കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയല്ല... സ്ഥാനാര്‍ത്ഥിയെ തിരുമാനിച്ചെന്ന് കോണ്‍ഗ്രസ് നേതൃത്വം!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കില്ല | Oneindia Malayalam

2019 ലോക്സഭാ തിരഞ്ഞെടുപ്പിനായി തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസും ബിജെപിയും. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുലിന്‍റെ മണ്ഡലമായ അമേഠിയും പ്രധാവമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയും തന്നെയാണ് ഇത്തവണയും ലൈം ലൈറ്റില്‍ ഉള്ള മണ്ഡലങ്ങള്‍.

ബിജെപിയെ പൂട്ടാന്‍ വാരണാസിയില്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ഒരുക്കുമ്പോള്‍ അമേഠിയും റായ്ബറേലിയിലുമാണ് ബിജെപിയുടെ ശ്രദ്ധ. അതേസമയം ഇത്തവണയും ഇവര്‍ തന്നെയാകുമോ മണ്ഡലത്തില്‍ വീണ്ടും ഇറങ്ങുകയെന്ന ചോദ്യവും സജീവമാണ്. വാരണാസിയിലും അമേഠിയും മോദിയും രാഹുലും തന്നെ ഇറങ്ങുമെന്ന് ഏറെ കുറെ ഉറപ്പാണ്. എന്നാല്‍ റായ്ബറേലിയില്‍ ആരെന്നത് അവ്യക്തമായിരുന്നു. അതേസമയം റായ്ബറേലിലേക്ക് ആരെന്നതിന് കോണ്‍ഗ്രസ് ഉത്തരം കണ്ടെത്തി കഴിഞ്ഞെന്നാണ് സൂചന.

 പ്രിയങ്കയല്ല

പ്രിയങ്കയല്ല

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം യുപിയില്‍ കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ നഷ്ടപ്പെട്ട പ്രഭാവം തിരിച്ചുപിടിക്കുകയെന്നതാണ് പ്രിയങ്കയുടെ ചുമതല.

 അഭ്യൂഹങ്ങള്‍ തള്ളി

അഭ്യൂഹങ്ങള്‍ തള്ളി

ഇതോടൊപ്പം സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ അവര്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നും വാര്‍ത്തകള്‍ ഉയര്‍ന്നു. സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതോടെ പ്രിയങ്ക റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

 മത്സരത്തിനില്ല

മത്സരത്തിനില്ല

പ്രിയങ്കയ്ക്ക് യുപിയില്‍ ആദ്യ ചുമതല പാര്‍ട്ടി നല്‍കിയതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. എന്നാല്‍ രാഷ്ട്രീയ ചുമതല ഏറ്റെടുത്ത് യുപിയില്‍ എത്തിയ പ്രിയങ്ക തന്‍റെ ലഖ്നൗവിലെ ആദ്യ റാലിയില്‍ വെച്ച് തന്നെ മത്സര രംഗത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കി.

 ആര് ഇറങ്ങും

ആര് ഇറങ്ങും

യുപിയില്‍ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാത്രമേ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും പ്രിയങ്ക അറിയിച്ചു.
ഇതോടെ റായ്ബറേലിയില്‍ ആരെന്ന ചോദ്യം വീണ്ടും ശക്തമായി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് സോണിയാ ഗാന്ധി. സോണിയ തന്നെ വീണ്ടുമൊരു അംഗത്തിന് ഇവിടെ നിന്ന് ഇറങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്.

 സോണിയാ ഗാന്ധിയും രാഹുലും

സോണിയാ ഗാന്ധിയും രാഹുലും

ഒടുവില്‍ റായ്ബറേലിയില്‍ സോണിയാ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ അമേഠിയിലും സോണിയ റായ്ബറേലിയേയും നയിക്കാനാണ് പാര്‍ട്ടി തിരുമാനമെന്നും നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

 ഇന്ദിരയുടെ മണ്ഡലം

ഇന്ദിരയുടെ മണ്ഡലം

അതേസമയം സോണിയയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല. 50 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് കുടുംബത്തിനൊപ്പം നിന്ന മണ്ഡലമാണ് റായ്ബറേലി. സോണിയാ ഗാന്ധിയുടെ ഭര്‍തൃമാതാവ് ഇന്ദിരാഗാന്ധിയുടെ മണ്ഡലമായിരുന്നു ഇത്.

 രണ്ട് മണ്ഡലങ്ങള്‍

രണ്ട് മണ്ഡലങ്ങള്‍

2004 ലാണ് സോണിയാ ഗാന്ധി റായ്ബറേലിയില്‍ ആദ്യമായി മത്സരിക്കുന്നത്. 200,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സോണിയാ ഗാന്ധി മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നുണഞ്ഞപ്പോഴും സോണിയയുടെ റായ്ബറേലിയും രാഹുലിന്‍റെ അമേഠിയും കോണ്‍ഗ്രസിനൊപ്പം നിന്നു.

 വികസന മുരടിപ്പ്

വികസന മുരടിപ്പ്

ഇത്തവണ പക്ഷേ ഇരുമണ്ഡലങ്ങളിലും ശക്തമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി മണ്ഡലം സന്ദര്‍ശിച്ച് വന്‍ വികസന പദ്ധതികളാണ് മണ്ഡലത്തിനായി പലപ്പോഴായി പ്രഖ്യാപിച്ചിട്ടുള്ളത്. സോണിയ ഭരിക്കുന്ന മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്നാണ് ബിജെപിയുടെ ആരോപണം.

 സ്മൃതിയും രാഹുലും

സ്മൃതിയും രാഹുലും

അമേഠിയിലും ബിജെപി വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ തവണ രാഹുല്‍ അമേഠിയില്‍ ജയിച്ച് കയറിയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി ഇവിടെ കനത്ത മത്സരമാണ് കാഴ്ചവെച്ചത്. രാഹുല്‍ ഗാന്ധിക്ക് 4,08,651 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സ്മൃതി ഇറാനിക്ക് 300,748 വോട്ടുകളാണ് നേടിയത്.

 ഇടപെട്ട് സ്മൃതി

ഇടപെട്ട് സ്മൃതി

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.തോല്‍വി രുചിച്ചെങ്കിലും അമേഠിയില്‍ ശക്തമായ ഇടപെടലാണ് അതിനുശേഷം സ്മൃതി ഇറാനി നടത്തുന്നത്. മന്ത്രി എന്ന പ്രതിച്ഛായയും സ്മൃതിക്കുണ്ട്. മണ്ഡലത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളിലും സ്മൃതി കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

ഗ്രൗണ്ട് റിപ്പോര്‍ട്ട്

ഗ്രൗണ്ട് റിപ്പോര്‍ട്ട്

അമേഠിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രചരണ പരിപാടികള്‍ കൊഴുക്കുകയാണ്. ഇത്തവണ രാഹുല്‍ അമേഠിയില്‍ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ മറ്റരൊു മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കുമോയെന്നതും ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നുണ്ട്.

English summary
Sonia likely to contest LS polls from Rae Bareli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X