കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വീഴ്ത്താന്‍ രാഹുലിന് സാധിക്കുമെന്ന് സോണിയാ ഗാന്ധി.... മകന് പ്രശംസയുമായി സോണിയ!!

Google Oneindia Malayalam News

Recommended Video

cmsvideo
മകന് പ്രശംസയുമായി സോണിയ | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് സോണിയാ ഗാന്ധി. പാര്‍ട്ടിയെ പുതിയ ദിശയിലേക്ക് നയിച്ചത് രാഹുലാണെന്ന് സോണിയ പറഞ്ഞു. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഒരിക്കലും പരാജയപ്പെടുത്താന്‍ സാധിക്കാത്തവരാണെന്ന പൊതുബോധം നേരത്തെ നിലനിന്നിരുന്നു. എന്നാല്‍ രാഹുല്‍ കഠിനാധ്വാനത്തിലൂടെ അത് മാറ്റിയെടുത്തെന്നും, കോണ്‍ഗ്രസ് പഴയ ശക്തി വീണ്ടെടുത്തെന്നും സോണിയ വ്യക്തമാക്കി.

1

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത്, ആത്മവിശ്വാസത്തോടെയാണ്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലെ വിജയം പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും സോണിയ പറഞ്ഞു.യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ മന്‍മോഹന്‍ സിംഗ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ് എന്നിവരും പങ്കെടുത്തിരുന്നു. നമ്മുടെ എതിരാളികള്‍ പരാജയപ്പെടില്ല, എന്ന കരുതിയപ്പോള്‍, രാഹുലാണ് അത് തെറ്റാണെന്ന തെളിയിച്ചത്.

നമ്മുടെ പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഹുല്‍ മാറി. പാര്‍ട്ടിക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനായത്, പ്രവര്‍ത്തകരുടെ മികവ് കൊണ്ടാമെന്നും സോണിയ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സങ്കല്‍പ്പങ്ങള്‍ അതേപോലെ പുലര്‍ത്തുന് മറ്റ് പാര്‍ട്ടികളുമായി രാഹുല്‍ സഖ്യമുണ്ടാക്കിയതും പാര്‍ട്ടിക്ക് നേട്ടമായി. മോദി സര്‍ക്കാരിന് കീഴില്‍ നമ്മുടെ ജനാധിപത്യ മൂല്യങ്ങളും മതേതര കാഴ്ച്ചപ്പാടുകളും തകര്‍ക്കപ്പെട്ടു. നുണകള്‍ പ്രചരിപ്പിക്കലാണ് അവരുടെ ഭരണരീതി. കേന്ദ്രസര്‍ക്കാരില്‍ സുതാര്യത ഒട്ടുമില്ലെന്നും സോണിയ ആരോപിച്ചു.

ഭായോം ബെഹനോം... അനില്‍ അംബാനി ആരാണെന്ന് അറിയില്ല, മോദിയുടെ മിമിക്രിയുമായി രാഹുല്‍ഭായോം ബെഹനോം... അനില്‍ അംബാനി ആരാണെന്ന് അറിയില്ല, മോദിയുടെ മിമിക്രിയുമായി രാഹുല്‍

കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ കുതിക്കുന്നു.... പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്ക് ഗുണകരം!!കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ കുതിക്കുന്നു.... പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്ക് ഗുണകരം!!

English summary
sonia gandhis praise for son rahul at congress mete
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X