കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദരിദ്രർക്കുള്ള സൗജന്യ റേഷൻ 3 മാസത്തേക്ക് കൂടി നീട്ടണം! പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

Google Oneindia Malayalam News

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ ദരിദ്രർക്കുള്ള സൗജന്യ റേഷൻ വിതരണം മൂന്ന് മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ പട്ടിയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ താത്കാലിക റേഷൻ കാർഡുകൾ അനുവദിക്കണമെന്നും കത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

നേരത്തെ 5 കിലോ ഭക്ഷ്യ ധാന്യങ്ങൾ പൊതു വിതരണ സംവിധാനം വഴി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഇതുകൂടാതെ മെയ്, ജൂൺ മാസങ്ങളിൽ പൊതു വിതരണ സംവിധാനത്തിൽ ഉൾപ്പെടാത്ത കുടിയേറ്റ തൊഴിലാളികൾക്കും 5 കിലോ ഭക്ഷ്യ ധാന്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ മൂന്ന് മാസത്തേക്ക് കൂടി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് സർക്കാർ നീട്ടണമെന്ന് കത്തിൽ സോണിയ ആവശ്യപ്പെട്ടു.

sonia-159284

Recommended Video

cmsvideo
സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam

നിരവധി സംസ്ഥാനങ്ങൾ ഇതിനായി അഭ്യർത്ഥിച്ചിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും പൊതു വിതരണ സംവിധാനത്തിന് പുറത്താണ്. ഇവരെ പൊതു വിതരണ സംവിധാനത്തിൽ ഉൾപ്പെടുത്താൻ നടപടികൾ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ഈ മാസം ഇത് രണ്ടാമത്തെ കത്താണ് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് അയക്കുന്നത്. നേരത്തേ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊണ്ടായിരുന്നു സോണിയ കത്തയച്ചത്. പ്രതിസന്ധിയ്ക്കിടയിലും മാർച്ച് ആദ്യം മുതൽ 10 തവണ ഇന്ധന വില വർധിപ്പിച്ച സർക്കാർ നടപടി തീർത്തും വിവേകശൂന്യമാണെന്ന് സോണിയ കത്തിൽ പറഞ്ഞു.

കോവിഡ് -19 വരുത്തിവെച്ച സാമ്പത്തിക ആഘാതം ദശലക്ഷക്കണക്കിന് പേരുടെ ജോലിയും ഉപജീവനമാർഗവും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ചെറുതും വലുതുമായി വ്യവസായങ്ങൾ ഉൾപ്പെടെ തകർന്നു. മധ്യവർഗം അധിവേഗമാണ് വരുമാന രഹിതരായിക്കൊണ്ടിരിക്കുന്നത്. കർഷകർക്ക് വിളവെടുക്കാൻ സാധിച്ചിട്ടില്ല. ഈ സമയത്തെ ഇന്ധന വിലവർധനയ്ക്ക് സർക്കാർ എന്തുകൊണ്ടാണ് കൂട്ടുനിൽക്കുന്നുവെന്നത് മനസിലാവുന്നില്ലെന്ന് സോണിയ കത്തിൽ പറഞ്ഞു.

'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്

ഇന്ത്യൻ സമ്പദ്ഘടന പുലിപ്പുറത്താണ്; വിദേശമൂലധനത്തെ പ്രീതിപ്പെടുത്തിയേ പറ്റൂ, ധനമന്ത്രി പറയുന്നുഇന്ത്യൻ സമ്പദ്ഘടന പുലിപ്പുറത്താണ്; വിദേശമൂലധനത്തെ പ്രീതിപ്പെടുത്തിയേ പറ്റൂ, ധനമന്ത്രി പറയുന്നു

ദുബായ് വാട്ടർസ്പോർട്സ് സമ്മർ വീക്ക്; രജിസ്ട്രേഷൻ ആരംഭിച്ചുദുബായ് വാട്ടർസ്പോർട്സ് സമ്മർ വീക്ക്; രജിസ്ട്രേഷൻ ആരംഭിച്ചു

ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർ

English summary
Sonia gandhi wrote letter to PM regarding free ration for poor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X