കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ 'മൈന്‍ഡ്' ചെയ്യാതെ സോണിയാ ഗാന്ധി, അഹങ്കാരമെന്ന് സോഷ്യല്‍ മീഡിയ...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും സോണിയ ഗാന്ധി അപമാനിച്ചെന്ന് വാദിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

  • By Desk
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മണിശങ്കര്‍ അയ്യര്‍ എന്നിവരോടെപ്പമുള്ള ചിത്രമാണ് സോണിയ ഗാന്ധി അഹങ്കാരിയെന്നതിന് കാരണമായി സോഷ്യല്‍ മീഡിയ പറയുന്നത്.ചിത്രം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വാദ പ്രതിവാദങ്ങളും സജീവമായിരിക്കുകയാണ്.

സോണിയ ഗാന്ധി മാത്രം മൈന്‍ഡ് ചെയ്തില്ലത്രേ

സോണിയ ഗാന്ധി മാത്രം മൈന്‍ഡ് ചെയ്തില്ലത്രേ

രാഷ്ട്രപതി പ്രണബ് മുഖര്‍ജി കയറി വരുമ്പോള്‍ അദ്ദേഹത്തെ ഗുലാം നബി ആസാദും മണിശങ്കര്‍ അയ്യറും കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്യുന്ന ചിത്രത്തില്‍ സോണിയ ഗാന്ധി മാത്രം രാഷ്ട്രപതിയെ അഭിവാദ്യം ചെയ്യാത്തതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി എല്ലാവരെയും കൈകൂപ്പി പ്രത്യഭിവാദ്യം ചെയ്തിട്ടും സോണിയ ഗാന്ധിക്ക് മാത്രമെന്താ ഇത്ര അഹങ്കാരമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

സോണിയ ഗാന്ധിക്ക് പൊങ്കാല

സോണിയ ഗാന്ധിക്ക് പൊങ്കാല

എന്തായാലും സംഭവം ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വൈറലായിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരാണ് സോണിയ ഗാന്ധിയെ ഈ ചിത്രമുപയോഗിച്ച് പൊങ്കാലയിടുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത്.

മന്‍മോഹനെ തിരിഞ്ഞു നോക്കിയില്ലത്രേ

മന്‍മോഹനെ തിരിഞ്ഞു നോക്കിയില്ലത്രേ

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ കടന്നുപോയ സോണിയ ഗാന്ധിയുടെ വീഡിയോയും പണ്ട് ഇതുപോലെ വിവാദമായിരുന്നു.

വീഡിയോയും ഫോട്ടോയും വളരെ വേഗത്തില്‍ പ്രചരിക്കുന്നു.

വീഡിയോയും ഫോട്ടോയും വളരെ വേഗത്തില്‍ പ്രചരിക്കുന്നു.

മന്‍മോഹന്‍ സിംഗ് നമസ്‌തേ പറഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ നടന്നു നീങ്ങുന്ന സോണിയ ഗാന്ധിയുടെ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രസിഡന്റിനെയും സ്വന്തം പാര്‍ട്ടിയുടെ പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിംഗിനെയും അപമാനിച്ച സോണിയ ഗാന്ധിക്ക് അഹങ്കാരമല്ലാതെ പിന്നെന്തെന്നാണ് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമുയരുന്ന വാദങ്ങള്‍.

English summary
A photo of Sonia Gandhi Along With Indian President Pranab Mukherjee Going viral on Social Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X