമെന്ന് വിവരം ഉണ്ട്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോകുമെന്നും ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് അസുഖബാധിതയായ അമ്മയെയും സന്ദർശിക്കുമെന്നും എന്നാണ് രമേശ് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.സെപ്തംബർ 04 ന് ദേശീയ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കോൺഗ്രസിന്റെ "മെഹാംഗൈ പർ ഹല്ലാ ബോൽ" റാലിയെ വയനാട് എംപി അഭിസംബോധന ചെയ്യുമെന്നും ജയറാം രമേശ് പറഞ്ഞു.
അതേസമയം കോൺഗ്രസിൽ അധ്യക്ഷസ്ഥാനം സംബന്ധിച്ച് ഇത് വരെ തീരുമാനം ഉണ്ടായിട്ടില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി പറഞ്ഞിട്ടുണ്ട്. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
നിങ്ങളുടെ ഫോണില്‍ 5ജി ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം
മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്. അധ്യക്ഷ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് സോണി. നിലപാട് പറഞ്ഞത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗലോട്ട്, കമൽനാഥ് ഇവരിൽ ഒരാൾ അധ്യക്ഷൻ ആകുന്നതിനോടാണ് സോണിയ ഗാന്ധിക്ക് താൽപര്യം എന്നാണ് വിവരം. ഇതോടെ 28 വർഷത്തിന് ശേഷമാണ് നെഹ്‌റു കുടുംബാംഗം അല്ലാത്തയാൾ കോൺഗ്രസ് അധ്യക്ഷൻ ആകാനുള്ള സാധ്യത തെളിയുന്നത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിക്കും താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണം എന്നാണ് ചില നേതാക്കളുടെ ആഗ്രഹം. പക്ഷേ നേരത്തെ തന്നെ അധ്യക്ഷസ്ഥാനത്തേക്ക് വരാൻ താല്പര്യമില്ലെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications