Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയാ ഗാന്ധിയുടെ അംഗരക്ഷകന്‍ 'മുങ്ങി' ? ദുരൂഹത... ഓഫായിട്ടും അന്ന് ഡ്യൂട്ടിക്കെത്തി

സപ്തംബര്‍ ഒന്നിനു ഡ്യൂട്ടിയെടുത്തു മടങ്ങിയയാളെ കാണാനില്ല

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ അംഗരക്ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. സോണിയയുടെ പ്രത്യേക സുരക്ഷാ സംഘത്തിലെ എസ്പിജി കമാന്‍ഡോയെയാണ് കാണാതായത്. ഈ മാസം ഒന്നു മുതലാണ് ഇയാളെ കാണാതായത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാണാതായ കമാന്‍ഡോ

കാണാതായ കമാന്‍ഡോ

രാകേഷ് കുമാറെന്ന 31 കാരനെയാണ് സപ്തംബര്‍ ഒന്നു മുതല്‍ കാണാതായത്. ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

താമസം വാടകവീട്ടില്‍

താമസം വാടകവീട്ടില്‍

ദ്വാരകയിലെ വാടകവീട്ടിലാണ് രാകേഷ് കുമാര്‍ താമസിച്ചിരുന്നത്. ഭാര്യയും മക്കളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.

ഒന്നിനു ഡ്യൂട്ടിക്കെത്തി

ഒന്നിനു ഡ്യൂട്ടിക്കെത്തി

സപ്തംബര്‍ ഒന്നിനു രാകേഷ് കുമാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായാണ് രേഖകള്‍ തെളിയിക്കുന്നത്. സോണിയാ ഗാന്ധിയുടെ ജന്‍പഥിലെ 10ാം നമ്പര്‍ വസതിയിലായിരുന്നു ഇയാളുടെ ഡ്യൂട്ടി.

ഓഫ് ദിവസം ഡ്യൂട്ടിയെടുത്തു

ഓഫ് ദിവസം ഡ്യൂട്ടിയെടുത്തു

രാകേഷ് കുമാറിന് സപ്തംബര്‍ ഒന്നിനു ഡ്യൂട്ടിയില്ലായിരുന്നു. എന്നിട്ടും യൂണിഫോം ധരിച്ച് പതിവു പോലെ ഇയാള്‍ ഡ്യൂട്ടിക്കു വന്നത് സംശയത്തിന് ഇടയാക്കുന്നുണ്ട്.

11 മണിയോടെ മടങ്ങി

11 മണിയോടെ മടങ്ങി

സ്പംതബര്‍ ഒന്നിനു രാവിലെ 11 മണിയോടെ രാകേഷ് കുമാര്‍ സോണിയയുടെ വീട്ടില്‍ നിന്നു തിരിച്ചുപോയെന്നാണ് സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിരിക്കുന്നത്.

വീട്ടിലെത്തിയില്ല

വീട്ടിലെത്തിയില്ല

മൊബൈല്‍ ഫോണും സര്‍വീസ് റിവോള്‍വറുമൊന്നും എടുക്കാതെയായിരുന്നു അന്നു രാകേഷ് കുമാറിന്റെ മടക്കം. തൊട്ടടുത്ത ദിവസവും രാകേഷ് തിരിച്ചെത്താതിരുന്നതോടെ ഓവര്‍ടൈം ഡ്യൂട്ടിയായിരിക്കുമെന്ന് കുടുംബം കരുതുകയായിരുന്നു.

പരാതിയുമായി ഭാര്യ

പരാതിയുമായി ഭാര്യ

സപ്തംബര്‍ മൂന്നിനും രാകേഷ് വീട്ടില്‍ എത്താതിരുന്നതോടെയാണ് ഭാര്യക്കു സംശയം തോന്നിയത്. തുടര്‍ന്ന് ഇവര്‍ ജന്‍പഥിലെത്തുകയായിരുന്നു. ഇതോടെയാണ് സപ്തംബര്‍ ഒന്നിനു ഉച്ചയോടെ രാകേഷ് ഡ്യൂട്ടി മതിയാക്കി തിരിച്ചുപോയതായി വ്യക്തമായത്. കൈവശം ഫോണ്‍ ഇല്ലാതിരുന്നതോടെ രാകേഷുമായി ബന്ധപ്പെടാനും സാധിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+