കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയുടെ 'കിടപ്പാടം നഷ്ടമാകും'!! അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി സോണിയ

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധിയെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് ഇറക്കണമെന്ന് ശക്തമായ ആവശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. മോദി സര്‍ക്കാരിനെതിരെ ഉപരിസഭയില്‍ പാര്‍ട്ടിയുടെ ഉറച്ച ശബ്ദമാകാന്‍ പ്രിയങ്ക ഗാന്ധിയ്ക്ക് കഴിയുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഉടന്‍ ഒഴിവ് വരാനിരിക്കുന്ന മധ്യപ്രദേശില്‍ നിന്നോ ഛത്തീസ്ഗഡില്‍ നിന്നോ പ്രിയങ്കയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം.

ഇതിനിടെ മറ്റൊരു അഭിമാന പ്രശ്നം കൂടി കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ ഉണ്ട്. പ്രിയങ്കയ്ക്ക് ഒരു ഔദ്യോഗിക വസതി ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. എന്നാല്‍ ഈ നീക്കത്തിന് തുടക്കത്തില്‍ തന്നെ തുരങ്കം തീര്‍ത്തിരിക്കുന്നത് സോണിയ ഗാന്ധി എന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 രാജ്യസഭ തിരഞ്ഞെടുപ്പ്

രാജ്യസഭ തിരഞ്ഞെടുപ്പ്

വരും മാസങ്ങളില്‍ രാജ്യസഭയിലേക്ക് 68 സീറ്റുകളിലാണ് ഒഴിവ് ഉണ്ടാകുക. ഏപ്രിലില്‍ മാത്രം 51 സീറ്റുകളില്‍ ഒഴിവ് വരും. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധിയേയും ഇത്തവണ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തോട് നേതാക്കള്‍ ആവശ്യപ്പെട്ടത്.

 പ്രിയങ്ക മത്സരിക്കണം

പ്രിയങ്ക മത്സരിക്കണം

കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡില്‍ രണ്ട് ഒഴിവുകളാണ് ഏപ്രിലില്‍ ഉണ്ടാകുക, മധ്യപ്രദേശില്‍ മൂന്ന് ഒഴിവുകളും. ഇതില്‍ നിന്നും ഏതെങ്കിലും ഒന്നില്‍ നിന്ന് പ്രിയങ്കയെ മത്സരിപ്പിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

 മറ്റൊരു ലക്ഷ്യം

മറ്റൊരു ലക്ഷ്യം

പ്രിയങ്കയെ രാജ്യസഭയില്‍ എത്തിക്കുകയെന്നതിന് ഉപരി അവര്‍ക്ക് ഒരു ഔദ്യോഗിക വസതി കൂടി ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ ലോധി എസ്റ്റേറ്റ് ബംഗ്ലാവിലാണ് പ്രിയങ്ക ഗാന്ധി താമസിക്കുന്നത്.

 ഇറക്കിവിടും

ഇറക്കിവിടും

ഇവിടെ നിന്നും പ്രിയങ്കയെ ഇറക്കിവിടാനുള്ള നീക്കത്തിലാണ് മോദി സര്‍ക്കാര്‍. 1977 മുതല്‍ ടൈപ്പ് 6 ബംഗ്ലാവിലാണ് പ്രിയങ്ക ഗാന്ധി കഴിയുന്നത്. നിലവില്‍ വാടക നല്‍കിയാണ് അവര്‍ ലോധിയില്‍ താമസിക്കുന്നത്.

 എസ്പിജി സുരക്ഷ

എസ്പിജി സുരക്ഷ

എസ്പിജി സുരക്ഷ ലഭിക്കുന്നതിലാണ് അവര്‍ക്ക് ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്. എസ്പജി സുരക്ഷ ലഭിക്കുന്നവര്‍ക്ക് സര്‍ക്കാരിന്‍റെ ഔദ്യോഗിക വസതികള്‍ കഴിയാന്‍ ചട്ടം അനുവദിക്കുന്നുണ്ട്. നിലവില്‍ പ്രിയങ്ക ഉള്‍പ്പെടെയുള്ള ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.

 സെഡ് പ്ലസ് സുരക്ഷ

സെഡ് പ്ലസ് സുരക്ഷ

ഇപ്പോള്‍ സെഡ് പ്ലസ് സുരക്ഷയാണ് പ്രിയങ്ക ഗാന്ധിയ്ക്ക് ലഭിക്കുന്നത്. മുന്‍പ് സെഡ് പ്ലസ് സുരക്ഷ ഉള്ളവര്‍ക്കും ഔദ്യോഗിക വസതികള്‍ ലഭിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ ആ നിയമത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
മാത്രമല്ല 2015 ല്‍ തന്നെ സര്‍ക്കാര്‍ വസതികള്‍ അനുവദിക്കുന്നത് സംബന്ധിച്ചുള്ള നിയമത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു.

 ലോധി ബംഗ്ലാവില്‍

ലോധി ബംഗ്ലാവില്‍

അതുകൊണ്ട് തന്നെ ഇനി പ്രിയങ്ക ഗാന്ധിയ്ക്ക് ലോധി ബംഗ്ലാവില്‍ തുടരാന്‍ സാധിച്ചേക്കില്ല. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിക്കും പക്ഷേ പാര്‍ലമെന്‍റ് അംഗങ്ങളായതിനാല്‍ ഔദ്യോഗിക വസതികള്‍ ലഭിക്കും. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

 നോ പറഞ്ഞ് സോണിയ

നോ പറഞ്ഞ് സോണിയ

എന്നാല്‍ നേതാക്കളുടേയും പ്രിയങ്കയുടേയും ആവശ്യത്തിന് നോ പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. പ്രിയങ്കയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത് രാഹുലിന്‍റെ പ്രാധാന്യം നഷ്ടപ്പെടുത്തുമെന്നാണ് സോണിയയുടെ കണക്ക് കൂട്ടല്‍.

 താത്പര്യമില്ല

താത്പര്യമില്ല

പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കാന്‍ താത്പര്യമില്ലെന്ന് പ്രിയങ്കയേയും മറ്റ് നേതാക്കളേയും സോണിയ ഗാന്ധി അറിയിച്ചുവെന്നാണ് വിവരം. പ്രിയങ്ക തിരുമാനം പുനപരിശോധിക്കാന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ലെന്നും ദേശീയ മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
Sonia not interested to nominate Priyanka Gandhi to Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X