'പാവം സ്ത്രീ പരാമർശം'; സോണിയ ഗാന്ധിക്കെതിരെ ബിജെപിയുടെ അവകാശലംഘന നോട്ടീസ്
ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ബി ജെ പി എം പിമാർ തിങ്കളാഴ്ച അവകാശലംഘന നോട്ടീസ് അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. ജനുവരി 31 ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ സോണിയ ഗാന്ധി രാഷ്ട്രപതി മുർമുവിനെ പാവം എന്ന് പരാമർശിച്ചതാണ് വിവാദത്തിന് കാരണമായത്.
ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി സംസാരിച്ചപ്പോഴാണ് വായിച്ച് ക്ഷീണിച്ച് അവസാനമായപ്പോഴേക്കും സംസാരിക്കാൻ പോലും വയ്യാതായി കഷ്ടം എന്നാണ് സോണിയ ഗാന്ധി പറഞ്ഞത്. സോണിയയുടെ പരാമർശങ്ങൾ രാജ്യത്തിന്റെ പരമോന്നത ഭരണഘടന സ്ഥാനത്തിന് നേരെയുള്ള അവമതിപ്പാണെന്നും ഇതിനെ അപലപിക്കുന്നുവെന്നും ബി ജെ പി അംഗങ്ങൾ പറഞ്ഞു.

സോണിയയുടെ വാക്കുകശ്‍ രാഷ്ട്രപതിയെ ആക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും രാജ്യത്തിന്റെ അത്യുന്നത പദവിയുടെ മഹിമ ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് ബി ജെ പി എംപിമാർ പറയുന്നു.
'' സോണിയയുടെ പരാമർശം രാഷ്ട്രപതിക്കെതിരെയാണ്. അതും പാർലമെന്റ് വളപ്പിന് ഉള്ളിൽ വെച്ച്. ആദിവാസി വിഭാഗത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത സോണിയയുടെ ആദിവാസി വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിഷയത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സോണിയയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കണം' എന്നും എം പിമാർ പറഞ്ഞു.
സോണിയയുടെ പ്രസ്താവന ചർച്ചയായതോടെ സോണിയ ഗാന്ധിയുടെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി ഭവനും പ്രസ്താവന ഇറക്കി. രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുന്ന വാക്കുകളാണ് കോൺഗ്രസ് നേതാവിൽ നിന്ന് ഉണ്ടായതെന്ന് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും യാതൊരു വിധത്തിലുമുള്ള അനാദരവും സോണിയ ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മകളും എം പിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു.
'' എന്റെ അമ്മയ്ക്ക് 78 വയസ്സാണ് പ്രായം. ദൈർഘ്യമുള്ള പ്രസംഗമാണ് രാഷ്ട്രപതി നടത്തിയതെന്നും അതിനാൽ അവർ ക്ഷീണിതയായിട്ടുണ്ടാകുമെന്നും ആണ് അമ്മ ഉദ്ദേശിച്ചത്. രാഷ്ട്രപതിയെ പൂർണമായും ബഹുമാനിക്കുന്ന ആളാണ് സോണിയ ഗാന്ധി. അവർ നടത്തിയ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് ദൗർഭാഗ്യകരമാണ്. അമ്മയും രാഷ്ട്രപതിയും ആദരിക്കപ്പെടേണ്ടവരാണ്. നമ്മളെക്കാൾ പ്രായം കൂടിയവരാണ്. സോണിയയെ ഇത്തരം ഒരു സാഹചര്യത്തിലേക്ക് എത്തിച്ചതിൽ ബി ജെ പി മാപ്പ് പറയണം '' പ്രിയങ്കാ ഗാന്ധി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications